ലോൺ തിരിച്ചടയ്ക്കാനാണ് പ്രതിയായ ഭർത്താവ് കാർ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാലര ലക്ഷം രൂപയോളം വില വരുന്ന തന്‍റെ കാർ മോഷണം പോയതായി കാഞ്ചൻ പോലീസിന് പരാതി നൽകിയതെന്നാണ് വിവരം.
കടം വീട്ടാനായി ഭാര്യയുടെ കാർ മോഷ്‍ടിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഗുജറാത്തിലെ ഉദ്‍ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന തന്റെ സ്വിഫ്റ്റ് ഡിസയർ കാർ മോഷ്ടിച്ചതായി കാഞ്ചൻ രജപുത് എന്ന സ്‍ത്രീയാണ് പരാതിയുമായി എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇവരുടെ ഭർത്താവായ ഗോവർദ്ധനനൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോൺ തിരിച്ചടയ്ക്കാനാണ് പ്രതിയായ ഭർത്താവ് കാർ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാലര ലക്ഷം രൂപയോളം വില വരുന്ന തന്‍റെ കാർ മോഷണം പോയതായി കാഞ്ചൻ പോലീസിന് പരാതി നൽകിയതെന്നാണ് വിവരം. ജനുവരി ആറിന് രാത്രി ഗായത്രി കൃപ സൊസൈറ്റിയിലെ വീടിന് പുറത്ത് നിന്ന് തന്റെ സ്വിഫ്റ്റ് ഡയസ് കാർ മോഷ്ടിച്ചതായി കാഞ്ചൻ പോലീസിനോട് പറഞ്ഞു. പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
undefined
ആദ്യം, പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. തുടർന്ന് കാഞ്ചന്റെ ഭർത്താവ് ഗോവർദ്ധന്റെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. ഇയാളെ വിശദമായി ചോദ്യം ചെയ്‍തതോടെയാണ് സംഗതി വെളിച്ചത്തായത്. വൻതുക കടം തിരിച്ചടക്കാനുള്ളതിനാൽ സുഹൃത്തായ ഇക്ബാൽ പത്താനുമായി ചേർന്ന് മോഷണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് ഗോവർദ്ധനൻ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.
കാർ മോഷണത്തിന് 10 ദിവസം മുമ്പ് ഗോവർദ്ധൻ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി ഇഖ്ബാലിന് നൽകിയിരുന്നു. ഇതിനുശേഷം ജനുവരി ആറിന് തന്നെ ആരും സംശയിക്കാതിരിക്കാൻ ഗോവർദ്ധൻ രാജസ്ഥാനിലേക്ക് പോയി. പിന്നാലെ പത്താൻ തന്റെ കൂട്ടാളികളോടൊപ്പം ഗോവർദ്ധനന്‍റെ വീട്ടിൽ എത്തുകയും വന്ന് കാർ കടത്തിക്കൊണ്ടുപോകുകയും ചെയ്‍തു.
കാറിന് ടോപ്പ്-അപ്പ് ലോൺ എടുത്തിരുന്നതായും തവണകൾ അടക്കാൻ കഴിയാതെ വന്നപ്പോൾ കാർ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം ഭാര്യയോട് പരാതി നൽകാൻ ഗോവർദ്ധനൻ തന്നെ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഗോവർദ്ധനെ പോലീസ് അറസ്റ്റ് ചെയ്യുകയും കാർ കണ്ടുകെട്ടുകയും ചെയ്തു. അതേസമയം കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഇഖ്ബാലിനേയും സുഹൃത്തിനേയും ഇതുവരെ അറസ്റ്റ് ചെയ്‍തിട്ടില്ലെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.