ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 2023 സെപ്റ്റംബറിൽ ആണ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി, കമ്പനി ഈ ഹാച്ച്ബാക്ക് ലൈനപ്പിൽ പുതിയ സ്‌പോർട്‌സ് (O) ട്രിം അവതരിപ്പിച്ചിരിക്കുന്നു. 8.73 ലക്ഷം രൂപ വിലയുള്ള ഹ്യൂണ്ടായ് i20 സ്‌പോർട്‌സ് (O)ന് നിലവിലെ സ്‌പോർട്‌സ് ട്രിമ്മിനെക്കാൾ 35,000 രൂപ കൂടുതലാണ്. ഡ്യുവൽ-ടോൺ വേരിയൻറിന് 8.88 ലക്ഷം രൂപയാണ് വില.
പുതിയ i20 സ്‌പോർട്‌സ് (O) വേരിയൻ്റിന് സാധാരണ സ്‌പോർട്‌സ് വേരിയന്‍റിനോട് സാമ്യമുണ്ട്. എങ്കിലും കൂടുതൽ ലാഭകരമാക്കാൻ ഹ്യൂണ്ടായി കൂടുതൽ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ഈ വേരിയന്‍റിൽ സിംഗിൾ-പേൻ സൺറൂഫ് സജ്ജീകരിച്ചിരിക്കുന്നു. ഇത് മുമ്പ് ഉയർന്ന-സ്പെക്ക് ആസ്റ്റ, ആസ്റ്റ (ഒ) വേരിയൻറുകളിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് വയർലെസ് ഫോൺ ചാർജിംഗ് ഫംഗ്‌ഷനും വാതിലുകളിലെ ആംറെസ്റ്റുകൾക്കായി ഒരു ഫാക്‌സ് ലെതർ അപ്‌ഹോൾസ്റ്ററിയും ഉണ്ട്.
undefined
ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. സുരക്ഷയ്ക്കു വേണ്ടി, പുതിയ i20 Sportz (O) വേരിയൻറിന് ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇഎസ്‍സി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻറ് കൺട്രോൾ എന്നിവ ലഭിക്കുന്നു.
ഹ്യുണ്ടായ് i20 യുടെ പുതിയ സ്‌പോർട്‌സ് (O) വേരിയൻറിന് 1.2 ലിറ്റർ 4-സിലിണ്ടർ കപ്പ പെട്രോൾ എഞ്ചിൻ 82 ബിഎച്ച്‌പിയും 114.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. സിവിടി ഗിയർബോക്‌സിനൊപ്പം, ഈ പവർട്രെയിൻ 87 ബിഎച്ച്പിയും 114.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ എന്നിവയ്‌ക്കെതിരെയാണ് ഹാച്ച്ബാക്ക് സ്ഥാനം പിടിച്ചിരിക്കുന്നത്. 118 ബിഎച്ച്‌പി, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിട്ടുള്ള പെർഫോമൻസ് ഓറിയൻറഡ് i20 N ലൈനും ഹ്യൂണ്ടായ് വാഗ്‍ദാനം ചെയ്യുന്നു.