വേഗം വാങ്ങിക്കോ, ഈ ജനപ്രിയ ജീപ്പുകൾക്ക് വില കൂടുന്നു

By Web Team  |  First Published Dec 17, 2023, 12:36 PM IST

ജീപ്പ് നിലവിൽ ഇന്ത്യൻ വിപണിയിൽ കോംപസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്‍യുവി മോഡലുകൾ വിൽക്കുന്നു. കോംപസിന്‍റെ വില 20.49 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. 


പുതുവർഷാരംഭം മുതൽ കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ വില വർധിപ്പിക്കാൻ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രണ്ട് മോഡലുകൾക്കും ഏകദേശം രണ്ട് ശതമാനം വില വർധനവ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ.

ജീപ്പ് നിലവിൽ ഇന്ത്യൻ വിപണിയിൽ കോംപസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്‍യുവി മോഡലുകൾ വിൽക്കുന്നു. കോംപസിന്‍റെ വില 20.49 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. റാംഗ്ലർ  62.65 ലക്ഷം രൂപയിലും ഗ്രാൻഡ് ചെറോക്കി 80.50 ലക്ഷം രൂപയിലും വിൽക്കുന്നുയ എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. 

Latest Videos

undefined

കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് ജീപ്പ് കോമ്പസ്, ഇത് 4x4, 4x2 പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്നു. കോമ്പസിന് 2.0 ലിറ്റർ ഡീസൽ മോട്ടോറും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ലഭിക്കുന്നു. പെട്രോൾ എഞ്ചിൻ പതിപ്പില്ല. ഇവിടെ അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണ് കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നിവയാണ് കമ്പനിയുടെ രണ്ട് പുതിയ കാറുകൾ. മെറിഡിയൻ 2022 മെയ് മാസത്തിൽ പുറത്തിറക്കി, അതേ വർഷം നവംബറിൽ ഇന്ത്യയിലെ മുൻനിര ജീപ്പായ ഗ്രാൻഡ് ചെറോക്കിയെ അവതരിപ്പിച്ചു.

youtubevideo

click me!