ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി എക്‌സെറ്ററിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുക്കിംഗ് കണക്ക് 75,000 യൂണിറ്റ് കടന്നതായി കമ്പനി അറിയിച്ചു.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി എക്‌സെറ്ററിന്റെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുക്കിംഗ് കണക്ക് 75,000 യൂണിറ്റ് കടന്നതായി കമ്പനി അറിയിച്ചു. ഇത് കാരണം, അതിന്റെ ഡെലിവറി കമ്പനിക്ക് വെല്ലുവിളിയായി. ഇക്കാരണത്താൽ, അതിന്റെ ഉൽപാദന ശേഷി ഇപ്പോൾ 30 ശതമാനം കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാൽ അതിന്റെ ആവശ്യവും വിതരണവും തമ്മിൽ വലിയ വിടവ് ഉണ്ടാകില്ല. നിലവിൽ ഈ എസ്‌യുവിയുടെ കാത്തിരിപ്പ് കാലാവധി ഒമ്പത് മാസം വരെയാണ്. നിലവിൽ പ്രതിമാസം 6,000 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ഇപ്പോഴത് 8,000 യൂണിറ്റായി ഉയർത്തും. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. സെപ്റ്റംബറിൽ 8,647 യൂണിറ്റ് എക്‌സെറ്റർ വിറ്റു.
എക്‌സെറ്ററിന്റെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചെറിയ എസ്‌യുവി വാങ്ങാൻ നിങ്ങൾ 16,000 രൂപ വരെ കൂടുതൽ ചെലവഴിക്കേണ്ടിവരും. ഇതാദ്യമായാണ് കമ്പനി വില കൂട്ടുന്നത്. ഈ കാറിന്റെ EX MT, SX (O) കണക്ട് എംടി ട്രിമ്മുകൾ ഒഴികെ മറ്റെല്ലാവർക്കും പുതിയ വിലകൾ ബാധകമായിരിക്കും. ഈ എസ്‌യുവിയുടെ എസ്‌എക്‌സ്(ഒ) കണക്ട് എംടി ഡ്യുവൽ-ടോൺ വേരിയന്റിന്റെ വില 16,000 രൂപ വർധിപ്പിച്ചു. അതേ സമയം, ടോപ്പ്-സ്പെക്ക് SX (O) കണക്ട് AMT ഡ്യുവൽ-ടോൺ കുറഞ്ഞത് 5,000 രൂപ വർദ്ധിപ്പിച്ചു. ആറ് ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
undefined
എക്‌സെറ്ററിന്റെ അടിസ്ഥാന വേരിയന്റിൽ പോലും ആറ് എയർബാഗുകൾ ലഭിക്കും. EX, S, SX, SX (O), SX (O) കണക്ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ഇത് വരുന്നു. ഇവയ്‌ക്കെല്ലാം 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 83 എച്ച്‌പി പവറും 114 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി വേരിയന്റിലും കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നു. സിഎൻജി മോഡിൽ എഞ്ചിൻ 69 എച്ച്പി പവറും 95.2 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. സിഎൻജി വേരിയന്റിൽ എസ്, എസ്എക്‌സ് വകഭേദങ്ങളുണ്ട്.