പുതിയ പ്രീമിയം ജാവ 42, യെസ്‍ഡി റോഡ്സ്റ്ററുകള്‍ അവതരിപ്പിച്ച് ജാവ യെസ്‍ഡി

By Web Team  |  First Published Sep 30, 2023, 9:05 AM IST

1,98,142 രൂപയിലാണ് പുതിയ ജാവ 42 ഡ്യുവല്‍ ടോണിന്റെ വില ആരംഭിക്കുന്നത്. 2,08,829 രൂപയാണ് പുതിയ യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില. നിലവിലുള്ള ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ മോഡലുകള്‍ക്കൊപ്പം പ്രീമിയം പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാവും. ജാവ 42ന് 1,89,142 രൂപയും, യെസ്ഡി റോഡ്സ്റ്ററിന് 2,06,142 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.


ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍സ്, ഡൈര്‍മാരുടെ ഇഷ്ട മോട്ടോര്‍സൈക്കിളുകളായ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയില്‍ പ്രീമിയം പതിപ്പുകള്‍ അവതരിപ്പിച്ചു. ഗുണനിലവാരത്തിലും സവിശേഷതകളിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നവയാണ് പുതുതായി പുറത്തിറക്കിയ ജാവ 42 ഡ്യുവല്‍ ടോണ്‍, യെസ്ഡി റോഡ്സ്റ്റര്‍ വേരിയന്റുകള്‍ എന്ന് കമ്പനി പറയുന്നു.

1,98,142 രൂപയിലാണ് പുതിയ ജാവ 42 ഡ്യുവല്‍ ടോണിന്റെ വില ആരംഭിക്കുന്നത്. 2,08,829 രൂപയാണ് പുതിയ യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില. നിലവിലുള്ള ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ മോഡലുകള്‍ക്കൊപ്പം പ്രീമിയം പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാവും. ജാവ 42ന് 1,89,142 രൂപയും, യെസ്ഡി റോഡ്സ്റ്ററിന് 2,06,142 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Latest Videos

undefined

പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 42 ആണ് പുതിയ ജാവ 42 ഡ്യുവല്‍ ടോണ്‍. ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റേര്‍സ്, ഷോര്‍ട്ട്ഹാങ് ഫെന്‍ഡേര്‍സ്, പുതിയ ഡിംപിള്‍ഡ് ഫ്യുവല്‍ ടാങ്ക് എന്നിവ ഉള്‍പ്പെടുന്ന പുതിയ മോഡലില്‍ പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീറ്റും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. റേവന്‍ ടെക്‌സ്ചര്‍ ഫിനിഷ്, പുനര്‍രൂപകല്‍പ്പന ചെയ്ത ബാഷ്‌പ്ലേറ്റ്, പുതിയ ഹാന്‍ഡില്‍ ബാര്‍ മൗണ്ടഡ് മിററുകള്‍, പുതിയ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകള്‍ എന്നിവയും ഈ പുതിയ വേരിയന്റില്‍ ഉള്‍പ്പെടുന്നു. ജാവ 42ലെ 294.7 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പ്രീമിയം മോഡലിനും. സുഗമമായ റൈഡിന് 6-സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം, സുരക്ഷയ്ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും പുതിയ ജാവ 42 ഡ്യുവല്‍ ടോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 പുതിയ ജാവ 42 പോലെ, യെസ്ഡി റോഡ്സ്റ്ററിലും പുതിയ ഡിസൈന്‍ അപ്‌ഡേറ്റുകളുണ്ട്. നീ റിസെസ്, പ്രീമിയം ഡയമണ്ട്കട്ട് അലോയ് വീലുകള്‍, റേവന്‍ ടെക്‌സ്ചര്‍ ഫിനിഷ് എന്നിവയ്‌ക്കൊപ്പം ഉപഭോക്തൃ പ്രതികരണം അടിസ്ഥാനമാക്കി മെച്ചപ്പെടുത്തിയ പുതിയ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, ഹാന്‍ഡില്‍ബാര്‍ മൗണ്ടഡ് മിററുകള്‍ എന്നവയും പുതിയ യെസ്ഡി റോഡ്സ്റ്ററിലുണ്ട്. ഡ്യുവല്‍ചാനല്‍ എബിഎസ്, നീളമുള്ള 1440 എംഎം വീല്‍ബേസ് എന്നിവയും പ്രത്യേകതകളാണ്. 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്റര്‍ വേരിയന്റിന് കരുത്തേകുന്നത്. മൂന്ന് ഡ്യുവല്‍ ടോണ്‍ തീമുകള്‍ ഉള്‍പ്പെടെ റഷ് അവര്‍ റെഡ്, ഫോറസ്റ്റ് ഗ്രീന്‍, ലൂണാര്‍ വൈറ്റ്, ഷാഡോ ഗ്രേ എന്നിങ്ങനെ നാല് പുതിയ നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.

click me!