നയാപ്പൈസയില്ല, വാങ്ങാൻ ആളുമില്ല; പാക്കിസ്ഥാനിലെ കച്ചവടം മതിയാക്കി കിയയും സ്‍കൂട്ടായി!

By Web Team  |  First Published Aug 11, 2023, 11:15 AM IST

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടോളമായി പാക്കിസ്ഥാനില്‍ വാഹനങ്ങൾ വിൽക്കുന്ന കിയ ഇപ്പോൾ യാത്ര അവസാനിപ്പിക്കുന്നത്. ഉൽപ്പാദനം കുറഞ്ഞതും രാജ്യത്തെ വിലക്കയറ്റവുമാണ് ഇതിന് കാരണമായി പറയുന്നത്.


പാക്കിസ്ഥാനിലെ നാല് കാർ ഡീലർഷിപ്പുകൾ അടച്ചുപൂട്ടി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ മോട്ടോഴ്‍സ്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടോളമായി പാക്കിസ്ഥാനില്‍ വാഹനങ്ങൾ വിൽക്കുന്ന കിയ ഇപ്പോൾ യാത്ര അവസാനിപ്പിക്കുന്നത്. ഉൽപ്പാദനം കുറഞ്ഞതും രാജ്യത്തെ വിലക്കയറ്റവുമാണ് ഇതിന് കാരണമായി പറയുന്നത്. കിയ മോട്ടോഴ്‍സ് ക്വറ്റ, കിയ മോട്ടോഴ്‌സ് ചെനാബ് ഗുജറാത്ത്, കിയ മോട്ടോഴ്‍സ് മോട്ടോഴ്‌സ് അവന്യൂ ദേരാ ഗാസി ഖാൻ, മോട്ടോഴ്‌സ് ഗേറ്റ്‌വേ മർദാൻ എന്നീ ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടാനാണ് കമ്പനി തീരുമാനിച്ചത്. 

ഹ്യുണ്ടായിയുടെ സഹോദരസ്ഥാപനമായ കിയയ്ക്ക് പാക്കിസ്ഥാനിലെ 17 നഗരങ്ങളിലായി ആകെ 31 ഡീലർഷിപ്പുകളുണ്ട്. പിക്കാന്റോ, സ്റ്റോണിക്, സ്പോർട്ടേജ്, സോറന്റോ, കാർണിവൽ തുടങ്ങിയ മോഡലുകള്‍ കിയാ മോട്ടോഴ്‍സ് പാക്കിസ്ഥാനില്‍ വില്‍ക്കുന്നു. 1990 മുതൽ കിയ പാക്കിസ്ഥാനിൽ പ്രവര്‍ത്തിക്കുന്നുണ്ട്. 1994-ൽ നയാ ദൗർ മോട്ടോഴ്‌സ് എന്നൊരു കമ്പനി പാക്കിസ്ഥാനിൽ കിയയുടെ പ്രൈഡ്, സെറസ് മോഡലുകൾ വിറ്റിരുന്നു. തുടർന്ന്, 1998 ഡിസംബറിൽ, ദിവാൻ ഫാറൂഖ് മോട്ടോർ കമ്പനി ലിമിറ്റഡ് (DFML) പാക്കിസ്ഥാനിൽ വാഹനങ്ങൾ കൂട്ടിച്ചേർക്കാനും വിൽക്കാനും ഹ്യൂണ്ടായ്, കിയ എന്നിവരുമായി ചേർന്നു. 2017 ൽ കമ്പനി കിയ ലക്കി മോട്ടോർ പാക്കിസ്ഥാനുമായി സംയുക്ത സംരംഭം ആരംഭിച്ചു. 2020-ൽ അതിന്റെ പേര് ലക്കി മോട്ടോർ കോർപ്പറേഷൻ എന്നാക്കി മാറ്റി. 

Latest Videos

undefined

അമ്പമ്പോ, ഇന്ത്യക്കാര്‍ ഒറ്റദിവസം വാങ്ങുന്നത് പതിനായിരത്തോളം കാറുകള്‍; പാക്കിസ്ഥാനില്‍ ഒരുമാസം 5,000 മാത്രം!

പാക്കിസ്ഥാനെ അപേക്ഷിച്ച്, ഇന്ത്യയില്‍ 225 നഗരങ്ങളിലായി 330-ലധികം ഡീലർഷിപ്പുകളാണ് കിയയ്ക്കുള്ളത്. പാകിസ്ഥാൻ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കാർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയില്‍ നിന്നും അടുത്തകാലത്തായി നല്ല കാലമാണ് എന്നതും ശ്രദ്ധേയമാണ് . ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച കിയ ഇപ്പോള്‍ ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന കമ്പനികളിൽ ഒരാളായി സ്വയം സ്ഥാപിച്ചുകഴിഞ്ഞു. കിയ അടുത്തിടെ അതിന്റെ കോംപാക്റ്റ് എസ്‌യുവിയായ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

അതേസമയം പാക്കിസ്ഥാനിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ചൂട് അനുഭവപ്പെടുന്ന ആദ്യത്തെ കാർ നിർമ്മാതാക്കളല്ല കിയ. തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുന്ന ആദ്യത്തെ കാർ നിർമ്മാതാക്കളും കിയ അല്ല. പാക്കിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതും രാജ്യത്തെ കാർ നിർമ്മാതാക്കൾ ഈ സാഹചര്യത്തിന്റെ ചൂട് അനുഭവിക്കാൻ തുടങ്ങി.  ഇതിനുമുമ്പ് സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികളും പാക്കിസ്ഥാനിലെ തങ്ങളുടെ ഉൽപ്പാദന സൗകര്യങ്ങൾ അടച്ചുപൂട്ടിയിരുന്നു. മറ്റ് പല കാർ നിർമ്മാതാക്കളും ഉൽപ്പാദനം വെട്ടിക്കുറച്ചു.  

പാക്കിസ്ഥാന്‍റെ സമീപകാല സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ആഗോള, അന്തർദേശീയ കാർ നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. പാകിസ്ഥാൻ ഈ മാന്ദ്യത്തിൽ നിന്ന് യഥാസമയം കരകയറുന്നില്ലെങ്കിൽ ഇനിയും പ്രമുഖ കാർ നിർമ്മാതാക്കളും വാഹന ബ്രാൻഡുകളും രാജ്യം വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo

click me!