2024 ജനുവരിയിൽ, ഈ എസ്‌യുവിയുടെ പുതിയ മോഡൽ അനാച്ഛാദനം ചെയ്യും, ഫെബ്രുവരിയിൽ വിപണിയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യൻ, അന്തർദേശീയ റോഡുകളിൽ 2024 ഹ്യുണ്ടായ് ക്രെറ്റയുടെ വിപുലമായ പരീക്ഷണം വാഹന നിർമ്മാതാവ് നടത്തിവരുന്നു.
2024-ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ വാഹനലോകം. 2024 ജനുവരിയിൽ, ഈ എസ്‌യുവിയുടെ പുതിയ മോഡൽ അനാച്ഛാദനം ചെയ്യും, ഫെബ്രുവരിയിൽ വിപണിയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യൻ, അന്തർദേശീയ റോഡുകളിൽ 2024 ഹ്യുണ്ടായ് ക്രെറ്റയുടെ വിപുലമായ പരീക്ഷണം വാഹന നിർമ്മാതാവ് നടത്തിവരുന്നു.
തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ലഭ്യമായ പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വാഹനത്തിന്റെ പുറംഭാഗം കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകും. ക്യൂബ് പോലെയുള്ള വിശദാംശങ്ങളുള്ള പുതിയ ഗ്രില്ലും പാലിസേഡ് ശൈലിയിലുള്ള LED DRL-കൾക്കൊപ്പം സ്പ്ലിറ്റ് പാറ്റേൺ ഫീച്ചർ ചെയ്യുന്ന ലംബമായി പൊസിഷൻ ചെയ്ത ഹെഡ്‌ലാമ്പുകളും മുൻഭാഗത്തെ ശ്രദ്ധേയമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ബമ്പറിനും മാറ്റം ലഭിക്കും.
undefined
പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകൾക്ക് പുറമെ, സൈഡ് പ്രൊഫൈൽ നിലവിലെ മോഡലുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, പുതുതായി രൂപകൽപ്പന ചെയ്‌ത എൽഇഡി ടെയിൽലാമ്പുകളും പരിഷ്‌ക്കരിച്ച ബമ്പറും ഉൾപ്പെടെ, ശ്രദ്ധേയമായ ചില ക്രമീകരണങ്ങൾ പിൻ വിഭാഗത്തിനായി നല്‍കിയേക്കും. അതേസമയം പുതിയ ക്രെറ്റയുടെ അളവുകള്‍ മാറ്റമില്ലാതെ തുടരും.
2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ വെർണയുടെ 1.5 എൽ ടർബോ പെട്രോൾ ഇടംപിടിക്കും. ഈ എഞ്ചിൻ 160 ബിഎച്ച്‌പി നൽകാൻ ശേഷിയുള്ളതാണ്. മാനുവൽ, ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് നൽകാനാണ് സാധ്യത. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പുതിയ മോഡലും നിലനിർത്തും, ഓരോന്നും 115 ബിഎച്ച്പി ഉത്പാദിപ്പിക്കും.
ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൂട്ടിയിടി ഒഴിവാക്കൽ, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ മികച്ച സവിശേഷത അതിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആയിരിക്കും.
കൂടാതെ, അടുത്തിടെ പുറത്തിറക്കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്നത് പോലെ, എസ്‌യുവി പൂർണ്ണമായും ഡിജിറ്റൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയിൽ സജ്ജീകരിച്ചേക്കാം. വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, പിൻസീറ്റ് യാത്രക്കാർക്കുള്ള യുഎസ്ബി ടൈപ്പ്-സി ചാർജറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ എന്നിങ്ങനെയുള്ള മറ്റ് സവിശേഷതകൾ. എന്നിവയും ലഭ്യമാകും.