ഒടുവില്‍ കച്ചവടം നടന്നു, ആറുവര്‍ഷത്തിന് ശേഷം ഇന്ത്യയിലെ പ്ലാന്‍റും വിറ്റ് ജനറല്‍ മോട്ടോഴ്സ്

By Web Team  |  First Published Aug 17, 2023, 2:47 PM IST

ഇരു കക്ഷികളും തമ്മിൽ വാണിജ്യ വിൽപ്പന കരാർ ഒപ്പുവച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന കരാറിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉൻസൂ കിം, ജനറൽ മോട്ടോഴ്‌സ് ഇന്ത്യ, ജനറൽ മോട്ടോഴ്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനുഫാക്‌ചറിംഗ് വൈസ് പ്രസിഡന്റ് അസിഫുസെൻ ഖത്രി എന്നിവർ പങ്കെടുത്തു. 
 


റുവർഷം മുമ്പ് ഇന്ത്യൻ വിപണിയിൽ കാർ വിൽപ്പന നിർത്തിയ  അമേരിക്കൻ വാഹന ഭീമനായ ജനറൽ മോട്ടോഴ്‌സ് ഒടുവിൽ ഇന്ത്യൻ വാഹനവിപണിയുടെ  അവസാനപടിയും കടന്നു. മഹാരാഷ്ട്രയിലെ തലേഗാവിലെ കമ്പനിയുടെ പ്ലാന്റ് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് വിൽക്കാനുള്ള കരാറിൽ ഒപ്പുവച്ചതോടെയാണിത്. ഇരു കക്ഷികളും തമ്മിൽ വാണിജ്യ വിൽപ്പന കരാർ ഒപ്പുവച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന കരാറിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉൻസൂ കിം, ജനറൽ മോട്ടോഴ്‌സ് ഇന്ത്യ, ജനറൽ മോട്ടോഴ്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനുഫാക്‌ചറിംഗ് വൈസ് പ്രസിഡന്റ് അസിഫുസെൻ ഖത്രി എന്നിവർ പങ്കെടുത്തു. 

ജിഎം ഇന്ത്യ തലേഗാവ് പ്ലാന്റിലെ ആസ്‍തികൾ ഏറ്റെടുക്കുന്നതിനായി കമ്പനി അസറ്റ് പർച്ചേസ് എഗ്രിമെന്റിൽ (എപിഎ) ഒപ്പുവെച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഭൂമിയുടെയും കെട്ടിടങ്ങളുടെയും അസൈൻമെന്റ്, ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ തലേഗാവ് പ്ലാന്റിൽ തിരിച്ചറിയപ്പെട്ട ആസ്തികൾ ഏറ്റെടുക്കൽ എന്നിവ എപിഎ വ്യക്തമാക്കുന്നു. ഏറ്റെടുക്കലും നിയമനവും പൂർത്തിയാക്കുന്നത് ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിനും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നുള്ള റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമാണെന്നും കമ്പനി വ്യക്തമാക്കി.

Latest Videos

undefined

'ഇന്ത്യൻ കാര്‍സമുദ്രത്തില്‍' മുങ്ങിപ്പൊങ്ങാൻ ചൈനീസ് 'കടല്‍ സിംഹം'; 'സീ ലയണ്‍' പേറ്റന്‍റ് നേടി ബിവൈഡി

പ്ലാന്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ 2025-ൽ ആരംഭിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു. അടുത്ത തലമുറ വെന്യു ആയിരിക്കുമെന്ന് പുതിയ തലേഗാവ് പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡല്‍ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് അവകാശപ്പെടുന്നു. പ്രതിവർഷം 1,50,000 വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2025-ൽ ഹ്യൂണ്ടായ് രണ്ടാം തലമുറ വെന്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇത് 4 മീറ്ററിൽ താഴെ നീളത്തിൽ തുടരും. ഹ്യുണ്ടായിയുടെ നിരയിൽ അടുത്തിടെ പുറത്തിറക്കിയ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിക്ക് മുകളിലായിരിക്കും സ്ഥാനം. പ്രോജക്റ്റ് Q2Xi എന്ന കോഡുനാമത്തിലാണ് രണ്ടാം തലമുറ വെന്യുവിന്‍റെ നിര്‍മ്മാണം. 

ഇന്ത്യൻ വിപണിയിൽ കൊറിയൻ ബ്രാൻഡിന്റെ മികച്ച വിൽപ്പനക്കാരനാണ് വെന്യു. 2019-ൽ എത്തിയത് മുതൽ ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ 4.5 ലക്ഷം യൂണിറ്റുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. മാരുതി ബ്രെസ്സ, ടാറ്റ നെക്‌സൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരെയാണ് ഈ എസ്‌യുവി മത്സരിക്കുന്നത്.

ഹ്യുണ്ടായിയുടെ ചെന്നൈയിലെ നിർമ്മാണ കേന്ദ്രത്തിൽ നിലവിൽ 8,20,000 യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയുണ്ട്. പ്രതിവർഷം ഏകദേശം ഒരുദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരുന്ന ദശകത്തിൽ ഹ്യുണ്ടായ് 5,000 കോടി രൂപ നിക്ഷേപിക്കും. ഒരുദശലക്ഷം ഉൽപ്പാദന നാഴികക്കല്ല് കൈവരിക്കുന്നതിൽ തലേഗാവ് പ്ലാന്‍റ് ഒരു സുപ്രധാന പങ്ക് വഹിക്കും എന്നാണ് കമ്പനി കരുതുന്നത്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഹ്യൂണ്ടായ്. 2024 ൽ  പുതിയ ക്രെറ്റ എസ്‌യുവി അവതരിപ്പിക്കും . ഇത് ഗ്ലോബൽ-സ്പെക് മോഡലിൽ നിന്ന് വ്യത്യസ്‍തമായിരിക്കും. ഇന്ത്യയ്ക്ക് വേണ്ട പ്രത്യേക ഡിസൈൻ മാറ്റങ്ങളും ഉണ്ടായിരിക്കും. മാത്രമല്ല, പുതിയ ക്രെറ്റയ്ക്ക് അഡ്വാൻസ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍റ് സിസ്റ്റം സാങ്കേതികവിദ്യയും ലഭിക്കും. ഇന്ത്യൻ വിപണിയിൽ പുതിയ ക്രെറ്റയ്ക്ക് സമാനമായ ഇലക്ട്രിക് എസ്‌യുവി നിർമ്മിക്കാനും ഹ്യൂണ്ടായ് പദ്ധതിയിടുന്നുണ്ട്.

youtubevideo

click me!