രണ്ടു വർഷം കൊണ്ട് രണ്ടു ലക്ഷം; അത്ഭുതമാണ് സെൽറ്റോസ്!

By Web Team  |  First Published Aug 24, 2021, 10:24 AM IST

നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 


2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് രണ്ടു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം സെൽറ്റോസ് എസ്‌യു വികൾ വിറ്റുപോയതായിട്ടാണ് പുതിയ കണക്കുകള്‍. ഈ കാലയളവിനിടയില്‍ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള ഒന്നര ലക്ഷം വാഹനങ്ങളും കമ്പനി വിറ്റഴിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ സഹസ്ഥാപനമായ കിയയുടെ ഇന്ത്യയിലെ ഇതുവരെയുള്ള വിൽപന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നാണു കണക്കുകള്‍. ഇതില്‍ മൊത്തം വിൽപനയിൽ 66 ശതമാനത്തോളം സെൽറ്റോസിന്റെ സംഭാവനയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

undefined

സെൽറ്റോസിന്റെ മുന്തിയ വകഭേദങ്ങളാണു വിൽപനയിൽ 58 ശതമാനത്തോളം നേടിയെടുത്തതെന്നും കിയ ഇന്ത്യ വ്യക്തമാക്കുന്നു. ആകെ വിറ്റതിൽ 35% സെൽറ്റോസും’ ഓട്ടമാറ്റിക് മോഡലുകളാണ്. എസ്‌യുവിയുടെ വിൽപനയിൽ 45% ആയിരുന്നു ഡീസൽ എൻജിനുള്ള മോഡലുകളുടെ വിഹിതം. കഴിഞ്ഞ വർഷം ജൂലൈയിലാണു കിയ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപന ആദ്യ ലക്ഷം തികഞ്ഞത്; 2021 ജനുവരിയിൽ കമ്പനിയുടെ വിൽപന രണ്ടു ലക്ഷം യൂണിറ്റും ഈ മാസം മൂന്നു ലക്ഷം യൂണിറ്റും പിന്നിട്ടു.

ഉപഭോക്താക്കൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുള്ള പ്രചോദനമാണ് വിൽപ്പനയിലെ ഈ നാഴികക്കല്ലുകൾ സമ്മാനിക്കുന്നതെന്നു കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ആൻഡ് ബിസിനസ് സ്ട്രാറ്റജി ഓഫിസറുമായ തേ ജിൻ പാർക്ക് പറഞ്ഞു.   മാറുന്ന അഭിരുചികളെ തുടർന്ന് ഇന്ത്യൻ യാത്രാവാഹന വ്യവസായം പരിവർത്തനത്തിന്റെ പാതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവിയെ മെയ് മാസത്തിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ അനാവരണം ചെയ്‍ത പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 

എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റ് ഒഴിവാക്കി. പകരം എച്ച്ടികെ പ്ലസ് ഐഎംടി 1.5 പെട്രോള്‍, ജിടിഎക്‌സ് (ഒ) 6എംടി 1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ചു. നിലവിലെ താഴ്ന്ന, മധ്യ വേരിയന്റുകളില്‍ ഉയര്‍ന്ന വേരിയന്റുകളിലെ ഫീച്ചറുകള്‍ നല്‍കി.  എച്ച്ടിഎക്‌സ് പ്ലസ് വേരിയന്റില്‍ ജെന്റില്‍ ബ്രൗണ്‍ ലെതററ്റ് സീറ്റുകള്‍ നല്‍കി. കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ള സ്‌പോര്‍ട്‌സ് ലെതററ്റ് സീറ്റുകള്‍ ജിടിഎക്‌സ് (ഒ) വേരിയന്റിന് ലഭിച്ചു. ജിടിഎക്‌സ് പ്ലസ് വകഭേദത്തിന്റെ 7 ഡിസിടി, എടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി.

വയര്‍ലെസ് ഫോണ്‍ പ്രൊജക്ഷന്‍ സാധ്യമാകുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് എച്ച്ടികെ വേരിയന്റിലെ ഏക മാറ്റം. എച്ച്ടികെ വേരിയന്റിലെ എല്ലാ ഫീച്ചറുകളും കൂടാതെ എച്ച്ടികെ പ്ലസ് വേരിയന്റില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി. ഇളം തവിട്ടുനിറത്തില്‍ ഫാബ്രിക് സീറ്റുകള്‍ (ഐഎംടി വേരിയന്റ്), റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് സവിശേഷതയോടെ സ്മാര്‍ട്ട് കീ, എല്‍ഇഡി റൂഫ് ലാംപ് സഹിതം സണ്‍റൂഫ് (ഐഎംടി വേരിയന്റ്), സില്‍വര്‍ ഗാര്‍ണിഷ് നല്‍കിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ഐഎംടി വേരിയന്റ്) എന്നിവ എച്ച്ടികെ പ്ലസ് വേരിയന്റിലെ പുതിയ ഫീച്ചറുകളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!