"സൂക്ഷിക്കണം, അപ്പുവിനെയും അച്ചുവിനെയും മാറിപ്പോകരുത്.." മുന്നറിയിപ്പുമായി എംവിഡി!

By Web Team  |  First Published Sep 4, 2023, 8:50 AM IST

എന്നാല്‍ മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും,  ഈ ചലാൻ  പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ  പിഴ അടയ്ക്കുമ്പോഴും  പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യം പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 
 


മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ പൌരന്മാര്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം എം- പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. 

എന്നാല്‍ മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും,  ഈ ചെല്ലാൻ (E chellan)  പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ  പിഴ അടയ്ക്കുമ്പോഴും  പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യം പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 

Latest Videos

undefined

ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും,  ഈ ചെല്ലാൻ (E chellan)  പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ  പിഴ അടയ്ക്കുമ്പോഴും  പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in  എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യു ആര്‍ കോഡ് സ്‍കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണെന്നും സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് കേരളാ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംപരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്‍ത് താഴെ പറയുന്ന സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

"ഇനി ഒരാള്‍ക്കും ഈ ഗതി വരുത്തരുതേ.." ഇലക്ട്രിക്ക് വണ്ടി വാങ്ങിയവര്‍ പൊട്ടിക്കരയുന്നു, ഞെട്ടിക്കും സര്‍വ്വേ!

ആര്‍സി സംബന്ധമായവ
1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ
2. RC യിലെ അഡ്രസ്സ് മാറ്റൽ
3. ലോൺ ചേർക്കൽ
4. അടച്ച് തീർത്ത ലോൺ ഒഴിവാക്കൽ
5.ലോൺ തുടരൽ
6.NOC ക്കുള്ള അപേക്ഷ
7. RC പർട്ടിക്കുലേഴ്സിനുള്ള അപേക്ഷ
8.സമർപ്പിച്ച് പോയ അപേക്ഷ ഡിസ്പോസ് ചെയ്യൽ
9.സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയൽ
10. RC യിലെ മൊബൈൽ നമ്പർ മാറ്റൽ
11. ഫീസ് റസീറ്റ് ഡൗൺലോഡ് ചെയ്യൽ
12. പേമെൻ്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യൽ
13.അപേക്ഷകൾ ഡൗൺ ലോഡ് ചെയ്യാൻ
14. അപ്പോയ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ
ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച്
1. സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ
2.ലൈസൻസിലെ മൊബൈൽ നമ്പർ മാറ്റാൻ
3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാൻ
4.ലൈസൻസ് പുതിയ Pet G കാർഡിലേക്ക് മാറ്റാൻ
5.ലൈസൻസ് എക്സ്ട്രാക്റ്റ് ന് അപേക്ഷിക്കാൻ
6. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനപേക്ഷിക്കാൻ
7. റസീറ്റ് പ്രിൻ്റ് എടുക്കാൻ
8. അപ്പോയ്മെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ
9. അപേക്ഷാ ഫാറങ്ങൾ ഡൗൺലോഡ് ചെയ്യാൻ

ചലാൻ സേവനങ്ങൾ
1. ചലാൻ സ്റ്റാറ്റസ് അറിയാൻ
2. പിഴ അടക്കാൻ
3.പേമെൻ്റ് വെരിഫൈ ചെയ്യാൻ
4. ചലാൻ ഡൗൺലോഡ് ചെയ്യാൻ
5. പേമെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ

youtubevideo

 

click me!