ഓരോ മണിക്കൂറിലും 20 ബുക്കിംഗുകൾ വീതം ലഭിച്ച ഈ കാർ ഇപ്പോൾ ആദ്യ 20 വിൽപ്പന ലിസ്റ്റിൽ പോലുമില്ല!

By Web Team  |  First Published Feb 10, 2024, 4:21 PM IST

കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ സെൽറ്റോസാണ് കഴിഞ്ഞ മാസം ടോപ്പ്-10 ൽ നിന്നും മാത്രമല്ല ടോപ്പ്-20 കാറുകളുടെ പട്ടികയിൽപ്പോലും ഉൾപ്പെടാതെ പുറത്തായത്. 


2024 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ലിസ്റ്റ് എത്തിയിരിക്കുന്നു. ഈ ലിസ്റ്റിൽ ഒരു കാറിന്‍റെ പേരില്ലാത്തത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ സെൽറ്റോസാണ് കഴിഞ്ഞ മാസം ടോപ്പ്-10 ൽ നിന്നും മാത്രമല്ല ടോപ്പ്-20 കാറുകളുടെ പട്ടികയിൽപ്പോലും ഉൾപ്പെടാതെ പുറത്തായത്. മുൻനിര കാറുകളുടെ പട്ടികയിൽ സെൽറ്റോസിൻ്റെ പേര് ഇല്ലാത്തത് തികച്ചും ആശ്ചര്യകരമാണ്. കഴിഞ്ഞ മാസം 6,391 യൂണിറ്റ് സെൽറ്റോസ് വിറ്റഴിച്ചു. മികച്ച 25 കാറുകളുടെ പട്ടികയിൽ സെൽറ്റോസ് 24-ാം സ്ഥാനത്താണ്. ഇതിലും കൂടുതൽ ടാറ്റ ടിയാഗോ (6,482) വിറ്റു.

കഴിഞ്ഞ മാസം 6,391 യൂണിറ്റ് സെൽറ്റോസ് വിറ്റഴിച്ചു. 2023 ജനുവരിയിൽ അതിന്‍റെ വിൽപ്പന 10,470 യൂണിറ്റായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ 4,079 യൂണിറ്റുകൾ കുറഞ്ഞു. ഇതുവഴി 39% നെഗറ്റീവ് വളർച്ചയാണ് ലഭിച്ചത്. തങ്ങളുടെ ബുക്കിംഗ് കണക്ക് ഒരു ലക്ഷം യൂണിറ്റ് കടന്നതായി കമ്പനി അടുത്തിടെ പറഞ്ഞിരുന്നു എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. അതായത് ഈ കണക്കുകൾ അനുസരിച്ച് എല്ലാ മാസവും 14,285 യൂണിറ്റുകളും, പ്രതിദിനം 476 യൂണിറ്റുകളും, ഓരോ മണിക്കൂറിലും ഏകദേശം 20 യൂണിറ്റുകളും (19.83 യൂണിറ്റ്) ബുക്ക് ചെയ്‍തിട്ടുണ്ട്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ഓട്ടോമാറ്റിക് വേരിയന്‍റ് ഉപഭോക്താക്കൾ കൂടുതൽ ഇഷ്ടപ്പെടുന്നു.

Latest Videos

undefined

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

കഴിഞ്ഞ ആറുമാസത്തെ സെൽറ്റോസിന്‍റെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 ജനുവരിയാണ് അതിന്‍റെ ഏറ്റവും കുറഞ്ഞ വിൽപ്പന മാസമായത്. 2023 ഓഗസ്റ്റിൽ 10,698 യൂണിറ്റുകളും 2023 സെപ്റ്റംബറിൽ 10,558 യൂണിറ്റുകളും 2023 ഒക്ടോബറിൽ 12,362 യൂണിറ്റുകളും 2023 നവംബറിൽ 11,684 യൂണിറ്റുകളും 2023 ഡിസംബറിൽ 9,957 യൂണിറ്റുകളും 2024 ജനുവരിയിൽ 6,3912 യൂണിറ്റുകളും വിറ്റു. അങ്ങനെ, സെൽറ്റോസിന്‍റെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മാസമായിരുന്നു ഈ ജനുവരി.

അതേസമയം പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, ഇതിന് വലിയ ഗ്രില്ലും പുതിയ എൽഇഡി ഡിആർഎല്ലുകളും ഫോഗ്‌ലൈറ്റ് ഹൗസിംഗോടുകൂടിയ പുതിയ ഡിസൈൻ ബമ്പറും പുതിയ മിക്സഡ് മെറ്റൽ വീലുകളുമുണ്ട്. ആംബിയന്‍റ് ലൈറ്റിംഗ്, ബോസ് സ്പീക്കറുകൾ, സ്റ്റിയറിംഗ് വീൽ മൗണ്ടഡ് കൺട്രോളുകൾ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററിയുള്ള വെന്‍റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും ഈ കാറിന്‍റെ ക്യാബിനിൽ ഉണ്ട്. കൂടാതെ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ADAS ലെവൽ 2 ടെക്നോളജി തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും കാറിന് നൽകിയിട്ടുണ്ട്.

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 158 ബിഎച്ച്‌പി കരുത്തും 253 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഇത് ട്രാൻസ്മിഷനായി 6-സ്പീഡ് iMT, 7-സ്പീഡ് DCT എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. ഇതുകൂടാതെ, 1.5 ലിറ്റർ ഡീസൽ എഞ്ചിനും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാണ്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പ്രാരംഭ എക്‌സ് ഷോറൂം വില 10.9 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. 20.3 ലക്ഷം രൂപയാണ് ടോപ്പ് വേരിയന്‍റിന്‍റെ വില.

youtubevideo

click me!