ജാഗ്രത, ഈ എട്ട് ജനപ്രിയ കാറുകൾ കുടുംബ സുരക്ഷയ്ക്ക് അപകടകരം! ചിലപ്പോൾ ജീവിതം താറുമാറാകും, കണ്ണീരിലാഴും!

By Web Team  |  First Published Feb 25, 2024, 2:33 PM IST

ഗ്ലോബൽ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം സുരക്ഷാ പരിശോേധനയിൽ ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച എട്ട് ജനപ്രിയ കാറുകളെ പരിചയപ്പെടാം


ന്ത്യയിൽ കാർ വാങ്ങുന്ന പത്തിൽ ഒമ്പതുപേരും ഉയർന്ന സുരക്ഷാ റേറ്റിംഗ് ഉള്ള കാറുകളാണ് ഇഷ്‍ടപ്പെടുന്നത് എന്നാണ് അടുത്തിടെ നടത്തിയ ഒരു സർവേ വ്യക്തമാക്കുന്നത്. അതായത് വാഹന സുരക്ഷാ റേറ്റിംഗ് ഇന്ത്യൻ വിപണിയിൽ വാങ്ങുന്നവർക്ക് വർദ്ധിച്ചുവരുന്ന ആശങ്കയായി മാറുകയാണെന്ന് ചുരുക്കം. ഗ്ലോബൽ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാമുകൾ ( ജിഎൻസിഎപി ) സുരക്ഷിതമായ കാറുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പ്രോഗ്രാമാണ്. ഇത് ആഗോള വിപണിയിൽ സുരക്ഷിതമായ കാറുകൾ ഉത്പാദിപ്പിക്കാൻ ഓട്ടോമൊബൈൽ വ്യവസായത്തെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ സുരക്ഷാ റേറ്റിംഗുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നു. ഈ ടെസ്റ്റിലൂടെ, പങ്കെടുക്കുന്ന കാറുകൾക്ക് ഏജൻസി സുരക്ഷാ റേറ്റിംഗ് നൽകുന്നു. ഗ്ലോബൽ എൻസിഎപിയുടെ സുരക്ഷാ പാരാമീറ്ററുകൾ ഇന്ത്യ എൻസിഎപിയിൽ നിന്ന് അൽപം വ്യത്യസ്‍തമാണ്. ഈ ടെസ്റ്റിൽ ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച എട്ട് ജനപ്രിയ കാറുകളെ പരിചയപ്പെടാം

1 മാരുതി സുസുക്കി ഇക്കോ
മാരുതി സുസുക്കി ഇക്കോ 2016-ൽ ഗ്ലോബൽ ക്രാഷ്‍ടെസ്റ്റിൽ എയർബാഗുകളില്ലാതെ ക്രാഷ് ടെസ്റ്റ് നടത്തി. മുതിർന്നവർക്ക് പൂജ്യവും കുട്ടികളുടെ സംരക്ഷണത്തിൽ രണ്ട് സ്റ്റാറും മാരുതി ഇക്കോ സ്കോർ ചെയ്തിട്ടുണ്ട്. അതേസമയം ഇക്കോയുടെ സമീപകാല മോഡലുകൾ ഇപ്പോൾ രണ്ട് എയർബാഗുകളോട് കൂടിയതാണ്. 

Latest Videos

undefined

2 മാരുതി സുസുക്കി എസ്-പ്രസോ
മുതിർന്നവരുടെ പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഒരു സ്റ്റാറും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ പൂജ്യവും. മുതിർന്നവരുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷനിൽ കാർ  34 പോയിൻ്റിലാണ് 20.03 പോയിന്‍റ് നേടിയത്. കുട്ടികളുടെ സംരക്ഷണ റേറ്റിംഗിൽ പരമാവധി 49 ൽ 16.68 പോയിൻ്റും സ്കോർ ചെയ്തു.

3 മാരുതിസുസുക്കി ആൾട്ടോK10
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ആൾട്ടോ കെ10ന് മുതിർന്നവരുടെ സുരക്ഷയിൽ രണ്ട് നക്ഷത്രങ്ങളും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവും നേടി. മുതിർന്നവരുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷനിൽ പരമാവധി 34 പോയിൻ്റിൽ 21.67 പോയിൻ്റ് സ്കോർ ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിൽ പരമാവധി 49 പോയിന്‍റിൽ 16.68 പോയിന്‍റ് നേടി. 

4 മാരുതി സുസുക്കി സ്വിഫ്റ്റ്
മുതിർന്ന യാത്രക്കാരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ വിഭാഗങ്ങളിൽ സ്വിഫ്റ്റ് ഓരോ സ്റ്റാർ വീതം നേടി. മുതിർന്നവരുടെ സംരക്ഷണത്തിനായുള്ള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി സ്വിഫ്റ്റ് പരമാവധി 3.52 പോയിൻ്റിൽ 19.9 പോയിൻ്റ് നേടി. കുട്ടികളുടെ സംരക്ഷണ റേറ്റിംഗിൽ 49 പോയിൻ്റിൽ 16.68 പോയിൻ്റും നേടി. അഞ്ച് സ്പീഡ് ഗിയർബോക്‌സ് അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി പൊരുത്തപ്പെടുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സ്വിഫ്റ്റിന് കരുത്തേകുന്നത്. 

5 മാരുതി സുസുക്കി വാഗൺആർ
മുതിർന്നവരുടെ സുരക്ഷയിൽ ഒരു നക്ഷത്രവും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവുമാണ് വാഗൺആറിന് ലഭിച്ചത്. വാഗൺആർ രണ്ട് എഞ്ചിൻ ചോയിസുകളിൽ ലഭ്യമാണ്- 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ. 

6 മാരുതി സുസുക്കി ഇഗ്നിസ്
മുതിർന്നവരുടെ സുരക്ഷയിൽ രണ്ട് നക്ഷത്രവും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവും. മുതിർന്നവരുടെ സുരക്ഷയിൽ പരമാവധി 34 പോയിൻ്റിൽ 19.9 പോയിന്‍റ് ഇഗ്നിസ് നേടി. കുട്ടികളുടെ സുരക്ഷയിൽ  49 പോയിൻ്റിൽ 3.86 പോയിൻ്റ് നേടി

7  റെനോ ക്വിഡ്
ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ രണ്ട് നക്ഷത്രങ്ങളുടെ സുരക്ഷാ റേറ്റിംഗാണ് ക്വിഡിന് ലഭിച്ചത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ക്വിഡിന് കരുത്ത് പകരുകുന്നത്. 

8 ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്
2020-ൽ i10 നിയോസ് ആദ്യമായി ക്രാഷ്-ടെസ്റ്റ് ചെയ്‍തപ്പോൾ ഈ കാറിന് രണ്ട് സ്റ്റാർ റേറ്റിംഗുകൾ ലഭിച്ചു. എന്നാൽ രണ്ട് എയർബാഗുകൾ മാത്രമായിരുന്നു അന്ന് പരീക്ഷിച്ച മോഡലിൽ ഉണ്ടായിരുന്നത്. അതേസമയം പുതിയ i10 നിയോസിൽ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു.  

click me!