തിരിച്ചറിയാതിരിക്കാൻ സ്റ്റിക്കറൊട്ടിച്ച് നടുറോഡില്‍, പക്ഷേ ക്യാമറയിൽ പതിഞ്ഞു; മേക്ക് ഓവർ കിടിലനെന്ന് വാഹനലോകം

By Web Team  |  First Published Aug 7, 2023, 2:08 PM IST

പുതിയ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി രൂപകൽപന ചെയ്ത ഗ്രില്ലും ബമ്പറിന്റെ താഴത്തെ പകുതിയിലേക്ക് നീളുന്ന ഡിആര്‍എല്ലുകളുള്ള ഹെഡ്‌ലാമ്പുകളും അവതരിപ്പിക്കും.


കാര്യമായ മാറ്റങ്ങളോടെ പുതിയ കിയ സെൽറ്റോസ് അടുത്തിടെയാണ് അവതരിപ്പിച്ചത്. ഒരു മേക്ക് ഓവറിന് അടുത്തതായി കിയ പരിഗണിക്കുന്നത് സോനെറ്റിനെ ആണെന്ന് തോന്നുന്നു. കമ്പനി സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷിക്കാൻ തുടങ്ങി. ഈ സ്‍പൈ ഷോട്ടുകൾ ഹൈദരാബാദിൽ വെച്ചാണ് എടുത്തത്. സബ്‌കോംപാക്‌ട് എസ്‌യുവി ചില പ്രധാന നവീകരണങ്ങളുമായി വരുമെന്ന് ഇത് സൂചിപ്പിക്കുന്നു. ടെസ്റ്റ് വാഹനം ഭാഗികമായി മറച്ച നിലയിലായിരുന്നുവെങ്കിലും ശ്രദ്ധേയമായ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

പുതിയ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി രൂപകൽപന ചെയ്ത ഗ്രില്ലും ബമ്പറിന്റെ താഴത്തെ പകുതിയിലേക്ക് നീളുന്ന ഡിആര്‍എല്ലുകളുള്ള ഹെഡ്‌ലാമ്പുകളും അവതരിപ്പിക്കും. മുൻഭാഗം കൂടുതല്‍ മനോഹരമാക്കാൻ പകരാൻ ബമ്പറും മാറ്റും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് ലഭിക്കുമെങ്കിലും അതിന്റെ വശങ്ങളിലേക്ക് നീങ്ങുമ്പോൾ, പുതിയ സോനെറ്റിന് നിലവിലെ മോഡലിന് സമാനമായി കാണപ്പെടും.

Latest Videos

undefined

എസ്‌യുവിയുടെ ജിടി വേരിയന്റിന് സ്‌പോർട്ടിയർ രൂപത്തിനായി ചുവന്ന ബ്രേക്ക് കാലിപ്പറുകളുള്ള പുതിയ അലോയികളും ഉണ്ടായിരിക്കും. ടെയ്‌ൽലാമ്പ് ക്ലസ്റ്റർ വലുപ്പം കൂടിയതായി തോന്നുന്നു, എൽഇഡി ടെയിൽ ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്‍തതായി തോന്നുന്നു. പിൻ ബമ്പറിന് ഒരു അപ്‌ഡേറ്റ് ലഭിക്കുകയും ഡ്യുവൽ - ടോൺ ട്രീറ്റ്‌മെന്റ് ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാവുന്നതാണ്.

അതിന്റെ ഇന്റീരിയറിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഈ സമയത്ത് വിശദാംശങ്ങൾ വിരളമാണ്. പുതിയ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ഡാഷ്‌ബോർഡ് ഡിസൈനും അപ്‌ഡേറ്റ് ചെയ്‌ത ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണവുമായി വരാൻ സാധ്യതയുണ്ട്. ഒരെണ്ണം ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും. സ്‌ക്രീനിന് മികച്ച ഉപയോക്തൃ ഇന്റർഫേസും റെസല്യൂഷനും ഉണ്ടായിരിക്കാം. ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ അവതരിപ്പിച്ച ഡാഷ്‌ക്യാമും 360 ഡിഗ്രി ക്യാമറയും പോലുള്ള ഫീച്ചറുകളോടെ പുതിയ സോനെറ്റ് നൽകാനുള്ള സാധ്യതയുണ്ട് .

എഞ്ചിൻ ലൈനപ്പിനെ സംബന്ധിച്ച്, പുതിയ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള ഓപ്ഷനുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, കോംപാക്റ്റ് എസ്‌യുവി മോഡൽ ലൈനപ്പിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവയുണ്ട്. 1.2L NA, 1.0L ടർബോ ഗ്യാസോലിൻ യൂണിറ്റുകൾ യഥാക്രമം 83bhp, 120bhp ഉത്പാദിപ്പിക്കുന്നു, അതേസമയം ഡീസൽ മോട്ടോർ 115bhp ശക്തി നൽകുന്നുവെന്ന് കമ്പനി പറയുന്നു.

സംഭവം ഇറുക്ക്..! എല്ലാ കണ്ണുകളും മഹീന്ദ്രയിലേക്ക്, പ്രതീക്ഷകളുടെ ഭാരം കൂട്ടിയ ടീസറും പുറത്ത്; ഇനി കാത്തിരിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!