പുതിയ കാവസാക്കി W175 സ്ട്രീറ്റ് ബൈക്ക് ഇന്ത്യയിൽ, വില അറിയൂ

By Web Team  |  First Published Dec 9, 2023, 11:22 AM IST

പുതുതായി പുറത്തിറക്കിയ മോട്ടോർസൈക്കിൾ റെട്രോ-ക്ലാസിക് രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ഡബ്ല്യു 175 നെ അപേക്ഷിച്ച് കമ്പനി ഇതിന് 12,000 രൂപ കുറവാണ്. 


രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാണ കമ്പനിയായ കാവസാക്കി തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളായ W175 അർബൻ റെട്രോയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ മോട്ടോർസൈക്കിൾ റെട്രോ-ക്ലാസിക് രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ഡബ്ല്യു 175 നെ അപേക്ഷിച്ച് കമ്പനി ഇതിന് 12,000 രൂപ കുറവാണ്. 

സെമി-ഡബിൾ ക്രാഡിൽ ഫ്രെയിം അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് എത്തുന്നത്. ഈ ബൈക്കിൽ കമ്പനി ചില പുതിയ അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ട്. കവാസാക്കി W175 സ്ട്രീറ്റ് ബൈക്കിൽ അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ഉണ്ട്. കവാസാക്കിയുടെ ഈ ബൈക്ക് ഇന്ത്യൻ ബൈക്ക് വീക്കിൽ (IBW) 2023-ൽ ലോഞ്ച് ചെയ്തിരുന്നു.  ബൈക്കിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ ബൈക്കിന്റെ സീറ്റ് ഉയരം, ഗ്രൗണ്ട് ക്ലിയറൻസ്, വീൽബേസ് എന്നിവയും ചെറുതായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കൂടുതൽ ബ്ലാക്ക്-ഔട്ട് ഫിനിഷ് ലഭിക്കുന്നു.

Latest Videos

undefined

13 ബിഎച്ച്പി കരുത്തും 13.2 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 177 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് കവാസാക്കിയുടെ പുതുതായി പുറത്തിറക്കിയ ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അതേ സമയം 12 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. 1.35 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഈ മാസം മുതൽ ഈ മോഡലിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കളർ ഓപ്ഷനുകളിൽ, കാൻഡി ആൻഡ്രോയിഡ് ഗ്രീൻ, മെറ്റാലിക് മൂൺ ഡസ്റ്റ് ഗ്രേ നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

റോഡപകടങ്ങള്‍ക്ക് പ്രധാനകാരണം എഞ്ചിനീയറിംഗ് തകരാർ, തുറന്നടിച്ച് ഗഡ്‍കരി

ക്ലാസിക് ലുക്കിലാണ് ബൈക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബൈക്കിന് 270 എംഎം ഫ്രണ്ട് ഡിസ്‌ക്കും സിംഗിൾ ചാനൽ എബിഎസും ഉണ്ട്. ഇതിനുപുറമെ, ടെലിസ്‌കോപ്പ് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ ഷോക്ക് റിയർ സസ്‌പെൻഷനും ബൈക്കിലുണ്ട്. അതേ സമയം  ഈ മോട്ടോർസൈക്കിളിന് സെമി-ഡിജിറ്റൽ റെട്രോ തീം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്.

youtubevideo

click me!