ആരോരുമില്ലാത്തവന് ഇന്നോവ മുതലാളി തുണ! പാവങ്ങളുടെ മക്കള്‍ക്ക് സൂപ്പർ ക്ലാസ്, ഒപ്പം ജോലിയും; ഇതുതാൻടാ ടൊയോട്ട!

By Web Team  |  First Published Oct 14, 2023, 3:28 PM IST

ഗ്രാമീണ കുട്ടികളുടെ നൈപുണ്യ വികസനത്തിനാണ് ടിടിടിഐ പ്രവർത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെയാണ് കമ്പനി ഇവിടെ എത്തിക്കുന്നത്. 18-നും 20-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെ വിവിധ തരത്തിലുള്ള പരിശീലനങ്ങളിലൂടെ വാഹന വ്യവസായ മേഖലയുടെ ഭാഗമാക്കാനുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. എന്താണ് ടൊയോട്ട ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം? ഇതാ അറിയേണ്ടതെല്ലാം.


ച്ചത്തിലുള്ള ഉത്സാഹഭരിതമായ ഒരു ശബ്‍ദം ചുറ്റും പ്രതിധ്വനിക്കുന്നു. നൂറുകണക്കിനു ആൺകുട്ടികൾ ഒരു സൈന്യത്തെപ്പോലെ നീങ്ങുകയാണ്. അതിര്‍ത്തിയിലെ ശത്രുക്കള്‍ പോലും വിറയ്ക്കും വിധം ആവേശഭരിതമാണ് ആ ശബ്‍ദം. അത്തരമൊരു കാഴ്ച നിങ്ങളെയും ആവേശഭരിതനാക്കും. ഇത് നടക്കുന്നത് ഒരു വാഹന നിര്‍മ്മാണ പ്ലാന്‍റിലാണെന്ന് കേട്ടാല്‍ അതിലേറെ അതിശയമാകും. ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) ഇന്ത്യൻ പ്ലാന്റിലാണ്  ഈ വേറിട്ട പരിശീലനം. 

കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും ഏകദേശം 35 കിലോമീറ്റർ അകലെ ബിഡദി ഇൻഡസ്ട്രിയൽ ഏരിയയിലാണ്, ടൊയോട്ട ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (TTTI) പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഗ്രാമീണ കുട്ടികളുടെ നൈപുണ്യ വികസനത്തിനാണ് ടിടിടിഐ പ്രവർത്തിക്കുന്നത്. 18-നും 20-നും ഇടയിൽ പ്രായമുള്ള ഗ്രാമീണരായ ആൺകുട്ടികളെ വിവിധ തരത്തിലുള്ള പരിശീലനങ്ങളിലൂടെ വാഹന വ്യവസായ മേഖലയുടെ ഭാഗമാക്കാനുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. എന്താണ് ടൊയോട്ട ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം? ഇതാ അറിയേണ്ടതെല്ലാം.

Latest Videos

undefined

2007ല്‍ തുടങ്ങി
ടൊയോട്ട അതിന്റെ ടെക്‌നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2007 മുതൽ ഗ്രാമീണ മേഖലയിലെ കുട്ടികൾക്കായി നൈപുണ്യ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി കർണാടകയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്‍ത കഴിവുകളുള്ള കുട്ടികളെയാണ് കമ്പനി തിരഞ്ഞെടുക്കുന്നത്. സാധാരണഗതിയിൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള, അധഃസ്ഥിത കുടുംബങ്ങളിൽ നിന്നാണ് അവർ തിരഞ്ഞെടുക്കപ്പെടുന്നത്. ഇവര്‍ പത്താം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രത്യേകിച്ച് കണക്കിലും ശാസ്ത്രത്തിലും മിടുക്കരായിരിക്കണം.

"ക്ലച്ചുപിടിച്ചുവരുവാരുന്നു പക്ഷേ.." ഥാറിന്‍റെയും ജിംനിയുടെയും കഥകഴിക്കാൻ ടൊയോട്ട മിനി ലാൻഡ് ക്രൂയിസർ!

ടിടിടിഐ കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ജൂലൈ 15-ന് 15 മുതൽ 17 വയസ് വരെ പൂര്‍ത്തിയായിരിക്കണം. ഈ കുട്ടികൾ പത്താം ക്ലാസ് ഒറ്റത്തവണകൊണ്ട് വിജയിച്ചിരിക്കണം. അന്തിമ പ്രവേശനത്തിന്, അവർ ഒരു എഴുത്ത് പരീക്ഷ പാസാകണം.  ആറ് വ്യത്യസ്‍ത പരീക്ഷകളിൽ വിജയിക്കുകയും വേണം. എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, ശാരീരികക്ഷമതാ പരിശോധന, മൂല്യനിർണയം, വ്യക്തിഗത അഭിമുഖം, മെഡിക്കൽ ടെസ്റ്റ്, ഹാജർ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

വിദ്യാർത്ഥികൾ എന്താണ് പഠിക്കുന്നത്?
ഈ കുട്ടികളെ ഓട്ടോമൊബൈൽ വ്യവസായ മേഖലയ്ക്ക് ആവശ്യമായ പല സൂക്ഷ്‍മമായ കാര്യങ്ങളും പഠിപ്പിക്കുന്നു. പരിശീലനം തീവ്രമാണ്. ആറ് മാസം വീതമുള്ള രണ്ട് സെമസ്റ്ററുകൾ ഉണ്ട്. കമ്പനി ഈ കുട്ടികളെ തിരഞ്ഞെടുത്ത് രണ്ട് വ്യത്യസ്‍ത പ്രോഗ്രാമുകളിലേക്ക് അയയ്ക്കുന്നു. ഇതിൽ ആദ്യത്തേത് റെഗുലർ കോഴ്സും രണ്ടാമത്തേത് കൗശല്യയുമാണ്. 64 കുട്ടികളാണ് റഗുലർ കോഴ്‌സിൽ ഉൾപ്പെടുന്നത്. മൂന്ന് വർഷത്തെ കോഴ്സാണിത്. ഇതിൽ കുട്ടികൾക്ക് ആറ് സെമസ്റ്ററുകൾ നൽകുന്നു. അതേസമയം കൗശല്യ പ്രോഗ്രാമിൽ 200 കുട്ടികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ കോഴ്സ് രണ്ട് വർഷമാണ്. 

ഓരോ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് ഒരാഴ്ച വീട്ടിലേക്ക് പോകാൻ അനുവാദമുണ്ട്. മൂന്ന് വർഷത്തേക്ക് ബോർഡിംഗും താമസവും സൗജന്യമായതിനാൽ, യോഗ്യരായവർ മാത്രം പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാൻ പശ്ചാത്തല പരിശോധന പോലുള്ള നടപടികളുണ്ട്. അവർ മൂന്ന് വർഷത്തിനിടെ സാധാരണ ഐടിഐ പാഠ്യപദ്ധതിയും കൂടാതെ ജപ്പാനിൽ നിന്നുള്ള ചില മികച്ച പരിശീലനങ്ങളും പഠിക്കുന്നു.  ഇംഗ്ലീഷ്, ഹിന്ദി എന്നിവയും പഠിക്കുകയും അവരുടെ പ്രാദേശിക ഭാഷയിൽ മികച്ചവരാകാൻ ശ്രമിക്കുകയും ചെയ്യുന്നു. 

ഈ കുട്ടികളുടെ ആശയവിനിമയ കഴിവുകളും ശക്തിപ്പെടുത്തുന്നു. അവരെ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്നു. നൂറുകണക്കിന് ആളുകളുടെ മുന്നിൽ സ്റ്റേജിൽ കയറ്റി നിര്‍ത്തിയാണ് ഓരോരുത്തരെയും ആശയവിനിമയം നടത്താൻ പഠിപ്പിക്കുന്നത്. ചില വ്യായാമങ്ങൾ ദിവസവും ചെയ്യുന്നതിനാൽ അവർ പകൽ സമയത്ത് ഉത്സാഹികളായിരിക്കും. ഈ വിദ്യാർത്ഥികൾ ഫീസൊന്നും നൽകേണ്ടതില്ല. ഈ രണ്ട് പ്രോഗ്രാമുകളിലേക്കും തെരെഞ്ഞെടുക്കുന്ന കുട്ടികൾക്ക് സൗജന്യ താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കും.ടിടിടിഐക്കുള്ള ഫണ്ട് ടികെഎമ്മിൽ നിന്നാണ് വരുന്നത്. 

പരിശീലനത്തിന്റെ അവസാനം, വിദ്യാർത്ഥികൾ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് നേടുന്നു, അത് സർക്കാർ ജോലികൾക്കായി അംഗീകരിക്കുകയും ആഗോളതലത്തിൽ വിലമതിക്കുകയും ചെയ്യുന്നു. കൂടാതെ, അവർ ഒരു ടൊയോട്ട സർട്ടിഫിക്കറ്റും ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനുഫാക്ചറിംഗ് (JIM) സർട്ടിഫിക്കറ്റും നേടുന്നു. ടൊയോട്ടയുടെ ജപ്പാൻ പ്ലാന്റുകളിലും ഈ എക്സൈസുകൾ നടക്കുന്നുണ്ട്.

പരിശീലനത്തിന് ശേഷം
ഈ കുട്ടികൾ അവരുടെ രണ്ട് വർഷത്തെ അല്ലെങ്കിൽ മൂന്ന് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിക്കഴിഞ്ഞാല്‍, അവരുടെ കഴിവുകൾക്കനുസരിച്ച് കമ്പനി അവർക്ക് ജോലിയും നല്‍കുന്നു. തുടക്കത്തിൽ ഈ കുട്ടികൾക്ക് 14000 രൂപ മുതല്‍ 15,000 രൂപ വരെ ശമ്പളത്തോടെയുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ടയില്‍ ജോലി ലഭിക്കാത്ത കുട്ടികൾക്ക് മറ്റ് കമ്പനികളിൽ ജോലി നേടിക്കൊടുക്കുന്നു. അതേസമയം, ചില കുട്ടികൾക്ക് രാജ്യത്തിന് പുറത്തുള്ള കമ്പനികൾ ജോലി വാഗ്ദാനം ചെയ്യുന്നു. വർഷങ്ങളായി, ഏകദേശം പകുതി വിദ്യാർത്ഥികൾ ടൊയോട്ടയിൽ തന്നെ തുടരുകയും മറ്റുള്ളവർ കമ്പനിയുടെ വിതരണക്കാര്‍ക്കും മറ്റ് നിർമ്മാതാക്കളുടെയുമൊപ്പം ചേരുന്നുവെന്നും ടൊയോട്ട പറയുന്നു.

ഇനി ആണ്‍കുട്ടികള്‍ മാത്രമല്ല
അടുത്തിടെ ബിദാദിയിലെ ടൊയോട്ട ടെക്‌നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടിടിടിഐ) 14-ാമത് കോൺവൊക്കേഷനിൽ 103 വിദ്യാർത്ഥികൾ പാസായി പുറത്തിറങ്ങിയിരുന്നു. 2007-ൽ ആരംഭിച്ചതിന് ശേഷം ടിടിടിഐ കർണാടകയിൽ നിന്നും  ഏകദേശം 950 സ്‍കൂ കുട്ടികളെ തിരഞ്ഞെടുത്ത് കാറുകളും പാര്‍ട്‍സുകളും നിർമ്മിക്കുന്നതിൽ അവരെ പരിശീലിപ്പിച്ച് വ്യവസായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടൊയോട്ട പറയുന്നു. ഈ വർഷത്തെ പാസിംഗ് ഔട്ട് ബാച്ചിൽ 62 ടിടിടിഐ റഗുലർ വിദ്യാർത്ഥികളും 41 ടൊയോട്ട കൗശല്യ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം 500 ആക്കി ഉയർത്താനും കമ്പനി ഒരുങ്ങുകയാണ് . ഇനിമുതല്‍ ടിടിടിഐയില്‍ പെൺകുട്ടികളെയും സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റൽ നിർമ്മിക്കുകയാണെന്നും കമ്പനി പറയുന്നു. ചുരുക്കത്തില്‍ ടൊയോട്ട കാറുകൾ നിർമ്മിക്കുക മാത്രമല്ല ചെയ്യുനന്ത് കാറുകൾ നിർമ്മിക്കുന്നവരെയും ഉണ്ടാക്കുന്നു എന്നര്‍ത്ഥം.

youtubevideo

click me!