ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യ, 2022 ഫെബ്രുവരിയിൽ ആരംഭിച്ചതിന് ശേഷം രാജ്യത്ത് കാരൻസ് 1,00,000 യൂണിറ്റുകളുടെ വിൽപ്പന കടന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ കാറുകളോടാണ് ഈ 7 സീറ്റർ എംപിവി മത്സരിക്കുന്നത്.
ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യ, 2022 ഫെബ്രുവരിയിൽ ആരംഭിച്ചതിന് ശേഷം രാജ്യത്ത് കാരൻസ് 1,00,000 യൂണിറ്റുകളുടെ വിൽപ്പന കടന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ കാറുകളോടാണ് ഈ 7 സീറ്റർ എംപിവി മത്സരിക്കുന്നത്. ഒപ്പം മഹീന്ദ്ര മറാസോ എന്നിവയുമായും ഇത് മത്സരിക്കുന്നു. 2022 ഫെബ്രുവരിയിലാണ് ഇത് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതേ സമയം, അടുത്തിടെ കിയ കാരൻസിന്റെ എക്സ്-ലൈൻ വേരിയന്റ് പുറത്തിറക്കി. അതിന്റെ വിശദാംശങ്ങൾ അറിയാം
വകഭേദങ്ങളും വർണ്ണ ഓപ്ഷനുകളും
നിലവിൽ 6 വകഭേദങ്ങളിലാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്. ഇതിന് പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, എക്‌സ്-ലൈൻ വേരിയന്റുകൾ ഉണ്ട്, മൂന്ന് പവർട്രെയിനുകളിലും നാല് ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 8 മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ Carens തിരഞ്ഞെടുക്കാം. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ലിംഗ് സിൽവർ, ഇന്റെൻസ് റെഡ്, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ കളർ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു.
undefined
എഞ്ചിൻ പവർട്രെയിൻ
കിയ കാരൻസ് ഒരു ഡീസൽ എഞ്ചിനിലും രണ്ട് പെട്രോൾ എഞ്ചിനിലും ലഭ്യമാണ്. ഡീസൽ എഞ്ചിൻ 1493 സിസിയും പെട്രോൾ എഞ്ചിൻ 1497 സിസിയും 1482 സിസിയുമാണ്. ഇത് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനിൽ ലഭ്യമാണ്. വേരിയന്റും ഇന്ധന തരവും അനുസരിച്ച് 16.8 കിമി ആണ് കാരൻസിന്‍റെ മൈലേജ്.
ഇന്‍റീരിയര്‍
ക്യാബിനിനുള്ളിൽ, പുതിയ കിയ കാരൻസ് എക്സ്-ലൈനിന് സ്പീക്കർ ഗ്രില്ലിലും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളിലും പുതിയ സ്‌പ്ലെൻഡിഗ് സേജ് ഗ്രീൻ ഫിനിഷ് ലഭിക്കുന്നു. ഇന്റീരിയർ ലാമ്പുകൾ, റൂഫ് ലൈനിംഗ് സൺവൈസർ, അസിസ്റ്റ് ഗ്രിപ്പ്, ട്രിം പില്ലർ എന്നിവ കറുപ്പ് നിറത്തിലും, സീറ്റുകൾ, ഡോർ ആംറെസ്റ്റ്, കൺസോൾ ആംറെസ്റ്റ് എന്നിവ ഓറഞ്ച് സ്റ്റിച്ചിംഗിനൊപ്പം സ്‌പ്ലെൻഡിംഗ് സേജ് ഗ്രീനിൽ ഫിനിഷ് ചെയ്‍തിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ഓറഞ്ച് സ്റ്റിച്ചിംഗോടുകൂടിയ കറുത്ത അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു. അതേസമയം ഇന്റീരിയർ ഡോർ ഹാൻഡിൽ വെള്ളി നിറത്തിലാണ്.
എന്താണ് വില?
ഈ കിയ വേരിയന്റിന്റെ വില 18.95 ലക്ഷം രൂപയിൽ തുടങ്ങി 19.45 ലക്ഷം രൂപ വരെ ഉയരുന്നു (രണ്ടും വിലകളും എക്സ്-ഷോറൂം)