വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

By Web TeamFirst Published Dec 3, 2023, 10:55 AM IST
Highlights

2023 നവംബറിൽ ഹീറോയുടെ ക്യുമുലേറ്റീവ് വിൽപ്പന 491,050 യൂണിറ്റായിരുന്നു. 2022 നവംബറിൽ വിറ്റ 390,932 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വോളിയത്തിൽ 25.61 ശതമാനം വർധന രേഖപ്പെടുത്തി. സാമ്പത്തിക അനുകൂലമായതിനാൽ വരും മാസങ്ങളിലും ഡിമാൻഡിൽ ആരോഗ്യകരമായ ഉയർച്ച തുടരുമെന്ന് കമ്പനി പറയുന്നു.
 

ഭ്യന്തര ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ് 2023 നവംബറിലെ വിൽപ്പന കണക്കുകൾ റിപ്പോർട്ട് ചെയ്‍തു. കമ്പനിയുടെ ആഭ്യന്തര വോളിയം 476,286 യൂണിറ്റുകളായി. കഴിഞ്ഞ വർഷം നവംബറിൽ വിറ്റ 379,839 യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 25.39 ശതമാനത്തോളം വർധിച്ചു. ഈ വർഷത്തെ ശക്തമായ ഉത്സവ സീസണാണ് പോസിറ്റീവ് വിൽപ്പനയെ പിന്തുണച്ചതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ മാസം കൂടുതൽ കൂടുതൽ ഓട്ടോ കമ്പനികൾ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 

2023 നവംബറിൽ ഹീറോയുടെ ക്യുമുലേറ്റീവ് വിൽപ്പന 491,050 യൂണിറ്റായിരുന്നു. 2022 നവംബറിൽ വിറ്റ 390,932 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വോളിയത്തിൽ 25.61 ശതമാനം വർധന രേഖപ്പെടുത്തി. സാമ്പത്തിക അനുകൂലമായതിനാൽ വരും മാസങ്ങളിലും ഡിമാൻഡിൽ ആരോഗ്യകരമായ ഉയർച്ച തുടരുമെന്ന് കമ്പനി പറയുന്നു.

Latest Videos

നവംബറിൽ ഹീറോയുടെ മോട്ടോർസൈക്കിൾ വിൽപ്പന 441,276 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 352,834 യൂണിറ്റുകളെ അപേക്ഷിച്ച് 25.07 ശതമാനം വർദ്ധനവ്. സ്‌കൂട്ടർ വിൽപ്പനയിൽ ആരോഗ്യകരമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 38,098 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് നവംബറിൽ 49,774 യൂണിറ്റുകൾ വിറ്റഴിച്ച് 30.65 ശതമാനം വർധിച്ചു.

കയറ്റുമതി 2022 നവംബറിൽ വിറ്റ 11,093 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം 33.09 ശതമാനം വളർച്ച രേഖപ്പെടുത്തി 14,764 യൂണിറ്റുകളായി. വാർഷിക വിൽപ്പനയുമായി ബന്ധപ്പെട്ട്, ഹീറോയുടെ സഞ്ചിത വിൽപ്പന 2024 ഏപ്രിൽ മുതൽ നവംബർ 2023 വരെയുള്ള കാലയളവിൽ 38,35,080 യൂണിറ്റുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (FY2023) ഇതേ കാലയളവിൽ വിറ്റ 3,663,875 യൂണിറ്റുകളെ അപേക്ഷിച്ച് 4.67 ശതമാനം വളർച്ച.

കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ ഇഐസിഎംഎ 2023- ൽ ഹീറോ ഭാവി മോഡലുകൾ പ്രദർശിപ്പിക്കും. വിദ V1 പ്രോ, വി1 കൂപ്പെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കൊപ്പം ഹീറോ യൂറോപ്പിലേക്കുള്ള ചുവടുവെപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
 

click me!