താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ കൈനറ്റിക് ഇ-ലൂണ ഓൺലൈനായി ബുക്ക് ചെയ്യാം. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പുതിയ ഇലക്ട്രിക് ലൂണ ഇപ്പോൾ കുറച്ച് ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ ലിസ്റ്റ് ചെയ്‍തിട്ടുണ്ട്.
കൈനറ്റിക് എനർജി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-ലൂണയ്‌ക്കായി 500 രൂപ ടോക്കൺ തുകയ്ക്ക് പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ കൈനറ്റിക് ഇ-ലൂണ ഓൺലൈനായി ബുക്ക് ചെയ്യാം. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പുതിയ ഇലക്ട്രിക് ലൂണ ഇപ്പോൾ കുറച്ച് ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ ലിസ്റ്റ് ചെയ്‍തിട്ടുണ്ട്. വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വെളിപ്പെടുത്തുന്നത് അനുസരിച്ച് പുതിയ ഇ-ലൂണയുടെ എക്‌സ്-ഷോറൂം വില 71,990 രൂപ മുതൽ 74,990 രൂപയാണ്.
ഏറെ ജനപ്രിയമായിരുന്ന മുൻ മോഡലിൻറെ അതേ ലളിതവും ജനകീയവുമായ ഡിസൈൻ കൈനറ്റിക് ഇ-ലൂണ നിലനിർത്തുന്നു. പക്ഷേ സിഗ്നേച്ചർ പെഡലുകൾ ഈ മോപ്പഡിൽ ഇപ്പോൾ ഇല്ല. പുതിയ ഇലക്ട്രിക് ലൂണയുടെ ഭാരം 96 കിലോ മാത്രമാണ്. അധിക സ്‌റ്റോറേജ് സ്‌പേസ് സൃഷ്‌ടിക്കാൻ ഉപഭോക്താവിന് പിൻ സീറ്റ് നീക്കം ചെയ്യാം. ഇതിന് സീറ്റ് ഉയരം വെറും 760 എംഎം ആണ്. ഈ മോപ്പഡിനെ മിക്ക ഇന്ത്യക്കാർക്കും താങ്ങാവുന്ന വലയിൽ സ്വന്തമാക്കാൻ സാധിക്കും.
undefined
പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും കാണിക്കുന്ന ലളിതമായ ഡിജിറ്റൽ ഡാഷുമായാണ് കൈനറ്റിക് ഇ-ലൂണ വരുന്നത്. യുഎസ്ബി ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് ഫീച്ചറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മൾബറി റെഡ്, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഇ-ലൂണ ലഭ്യമാകുമെന്ന് അവകാശപ്പെടുന്നു. ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്ട്രിക് ലൂണ, മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സസ്പെൻഡ് ചെയ്‍തിരിക്കുന്നു. ബ്രേക്കിംഗ് ചുമതലകൾക്കായി, ലൂണയ്ക്ക് രണ്ടുഭാഗത്തും ഡ്രം ബ്രേക്കുകൾ ലഭിക്കുന്നു. ടിവിഎസ് യൂറോഗ്രിപ്പിൽ നിന്ന് ലഭിച്ച സ്ലിം ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് 16 ഇഞ്ച് വീലിലാണ് ഇത് ഓടുന്നത്.
ഈ കൈനറ്റിക് ലൂണ ഇലക്ട്രിക് വാഹനം ഏകദേശം 50 മുതൽ 52 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. രണ്ട് kWh ബാറ്ററി പാക്കിൽ നിന്ന് പവർ എടുക്കുന്ന ഹബ്-മൌണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറാണ് ഇതിന്‍റെ സവിശേഷത. ഇലക്ട്രിക് മോട്ടോർ 22 എൻഎം ടോർക്ക് വാഗ്ദാനം ചെയ്യുന്നു. നാല് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.