ഹമാസിന്‍റെ നൂറോളം ബുള്ളറ്റുകള്‍ തുളച്ചുകയറി, എന്നിട്ടും ഇസ്രായേല്‍ ഡ്രൈവറുടെ ജീവൻ ഈ കാർ രക്ഷിച്ചു!

By Web Team  |  First Published Oct 16, 2023, 4:21 PM IST

ഹമാസ് സേന ഗാസയ്ക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ച് മിനിറ്റുകൾക്ക് ശേഷമാണ് സംഭവം. ഒരു സംഘം ഹമാസുകാര്‍ തന്‍റെ നേരെ വെടിയുതിർക്കാൻ തുടങ്ങിയെന്നും എഞ്ചിനും ഇന്ധന ടാങ്കിനും തീ പിടിക്കാനായി അവര്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും ലക്ഷ്യം വച്ചെന്നും ഡ്രൈവര്‍ പറയുന്നു. പക്ഷേ അതൊരു ഇലക്ട്രിക് കാറാണെന്ന് ഹമാസുകാര്‍ തിരിച്ചറിഞ്ഞില്ലെന്നും ഡ്രൈവര്‍ പറയുന്നു. 


സ്രയേല്‍ - ഹമാസ് യുദ്ധം തുടരുകയാണ്. ഒരാഴ്ച മുമ്പ് തുടങ്ങിയ സംഭവങ്ങളെപ്പറ്റിയുള്ള പുതിയ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. ഹമാസ് തോക്കുധാരികളിൽ നിന്ന് തന്റെ ജീവൻ ടെസ്‌ല കാര്‍ രക്ഷിച്ചതായി ഒരു ഇസ്രായേലി ഡ്രൈവര്‍ അവകാശപ്പെട്ടതാണ് അതില്‍ പുതിയ വാര്‍ത്തകളില്‍ ഒരെണ്ണം. കിബ്ബട്ട്‌സ് മെഫാൽസിം നിവാസിയായ ഇസ്രയേല്‍ പൌരനാണ് തന്റെ ടെസ്‍ല മോഡൽ 3 പെർഫോമൻസ് കാറുമായി ഹമാസിന്‍റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തെക്കൻ ഇസ്രായേലിൽ ഗാസ മുനമ്പിന് സമീപം തന്റെ ടെസ്‌ല ഇലക്ട്രിക് വെഹിക്കിളിൽ (ഇവി) ഒരു ഡസനിലധികം സായുധരായ ഹമാസ് സംഘാംഗങ്ങളെ മറികടന്ന് ഒരാൾ മാരകമായ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ടതിന്റെ കഥ ഒരു ഇസ്രായേലി രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് പങ്കുവെച്ചത്. ഹമാസ് സേന ഗാസയ്ക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ച് മിനിറ്റുകൾക്ക് ശേഷമാണ് സംഭവം. ഒരു സംഘം ഹമാസുകാര്‍ തന്‍റെ നേരെ വെടിയുതിർക്കാൻ തുടങ്ങിയെന്നും എഞ്ചിനും ഇന്ധന ടാങ്കിനും തീ പിടിക്കാനായി അവര്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും ലക്ഷ്യം വച്ചെന്നും ഡ്രൈവര്‍ പറയുന്നു. പക്ഷേ അതൊരു ഇലക്ട്രിക് കാറാണെന്ന് ഹമാസുകാര്‍ തിരിച്ചറിഞ്ഞില്ലെന്നും ഡ്രൈവര്‍ പറയുന്നു. ഇസ്രായേൽ ഫ്രീഡം പാർട്ടിയുടെ തലവനാണ് ഡ്രൈവറുടെ പ്രസ്‍താവന എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്‍തത്. 

Latest Videos

undefined

"കലാഷ്‌നിക്കോവുകളും കനത്ത യന്ത്രത്തോക്കുകളുമായെത്തിയവർ അടുത്തേക്ക് വരുന്നത് കണ്ടു. എന്നാൽ, അതൊരു ഇലക്‌ട്രിക് വാഹനമാണെന്ന യാഥാർത്ഥ്യം അറിയാതെ അവർ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു, എഞ്ചിനും ഇന്ധന ടാങ്കും ലക്ഷ്യമിട്ടായിരുന്നു വെടിവയ്‍പ്.. എന്നാല്‍ ഇവ രണ്ടും ആ ഇവിയിൽ ഇല്ലായിരുന്നു.." ഡ്രൈവര്‍ പറയുന്നു.

ഹമാസിന്‍റെ പാരാഗ്ലൈഡറുകള്‍ ചൈനീസോ? നേതാക്കള്‍പോലും പലതും അറിഞ്ഞില്ലേ? അമ്പരപ്പിക്കും റിപ്പോർട്ട്!

എന്നാൽ ഡ്രൈവർ ആക്രമണത്തിൽ നിന്ന് പൂർണമായി രക്ഷപ്പെട്ടില്ല. ഇദ്ദേഹത്തിന്‍റെ കൈകളിലും കാലുകളിലും വെടിയുണ്ടകള്‍ തുളച്ചുകയറി. ഒരു വെടിയുണ്ട തലയോട്ടിയിലും തുളച്ചുകയറി. എന്നാൽ ജീവനിൽ പ്രതീക്ഷ കൈവിടാതെ ഡ്രൈവര്‍ ഇതേ ടെസ്‌ല കാറിൽ തന്നെ ഹോസ്പിറ്റലിൽ എത്തി. വെടിയുണ്ടകളേറ്റ് കാറിന്‍റെ ടയറുകൾ തകർന്നിരുന്നുവെന്നും എന്നാൽ ഡ്യുവൽ ഡ്രൈവ് ചക്രങ്ങളെ സന്തുലിതമാക്കിയെന്നും ആശുപത്രി കിടക്കയിൽ നിന്ന് ഡ്രൈവര്‍ പറയുന്നു.  ടെസ്‌ല കാറിന്‍റെ ബോഡിയില്‍ 100ല്‍ അധികം ബുള്ളറ്റ് ദ്വാരങ്ങൾ ഉണ്ടായിരുന്നു. മുൻവശത്തെ ഗ്ലാസ് മുഴുവൻ പൊട്ടിയ നിലയിലായിരുന്നു. ടെസ്‌ലയുടെ 530+ എച്ച്‌പി, ഡ്യുവൽ ഡ്രൈവ് സാങ്കേതികവിദ്യ കാരണം ഹമാസുകാര്‍ തന്നെ പിന്തുടരാൻ ഉപയോഗിച്ചിരുന്ന 150 എച്ച്‌പി ടൊയോട്ട ഡീസൽ ട്രക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും ഇരയായ ഡ്രൈവര്‍ വിശദീകരിക്കുന്നു. 112 കിമി സ്‍പീഡില്‍ വണ്ടി ഓടിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. മുൻവശത്തെ ചില്ലുകൾ പൊട്ടിയിട്ടുണ്ടെങ്കിലും തകർന്നിട്ടില്ല. രക്ഷാപ്രവർത്തകർ കാറിന്റെ ചില്ലുകൾ തകർത്താണ് ഡ്രൈവറെ പുറത്തെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ടെസ്‌ല ആപ്പിന്റെ സഹായത്തോടെ ഡ്രൈവറുടെ ലൊക്കേഷനെക്കുറിച്ചും എമർജൻസി റൂമിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ഭാര്യക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു.

ഇസ്രായേൽ ഫ്രീഡം പാർട്ടിയുടെ തലവനായ എക്‌സിൽ (മുൻ ട്വിറ്റർ) ഡ്രൈവറുടെ പ്രസ്താവന പോസ്റ്റ് ചെയ്‍തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌കും പോസ്റ്റിൽ കമന്റ് ചെയ്‍തു. അദ്ദേഹം ജീവിച്ചിരിക്കുന്നതിൽ സന്തോഷം എന്നും മസ്‍ക് ട്വീറ്റ് ചെയ്‍തു.  ആക്രമണത്തിന്റെ തീവ്രത കാണിക്കുന്ന രക്തം പുരണ്ട ടെസ്‌ല കാറിന്റെ ചിത്രം ഡ്രൈവറുടെ കുടുംബം പങ്കുവെച്ചു. അതേസമയം ഇസ്രയേലും ഹമാസും തമ്മില്‍ ഒക്ടോബർ 7 ന് ആരംഭിച്ച സായുധ പോരാട്ടം ഗുരുതരമായ നാശത്തിനും മനുഷ്യജീവന്റെ നഷ്‍ടത്തിനും കാരണമായി.

youtubevideo

click me!