ഭാരതത്തില്‍ ഇടതുവശത്തെ ഓവ‍ർടേക്കിംഗ് ഒരു സാഹചര്യത്തില്‍ മാത്രം, വലത് തിരിയുമ്പോള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത!

By Web Team  |  First Published Sep 8, 2023, 11:12 AM IST

ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ റോഡപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാം. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. ഇതിനായി മോട്ടോർ വാഹനനിയമം (1988) ഉണ്ട്. ഇത് 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.  ഇതാ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില ഗതാഗത നിയമങ്ങള്‍. 


രാജ്യത്ത് നിരവധി പേര്‍ക്ക് ഓരോ ദിവസവും നടക്കുന്ന ചെറുതും വലുമായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്‍ടപ്പെടുന്നുണ്ട്. നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കുകയും ചെയ്യുന്നു. ജീവന്‍ നഷ്‍ടമായവരുടെയൊപ്പം പരിക്കേറ്റ് തുടര്‍ജീവിത കാലം മുഴുവന്‍ ദുരിതത്തിലായവരും അനവധിയുണ്ട്. അശ്രദ്ധയും അക്ഷമയും അമിതമായ ആത്മവിശ്വാസവുമൊക്കെയാണ് മിക്ക റോഡപകടങ്ങളുടെയും മുഖ്യകാരണം. റോഡിലെ ചെറിയ അശ്രദ്ധയ്ക്ക് പോലും വലിയ വില തന്നെ കൊടുക്കേണ്ടി വരും പലപ്പോഴും. ട്രാഫിക്ക്, ഡ്രൈവിംഗ് സിഗ്നലുകളെപ്പറ്റി വലിയ അറിവില്ലാത്തവരാകും പല ഡ്രൈവര്‍മാരും. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ. കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൈൻ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ റോഡപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാം. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. ഇതിനായി മോട്ടോർ വാഹനനിയമം (1988) ഉണ്ട്. ഇത് 1989 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.  ഇതാ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില ഗതാഗത നിയമങ്ങള്‍. 

വലതുകൈ ഡ്രൈവിങ്ങ്
ഭാരതത്തിലെ ഗതാഗതനിയമങ്ങളനുസരിച്ച് അഭിമുഖമായി വരുന്ന വാഹനങ്ങളുമായി ഒത്തുനോക്കുമ്പോൾ പാതയുടെ ഇടതുവശം ചേർന്ന് അതായത് ഡ്രൈവറുടെ  ഇടതുകൈയുടെ വശം ചേർന്നു വേണം വണ്ടി ഓടിക്കാൻ. എതിരേ വരുന്ന വാഹനം കടന്നുപോകേണ്ടത് ഡ്രൈവറുടെ വലതുകൈ വശത്തുകൂടിയാണ്. വലതുകൈ ഡ്രൈവിങ്ങ് അഥവാ റൈറ്റ് ഹാൻഡ് ഡ്രൈവിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. ബ്രിട്ടീഷ് നിയമങ്ങൾക്കു സമാനമാണിത്. നേരേ മറിച്ച്, അമേരിക്ക, മദ്ധ്യപൗരസ്ത്യ രാഷ്ട്രങ്ങൾ തുടങ്ങിയ നാടുകളിൽ ഇടതുകൈ ഡ്രൈവിങ്ങ് ആണ് നിലവിലുള്ളത്.  വലതുകൈ ഡ്രൈവിങ്ങ് സമ്പ്രദായത്തിൽ കാൽനടക്കാർ നടക്കേണ്ടത് അവരുടെ വലതുകൈ വശം ചേർന്ന് വേണം. പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾ താരതമ്യേന റോഡിന്‍റെ  ഇടത്തുഭാഗത്തുകൂടെയാവും പോവുക എന്നതും മുന്നിൽനിന്നും അഥവാ എതിരെ വരുന്ന വാഹനങ്ങൾ എളുപ്പം കാണാം എന്നതുമാണ് ഈ ശീലത്തിൽ അടങ്ങിയിരിക്കുന്ന സൗകര്യവും സുരക്ഷയും.

Latest Videos

undefined

വഴിയുടെ അവകാശം
രണ്ടു ദിശയിൽനിന്നുള്ള വാഹനങ്ങൾ ഒരേ ബിന്ദുവിൽ ഒത്തുചേരുമ്പോൾ അവയിൽ ഒന്നിന് സ്വതേ മുൻഗണന ലഭിക്കുന്നതിനുള്ള കീഴ്വഴക്കമാണ് വഴിയുടെ അവകാശം എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ഒരു റൗണ്ട് എബൗട്ടിൽ വഴിയുടെ അവകാശം വലത്തുനിന്നും സമീപിക്കുന്ന വാഹനത്തിനാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഒരു റൗണ്ട് എബൗട്ടിൽ വഴിയുടെ അവകാശം ഇടത്തുനിന്നും സമീപിക്കുന്ന വാഹനത്തിനാണ്. അതായത് ഇന്ത്യൻ റോഡില്‍  ഒരു വാഹനം വലതുവശത്തുനിന്നും സമീപിക്കുന്നുണ്ടെങ്കിൽ അതെത്ര ചെറുതോ വലുതോആയാലും ആ വാഹനം കടന്നുപോയതിനുശേഷം മാത്രമേ ഇടതുവശത്തുള്ള വാഹനത്തിന് റൗണ്ട് എബൗട്ടിൽ പ്രവേശിക്കാനോ യാത്ര തുടരാനോ അവകാശമുള്ളൂ.

ഈ ട്രാഫിക്ക് നിയമങ്ങള്‍ അറിഞ്ഞിരിക്കുക

  • വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
  • എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അനുവദിക്കണം.
  • ഒരേ ദിശയിലോടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
  • മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
  • മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്നുകണ്ടാൽ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
  • വളവ്, വലിയ കയറ്റങ്ങള്‍ തുടങ്ങിയവയെ സമീപിക്കുമ്പോൾ മറികടക്കരുത്.
  • നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
  • മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
  • ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
  • ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
  • ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
  • സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
  • തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
  • നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
  • ഒരു വാഹനം തന്‍റെ വാഹനത്തെ മറികടക്കുമ്പോള്‍ വാഹനത്തിന്റെ വേഗം കൂട്ടരുത്.
  • അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തിൽ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
  • വേഗം കുറക്കുക, നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ അടയാളം കാണിക്കണം.
  • വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
  • നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
  • നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽമാത്രമേ പെട്ടെന്ന് ബ്രേക്കിടാൻ പാടുള്ളൂ.
  • കയറ്റംകയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
  • വാഹനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
  • അനാവശ്യമായി ഹോണടിക്കരുത്.
  • നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
  • അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
  • മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
  • ഇരുചക്രവാഹ നങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
  • മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
  • അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
  • റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
  • റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
  • വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
  • നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.
  • ഒരുകാരണവശാലും ഓവര്‍ടേക്ക് പാടില്ലാത്ത സ്ഥലങ്ങളും സന്ദര്‍ഭങ്ങളും 
  • ഇരുദിശകളിലേക്കുമുള്ള  ഏതങ്കിലും വാഹനത്തിന്‍ അസൗകാര്യമോ അപകടസാധ്യതയോ ഉണ്ടെങ്കില്‍
  • വളവോ കുന്നോ മറ്റ് എന്തകിലും തടസങ്ങള്‍ മുഖേനയോ മുമ്പില്‍ റോഡ്‌ പൂര്‍ണ്ണമായി  കാണാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍
  • നിങ്ങളുടെ പിന്നിലെ വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ തുടങ്ങിയാല്‍
  • മുമ്പില്‍ പോകുന്ന വാഹനത്തിന്റ്റെ ഡ്രൈവര്‍ നിങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാൻ സിഗ്നല്‍ നല്‍കുന്നില്ലെങ്കില്‍

ഡ്രൈവര്‍മാര്‍ കാണിക്കേണ്ട സിഗ്നലുകള്‍

സ്ലോഡൌണ്‍ സിഗ്നല്‍ 
ഡ്രൈവര്‍ തന്‍റെ വാഹനതിന്‍റെ വേഗം കുറയ്ക്കാന്‍ പോകുന്നു എന്ന് കാണിക്കുന്ന സിനഗ്നലാണിത്. തന്‍റെ വലതുകൈ പുറത്തേക്ക് നീട്ടി റോഡിന് സമാന്തരമായി വരത്തക്കവണ്ണം മൂന്നുതവണ മുകളിലോട്ടും താഴോട്ടും പൊക്കുകയും താഴ്‍ത്തുകയും ചെയ്യണം 

സ്റ്റോപ്പ്‌ സിഗ്നല്‍ 
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം നിര്‍ത്താന്‍ പോകുമ്പോള്‍ ഡ്രൈവര്‍ തന്‍റെ കൈമുട്ട് മുകളിലേക്ക് തോളിന്‍റെ നിരപ്പില്‍ വരത്തക്കവണ്ണം കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് സ്റ്റോപ്പ് സിഗ്നല്‍ കാണിക്കണം

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത 'സര്‍ജിക്കല്‍ സമ്മാനം' തരാന്‍ കേന്ദ്രം ഒരുങ്ങുന്നു!

വലത്തോട്ട് തിരിയാന്‍ 
ഡ്രൈവര്‍ തന്‍റെ വലതു കൈ നേരെ നിവര്‍ത്തിപ്പിടിച്ച് കൈപ്പത്തി റോഡിന് സമാന്തരമായി വരത്തക്കവിധം പുറത്തേക്ക് നീട്ടിപ്പിടിക്കണം

ഇടത്തോട്ട് തിരിയാന്‍ 
തന്‍റെ വലത് കൈ നേരെ നിവര്‍ത്തി പുറകോട്ടടുത്ത് ആന്‍റി ക്ലോക്ക് വൈസായി മൂന്നുതവണ കാണിക്കുക

ഓവര്‍ ടേക്ക് ചെയ്യാന്‍ അനുവദിക്കല്‍
ഡ്രൈവര്‍ തന്‍റെ വലതുകൈ നിവര്‍ത്തി പുറത്തിട്ട ശേഷം അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും മൂന്നു പ്രാവിശ്യം ചലിപ്പിക്കണം

youtubevideo

click me!