രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഇന്ധനമായുള്ള ബസുകളുടെ രണ്ട് യൂണിറ്റുകൾ കേരളത്തിന്
കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്‍റെ രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഇന്ധനമായുള്ള ബസുകളുടെ രണ്ട് യൂണിറ്റുകൾ കേരളത്തിന് ലഭിച്ചു. കൊച്ചിയിലെ എൽഎൻജി പെട്രോനെറ്റ് ലിമിറ്റഡിനാണ് വാഹനം കൈമാറിയത്. കൊച്ചി എൽഎൻജി ടെർമിനലിൽ നടന്ന രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസ് കൈമാറ്റ ചടങ്ങിൽ കേരള സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ടാറ്റ മോട്ടോഴ്‌സ്, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തു.
undefined
വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്നതും സൗകര്യപ്രദവുമായ ബഹുജന ഗതാഗതം നൽകിക്കൊണ്ട് സ്റ്റാർബസ് എൽഎൻജി ഒരു മൂല്യ നേട്ടം വാഗ്ദാനം ചെയ്യുന്നുവെന്നും ബസുകളുടെ ഓർഡർ വിതരണം പൂർത്തിയാക്കിയതായും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 36 സീറ്റുകളുള്ള നാല് എൽഎൻജി എസി സ്റ്റാർബസുകളാണ് കമ്പനി പുറത്തിറക്കിയത്. രണ്ടെണ്ണം കേരളത്തിനും മറ്റ് രണ്ടെണ്ണം ഗുജറാത്തിലെ ദാഹെജിലെ എൽഎൻജി പെട്രോനെറ്റ് ലിമിറ്റഡിനുമാണ് നൽകിയത്. 22020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളിൽ എൽഎൻജി ബസുകൾ വിതരണം ചെയ്യുകയും ചെയ്‍തതായി ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്‌സ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച സ്റ്റാർബസ് എൽഎൻജി ഇന്ത്യൻ വിപണിയിൽ വികസിപ്പിച്ചെടുത്ത സംയോജിത എൽഎൻജി സംവിധാനമുള്ള ആദ്യത്തെ യാത്രാ വാഹനമാണ്. എൽഎൻജി പെട്രോനെറ്റ് ലിമിറ്റഡിന് കൈമാറിയ മോഡലിന് പുറമെ, ഐസിവി സെഗ്‌മെന്റിൽ 2 x2 ലേഔട്ടിനൊപ്പം എസി, നോൺ എസി ഓപ്ഷനുകളിൽ 36 സീറ്റർ സ്റ്റാർബസ് എൽഎൻജിയും ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. എംസിവി സെഗ്‌മെന്റിലെ എൽഎൻജി സ്റ്റാർബസ്. 2x2 ലേഔട്ടിനൊപ്പം 40 സീറ്ററും 3x2 ലേഔട്ടിനൊപ്പം 56 സീറ്ററും നോൺ എസി ഓപ്ഷനിൽ ലഭ്യമാണ്.
എൽഎൻജി ബസുകളുടെ ഇന്ധനം വഹിക്കാനുള്ള ശേഷി സിഎൻജിയേക്കാൾ 2.5 മടങ്ങ് കൂടുതലാണ്, മാത്രമല്ല ഒരു ടാങ്ക് ഫില്ലിൽ 600-700 കിലോമീറ്റർ വരെ പ്രവർത്തിക്കാനും കഴിയും. പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് എൽഎൻജി ബസുകൾ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിലും 30ശതമാനം ഹരിതഗൃഹ ഉദ്‌വമനം കുറയ്ക്കുന്നുമുണ്ട്. എൽഎൻജി ബസുകൾ ഭാരം കുറഞ്ഞതിനാൽ മെച്ചപ്പെട്ട പേലോഡുകൾ വാഗ്ദാനം ചെയ്യുകയും മൊത്തത്തിലുള്ള പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്‌ക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ സുഖം വർദ്ധിപ്പിക്കുന്ന സ്റ്റാർബസ് എൽഎൻജി മികച്ച എൻവിഎച്ച് ലെവലുകൾ വാഗ്ദാനം ചെയ്യുന്നു. എൽഎൻജി സിസ്റ്റം താഴ്ന്ന മർദ്ദത്തിൽ പ്രവർത്തിക്കുകയും വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ തീപിടിത്തത്തിനുള്ള സാധ്യത കുറയ്ക്കുന്നു അതിനാൽ സുരക്ഷിതമായ ഒരു പൊതു ഗതാഗതം ഇത് വാഗ്ദാനം ചെയ്യുന്നു.
സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾക്കും ആദ്യത്തെ സ്റ്റാർബസ് എൽഎൻജി ബസ് വിതരണത്തിനുമായി ഇതര ഇന്ധന സാങ്കേതികവിദ്യകളുമായി ടാറ്റ മോട്ടോഴ്‌സ് ഗണ്യമായ കുതിച്ചുചാട്ടം നടത്തിയെന്നും എൽഎൻജി ബസിലൂടെ ഞങ്ങൾ ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചതായും ടാറ്റ മോട്ടോഴ്‌സ് ബസ് വിഭാഗം പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് ശ്രീ രോഹിത് ശ്രീവാസ്തവ പറഞ്ഞു.