പുത്തൻ സ്കോഡ സൂപ്പർബ് നവംബർ രണ്ടിന് എത്തും

By Web Team  |  First Published Oct 29, 2023, 8:08 AM IST

ബ്രാൻഡിന്റെ ആധുനിക സോളിഡ് ഡിസൈൻ തീം ഉൾക്കൊള്ളുന്ന സ്കോഡയുടെ നിലവിലെ തലമുറ മോഡലിന് സമാനമാണ് പുതിയ സൂപ്പർബിന്റെ രൂപകൽപ്പന. മികച്ച എർഗണോമിക്‌സ്, കൂടുതൽ ക്യാബിൻ റൂം, കൂടുതൽ പ്രായോഗികത എന്നിവയാണ് പുതിയ സൂപ്പർബിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.


പുതിയ സൂപ്പർബ് അടുത്ത വർഷം ആദ്യം അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്കെത്തും. എന്നിരുന്നാലും, വരും മാസങ്ങളിൽ നിലവിലെ മോഡൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. ബ്രാൻഡിന്റെ ആധുനിക സോളിഡ് ഡിസൈൻ തീം ഉൾക്കൊള്ളുന്ന സ്കോഡയുടെ നിലവിലെ തലമുറ മോഡലിന് സമാനമാണ് പുതിയ സൂപ്പർബിന്റെ രൂപകൽപ്പന. മികച്ച എർഗണോമിക്‌സ്, കൂടുതൽ ക്യാബിൻ റൂം, കൂടുതൽ പ്രായോഗികത എന്നിവയാണ് പുതിയ സൂപ്പർബിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.

കാറിന്റെ മുന്നിലും പിന്നിലും പുനർരൂപകൽപ്പന ചെയ്ത സ്ലീക്ക് എൽഇഡി ലൈറ്റ് സജ്ജീകരണം നൽകിയിട്ടുണ്ട്. മറ്റ് ഡിസൈൻ ഘടകങ്ങൾ പുതിയ കൊഡിയാകിന് സമാനമായി കാണപ്പെടുന്നു. കാറിന്റെ ഇന്റീരിയറിൽ മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു. കസ്റ്റമൈസ് ചെയ്യാവുന്ന മൂന്ന് റോട്ടറി കൺട്രോളറുകളും ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിലുണ്ടാകും. ഈ റോട്ടറി കൺട്രോളറുകൾ 13 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയായി സ്‌കോഡ സ്ഥാപിച്ചിരിക്കുന്ന ഒരു തരം നോബുകളാണ്.

Latest Videos

undefined

സീറ്റ് ഹീറ്റിംഗ് നിയന്ത്രിക്കാൻ രണ്ട് ബാഹ്യ നോബുകൾ സജ്ജീകരിക്കുമെന്ന് സ്കോഡ പറയുന്നു. അതേസമയം മധ്യത്തിലുള്ളത് ഇൻഫോടെയ്ൻമെന്റ് വോളിയം, ഫാൻ വേഗത, എയർ കണ്ടീഷനിംഗ്, ഡ്രൈവിംഗ് മോഡ്, സാറ്റ്-നാവിലെ സൂം ഫംഗ്ഷൻ എന്നിവ ക്രമീകരിക്കാൻ ഉപയോഗിക്കാം. 

പുതിയ സൂപ്പർബിന് നാല് USB-C പോർട്ടുകളും മസാജ് സീറ്റുകളും 4-വേ ക്രമീകരിക്കാവുന്ന ലംബർ പിന്തുണയും ലഭിക്കുന്നു. ഗിയർ സെലക്ടർ ഇപ്പോൾ സ്റ്റിയറിംഗ് കോളത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാറിന്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ മൂന്ന് പെട്രോൾ എഞ്ചിനുകൾ, രണ്ട് ഡീസൽ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ എന്നിവ ഇതിൽ ലഭിക്കും. എല്ലാ എൻജിനുകളിലും സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

youtubevideo

click me!