ഹീറോ തന്നെ ഒന്നാമത്, വിടാതെ പിന്തുർടന്ന് ഹോണ്ട

By Web TeamFirst Published Dec 5, 2023, 7:35 PM IST
Highlights

ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ കമ്പനികളുടെ 2023 നവംബറിലെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി. ഇതിൽ ഇന്ത്യൻ കമ്പനിയായ ഹീറോ മുതൽ ജാപ്പനീസ് കമ്പനിയായ ഹോണ്ട വരെ ഉൾപ്പെടുന്നു. ഇതുകൂടാതെ ടിവിഎസ് മുതൽ ബജാജ് വരെയുള്ള കണക്കുകളും റോയൽ എൻഫീൽഡ് മുതൽ സുസുക്കി ഇന്ത്യ വരെയുള്ള കണക്കുകളും എത്തിയിട്ടുണ്ട്. 

രാജ്യത്ത് ഉത്സവ സീസൺ അവസാനിച്ചപ്പോൾ തന്നെ വാഹന വിൽപനയിൽ വൻ ഇടിവുണ്ടായി. ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ കമ്പനികളുടെ 2023 നവംബറിലെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി. ഇതിൽ ഇന്ത്യൻ കമ്പനിയായ ഹീറോ മുതൽ ജാപ്പനീസ് കമ്പനിയായ ഹോണ്ട വരെ ഉൾപ്പെടുന്നു. ഇതുകൂടാതെ ടിവിഎസ് മുതൽ ബജാജ് വരെയുള്ള കണക്കുകളും റോയൽ എൻഫീൽഡ് മുതൽ സുസുക്കി ഇന്ത്യ വരെയുള്ള കണക്കുകളും എത്തിയിട്ടുണ്ട്. നവംബറിൽ വാഹന വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും ഇന്ത്യയിലെ വിൽപ്പനയിൽ ഹീറോ ഒന്നാം സ്ഥാനത്ത് തുടർന്നു. ഉത്സവ സീസൺ ആയതിനാൽ ഒക്ടോബർ മാസത്തിൽ വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് ഉണ്ടായത്.

ഹീറോ മോട്ടോകോർപ്പ്
ഹീറോ മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) നവംബർ മാസത്തിൽ 25.39 ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്തെത്തി. 2022 നവംബറിൽ ഹീറോ മൊത്തം 3,79,839 യൂണിറ്റ് ബൈക്കുകളും സ്‌കൂട്ടറുകളും വിറ്റു. മറുവശത്ത്, പ്രതിമാസ അടിസ്ഥാനത്തിൽ, നവംബർ മാസത്തിൽ ഹീറോയുടെ ഇരുചക്രവാഹന വിൽപ്പനയിൽ 14.91 ശതമാനം ഇടിവുണ്ടായി. ഒക്ടോബർ മാസത്തിൽ ഹീറോ 5,59,766 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു.

Latest Videos

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (HMSI) നവംബർ മാസത്തിൽ 4.2 ലക്ഷം യൂണിറ്റിലധികം ഇരുചക്രവാഹനങ്ങൾ വിറ്റു. എന്നിരുന്നാലും, ഒക്ടോബർ മാസത്തിൽ ഇത് 4,62,747 യൂണിറ്റിനേക്കാൾ 9.09 ശതമാനം കുറവാണ്. ആ ഇടിവുണ്ടായിട്ടും, കമ്പനി വാർഷിക അടിസ്ഥാനത്തിൽ വിൽപ്പനയിൽ 18.99 ശതമാനം വർധന രേഖപ്പെടുത്തി. 2022 നവംബറിൽ കമ്പനി വിറ്റത് 3,53,540 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ മാത്രമാണ്.

ടിവിഎസ് മോട്ടോർ കമ്പനി
ടിവിഎസ് മോട്ടോർ കമ്പനി 3,44,957 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ നവംബർ മാസത്തിൽ വിറ്റു. ഇത് 2023 ഒക്ടോബറിനെ അപേക്ഷിച്ച് 16.81 ശതമാനം കുറവാണ്. നവംബർ മാസത്തിൽ ടിവിഎസ് മോട്ടോർ 2,87,017 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റു. വാർഷികാടിസ്ഥാനത്തിൽ  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിവിഎസ് മോട്ടോറിന്റെ വിൽപ്പനയിൽ 49.70 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ടിവിഎസ് മോട്ടോർ 2022 നവംബറിൽ 1,91,730 യൂണിറ്റുകൾ വിറ്റു. 

youtubevideo

click me!