ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞമാസം വിറ്റത് ഇത്രയും ലക്ഷം ടൂവീലറുകള്‍!

By Web Team  |  First Published Sep 3, 2023, 10:23 PM IST

2023 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞമാസം മൊത്തം 488,717 മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചു


രാജ്യത്തെ വമ്പൻ ടൂവീലര്‍ നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോര്‍കോര്‍പ്പ്. ഇപ്പോഴിതാ 2023 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞമാസം മൊത്തം 488,717 മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റതായി ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചു. ആഭ്യന്തര, കയറ്റുമതി കണക്കുകൾ സംയോജിപ്പിച്ചതാണ് ഈ കണക്കുകള്‍.  ഈ വർഷം ഓഗസ്റ്റിൽ ഇരുചക്രവാഹന നിർമ്മാതാക്കളുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ ഇത് ഒരു വലിയ വളർച്ച രേഖപ്പെടുത്തി. 

ഇന്ത്യൻ വിപണിയിൽ, ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ മാസം 472,947 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റു. അതേസമയം വിദേശ വിപണികളിലേക്ക് 15,770 യൂണിറ്റുകൾ കയറ്റി അയച്ചു. ആഭ്യന്തര, വിദേശ വിൽപ്പനയിൽ കമ്പനി വളർച്ച രേഖപ്പെടുത്തി. 2022 ഓഗസ്റ്റിൽ, ഇരുചക്ര വാഹന ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ 450,740 യൂണിറ്റുകൾ വിൽക്കുകയും 11,868 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‍തു. 

Latest Videos

undefined

ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും വിറ്റഴിച്ച മൊത്തം മോട്ടോർസൈക്കിളുകളുടെ എണ്ണം 452,186 യൂണിറ്റായിരുന്നു, അതേസമയം സ്കൂട്ടർ വിഭാഗത്തിൽ 36,531 യൂണിറ്റുകളാണ് വാഹന നിർമ്മാതാക്കൾ രജിസ്റ്റർ ചെയ്‍തത്. 2022 ഓഗസ്റ്റിൽ, ഹീറോ മോട്ടോകോർപ്പ് 430,799 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം കമ്പനിയുടെ സ്‌കൂട്ടർ വിൽപ്പനയിൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 31,809 യൂണിറ്റുകൾ രേഖപ്പെടുത്തി. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം മോട്ടോർ സൈക്കിൾ, സ്‍കൂട്ടർ വിൽപ്പനയിൽ ഹീറോ മോട്ടോകോർപ്പ് വളർച്ച രേഖപ്പെടുത്തി.

ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും കേന്ദ്ര മാജിക്ക്, വാഹന ഉടമകള്‍ക്ക് വഴികാട്ടി കേരള എംവിഡി!

എങ്കിലും, കഴിഞ്ഞ മാസം മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിൽപ്പനയിൽ വളർച്ചയുണ്ടായെങ്കിലും, ഈ സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള വിൽപ്പന കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ഇരുചക്രവാഹന വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും മന്ദഗതിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇതുവരെ 22,32,601 യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചതായും കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 22,98,381 യൂണിറ്റുകൾ വിറ്റഴിച്ചതായും ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി. വരുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ഡിമാൻഡിൽ വർധനയുണ്ടാകുമെന്നാണ് വാഹന കമ്പനിയുടെ പ്രതീക്ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo

click me!