ആശിച്ച് മോഹിച്ചൊരു വാഹനം വാങ്ങുമ്പോള്‍ പല തരത്തില്‍ പണി കിട്ടിതിരിക്കാന്‍; പ്രത്യേക നിര്‍ദേശവുമായി കേരള പൊലീസ്

By Web Team  |  First Published Sep 13, 2023, 4:59 PM IST

പുതിയ കാറുകളുടെ വില അറിയുമ്പോള്‍ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത് യൂസ്ഡ് കാറുകളെന്ന ഓപ്ഷനായിരിക്കും. അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി സെക്കന്റ് ഹാന്‍ഡ് കാറുകള്‍ മലയാളികള്‍ വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചതിയില്‍പെടാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.


തിരുവനന്തപുരം: സെക്കന്റ് ഹാന്റ് കാറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്റ് ഹാന്റ് കാറുകള്‍ വാങ്ങുമ്പോള്‍ അതില്‍ പതിയിരിക്കുന്ന അപകടങ്ങളും തട്ടിപ്പിനുള്ള സാധ്യതകളും മനസിലാക്കി വിവേകപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കാര്യങ്ങള്‍ മനസിലാക്കാതെ സെക്കന്റ് ഹാന്റ് വാഹനങ്ങള്‍ വാങ്ങുന്നത് ചിലപ്പോള്‍ അപകടങ്ങളിലേക്ക് നയിക്കും. കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അക്കാര്യം മറച്ചുവെച്ച് വില്‍ക്കുന്നത് വാങ്ങിയ ശേഷം പിന്നീട് പുലിവാല് പിടിക്കുകയും ചെയ്യും. ഇവ ഒഴിവാക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന കാറുകള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേരള പൊലീസിന്റെ തുണ പോര്‍ട്ടലില്‍ സംവിധാനമുണ്ട്. 

Latest Videos

undefined

അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) നിർബന്ധമാണ്. ഇത് ലഭിക്കാന്‍ തുണ വെബ്പോർട്ടലിലെ VEHICLE NOC എന്ന സംവിധാനം ഉപയോഗിക്കാം. 

ഇത് ഉപയോഗിക്കേണ്ട വിധം താഴെ വിവരിക്കുന്നു...

  • തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 
  • Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 
  • GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.
  • ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ്‌ നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും.

Read also: അടിച്ച് പൂസ്, വണ്ടി ഹൈവേയിൽ; 'എല്ലാവരും നേരേയല്ലേ ഓടിക്കുന്നത്, ഞാൻ തിരിച്ചോടിക്കാം'; ശേഷം സംഭവിച്ചത്!

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ...
സ്വന്തമായൊരു കാർ എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അടുത്ത ഓപ്‌ഷനായി  സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്.

ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലം. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അതൊരു നഷ്ടക്കച്ചവടമായി മാറും. മാത്രമല്ല ചിലപ്പോൾ അപകടങ്ങൾക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ വാങ്ങി പുലിവാല് പിടിക്കുകയും ചെയ്യും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ വാഹനം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) തുണ വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്. 

തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വെഹിക്കിൾ എൻക്വറി റിപ്പോർട്ട് ലഭിക്കുന്നതാണ്.  ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.
ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ്‌ നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും. തുണ പോർട്ടൽ  thuna.keralapolice.gov.in

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!