"കേസെടുക്കുമോ സാറേ?" പ്രേമലുവിനെ ട്രോളിയ എംവിഡിയോട് ജനം!

By Web Team  |  First Published Feb 29, 2024, 12:15 PM IST

ഹെൽമറ്റ് ധരിക്കാതെയാണ് ഈ സീനിലെ കഥാപാത്രങ്ങൾ സ്‍കൂട്ടർ ഓടിക്കുന്നത്. ഇപ്പോഴിതാ ഇതിനെ ട്രോൾ ചെയ്‍ത് ഒരു പോസ്റ്റ് ഇറക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്. 


പ്രേമലു എന്ന സിനിമ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍.  ഹെൽമറ്റ് ധരിക്കാതെയാണ് ഈ സീനിലെ കഥാപാത്രങ്ങൾ സ്‍കൂട്ടർ ഓടിക്കുന്നത്. ഇപ്പോഴിതാ ഇതിനെ ട്രോൾ ചെയ്‍ത് ഒരു പോസ്റ്റ് ഇറക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്. 

ദയ ചെയ്സി ഹെൽമറ്റ്  ദരിശ്ചണ്ടി, അതായത് ഉത്തമാ ഹെൽമറ്റ് ഇടലു എന്നാണ് എംവിഡിയുടെ ഉപദേശം. സ്വാതന്ത്ര്യം അതിന്‍റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകൾ കൂടിയാണെന്നും സ്വതന്ത്രരാവുമ്പോഴും നാം സുരക്ഷിതരാവട്ടെയെന്നും ദയ ചെയിസി ഹെൽമറ്റ് ഇടലു എന്നും എംവിഡി എഴുതുന്നു.  നിയമപരമായ മുന്നറിയിപ്പ്, ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക എന്ന് ആവർത്തിച്ച് ഓർമ്മിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. 

Latest Videos

undefined

പോസ്റ്റിന്‍റെ പർണരൂപം
ദയ ചെയ്സി ഹെൽമറ്റ് ദരിശ്ചണ്ടി . അതായത് ഉത്തമാ ഹെൽമറ്റ് ഇടലു . സ്വാതന്ത്ര്യം അതിൻ്റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകൾ കൂടിയാണ്. സ്വതന്ത്രരാവുമ്പോഴും നാം സുരക്ഷിതരാവട്ടെ . ദയ ചെയ്സി ഹെൽമറ്റ് ഇടലു.
നിയമപരമായ മുന്നറിയിപ്പ്: ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക!

യമഹയെ മയക്കിയോൾ, തെലങ്കാന ബൊമ്മലു അല്ലിവൾ, തനി മല്ലു പ്രേമിക്കുടു! പ്രേമലുവിനൊപ്പം ഹിറ്റായി റിവർ ഇൻഡിയും!

അതേസമയം ഈ പോസ്റ്റിന് നിരവധി പ്രതികണങ്ങൾ ലഭിക്കുന്നുണ്ട്. രസകരമായ കമന്‍റുകളാണ് പലതും. ഇതിവിടെയല്ല അങ്ങ് ഹൈദരാബാദിലാണെന്നും കേരള എംവിഡിക്ക് എന്താണ് ഇതിൽ കാര്യമെന്നുമൊക്കെ  പലരും ചോദിക്കുന്നുണ്ട്. ഈ ഫോട്ടൊ അടിസ്ഥാനമാക്കി കേസ് എടുക്കാൻ തയ്യാറുണ്ടൊയെന്നും കേരളത്തിൽ സെൻസർ ചെയ്ത് ഈ ഭാഗം കട്ടാക്കണമെന്നും ആളുകൾ ഇത് അനുകരിക്കും എന്നൊക്കെ ചില‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാൽ ഇത് കേരള എംവിഡിയുടെ അധികാര പരിധിയിൽപ്പെടില്ലെന്നും മാത്രമല്ല തീയേറ്ററിൽ ഇങ്ങനുള്ള സീൻ കാണിക്കുമ്പോഴെല്ലാം അടിയിൽ മുന്നറിയിപ്പ് എഴുതി കാണിക്കുന്നുണ്ടെന്നും മാത്രമല്ല മിക്ക വെഹിക്കിൾ സീനുകളും ട്രോളിയിൽ വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും ചില‍ർ കുറിക്കുന്നു. 

youtubevideo

click me!