ഇന്ത്യൻ വെബ്‌സൈറ്റുകളിൽ നിന്ന് മോട്ടോർസൈക്കിളുകൾ നീക്കം ചെയ്‍തതിന്‍റെ കാരണത്തെക്കുറിച്ച് മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി ഇന്ത്യ നിഞ്ച 100SX, വേർസിസ് 1000 മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചതായി റിപ്പോര്‍ട്ട്. കാവാസാക്കി ഇന്ത്യ വെബ്‌സൈറ്റിലെ ഉൽപ്പന്ന പട്ടികയിൽ നിലവിൽ ഈ മോഡലുകൾ ഇല്ലാത്തതാണ് ഈ സൂചനയിലേക്ക് വിരൽ ചൂണ്ടുന്നത്.
ഇന്ത്യൻ വെബ്‌സൈറ്റുകളിൽ നിന്ന് മോട്ടോർസൈക്കിളുകൾ നീക്കം ചെയ്തതിൻ്റെ കാരണത്തെക്കുറിച്ച് മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും. അപ്‌ഡേറ്റ് ചെയ്ത 2024 മോഡലുകൾക്ക് ഉൾപ്പെടുത്തുന്നതിന് കമ്പനി വെബ്‌സൈറ്റിൽ നിന്ന് രണ്ട് മോട്ടോർസൈക്കിളുകളും മാറ്റിയതാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
undefined
സ്‌പോർട്‌സ്-ടൂറർ കവാസാക്കി നിഞ്ച 1000SX 6-സ്പീഡ് ഗിയർബോക്‌സുമായി ചേർന്ന് വരുന്ന നാല് സിലിണ്ടർ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 142 bhp കരുത്തും 111 Nm ടോക്കും ഉത്പാദിപ്പിക്കുന്നു. കവാസാക്കി വെർസിസ് 1000 ഒരു സ്ട്രീറ്റ് ഫോക്കസ്ഡ് അഡ്വഞ്ചർ ടൂററാണ്. അത് നാല് സിലിണ്ടർ എഞ്ചിനും ഉപയോഗിക്കുന്നു. എന്നാൽ 120 ബിഎച്ച്പിയും 102 എൻഎം ടോർക്കും നൽകുന്നു.
നിഞ്ച 100SX, വേർസിസ് 1000 മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വളരെ ജനപ്രിയ മോഡലുകളായിരുന്നു. കൂടാതെ മികച്ച വിൽപ്പന ചരിത്രവുമുണ്ട്. രണ്ട് മോട്ടോർസൈക്കിളുകളെക്കുറിച്ചും ആരാധകക്കിടയിൽ മികച്ച അഭിപ്രായമാണ്. ഇപ്പോൾ പുതുക്കിയ മോഡലുകൾക്കൊപ്പം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാവസാക്കി 2024 പതിപ്പുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.