വമ്പൻ വില്‍പ്പനയുമായി ഈ സ്‍കൂട്ടർ കമ്പനി

By Web Team  |  First Published Nov 18, 2023, 10:16 AM IST

ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളിൽ LEO, LYF ഇ-സ്കൂട്ടറുകളുടെ താക്കോലുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ഹോപ് ഇ-സ്കൂട്ടർ ശ്രേണിയുടെ എക്സ്-ഷോറൂം വില 69,000 രൂപ മുതൽ ആരംഭിക്കുന്നു. 


യിപൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റി ഉത്സവ സീസണിൽ വിൽപ്പനയിൽ വർധന രേഖപ്പെടുത്തി. കമ്പനിയുടെ ഇലക്ട്രിക് സ്‍കൂട്ടറുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹോപ്പ് 500ല്‍ അധികം ഇവികൾ ചില്ലറവിൽപ്പന നടത്തി. ഉത്സവ കാലയളവിൽ ഉപഭോക്താക്കൾക്ക് ഓരോ രണ്ട് മിനിറ്റിലും ഒരു ഇലക്ട്രിക് വാഹനം വിതരണം ചെയ്‍തതായി കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ നിർമ്മാതാവ് ഈ കാലയളവിൽ നൽകിയ പ്രത്യേക ഓഫറുകളും കിഴിവുകളും അതിന്റെ വിജയത്തിന് കാരണമായി.

ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളിൽ LEO, LYF ഇ-സ്കൂട്ടറുകളുടെ താക്കോലുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ഹോപ് ഇ-സ്കൂട്ടർ ശ്രേണിയുടെ എക്സ്-ഷോറൂം വില 69,000 രൂപ മുതൽ ആരംഭിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി, കമ്പനി LYF ഇ-സ്കൂട്ടർ പ്രതിമാസം 1,899 രൂപയുടെ ഇഎംഐ ഓപ്ഷനിൽ വാഗ്ദാനം ചെയ്തു, അതേസമയം ഹോപ്പ് ലിയോ ഇ-സ്‍കൂട്ടർ പ്രതിമാസം 2,199 രൂപയുടെ ഇഎംഐ ഓപ്ഷനിൽ ലഭ്യമാണ്. ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രതിമാസം 3,499 ഇഎംഐയിൽ ലഭ്യമാണ്.

Latest Videos

undefined

71,000-ലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിഞ്ഞ കഴിഞ്ഞ മാസം മുതൽ ആക്കം തുടരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തിന് ഉത്സവകാലം ഒരു വഴിത്തിരിവാണെന്ന് തെളിയിക്കപ്പെട്ടതായി ഹോപ്പ് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ കേതൻ മേത്ത പറഞ്ഞു. ഇതുകൂടാതെ, ഹോപ്പ് ഇലക്ട്രിക്ക് അതിന്റെ ശ്രേണിയിൽ പൂജ്യം ശതമാനം ഡൗൺ പേയ്‌മെന്റും 5,100 വരെയുള്ള ആനുകൂല്യങ്ങളും ഫ്ലെക്‌സിബിൾ ഇഎംഐയും വാഗ്ദാനം ചെയ്‍തിട്ടുണ്ട്.

youtubevideo

click me!