മോഹവിലയില്‍ സൂം ഹൈടെക് സ്‍കൂട്ടർ പുറത്തിറക്കി ഹീറോ

By Web Team  |  First Published Feb 6, 2023, 6:27 PM IST

അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്‌സിലറേഷനും പുതിയ സൂമിന്റെ പ്രത്യേകതകളാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  


110 സിസി സെഗ്മെന്റിൽ പുതിയ മോഡലായ 'സൂം' പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇൻറലിജൻറ് കോർണറിംഗ് ലൈറ്റ് (എച്ച്ഐസിഎൽ) അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്‌സിലറേഷനും പുതിയ സൂമിന്റെ പ്രത്യേകതകളാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  

രാത്രിയാത്രകളിൽ, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോർണറിംഗ് ലൈറ്റുകൾ പ്രകാശം നൽകുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കൂടാതെ, ഹീറോ മോട്ടോകോർപ്പിന്റെ ഐത്രീ-എസ് സാങ്കേതികവിദ്യയിലുള്ള (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) ബിഎസ്സി-ക്സ്  എഞ്ചിനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫുമുള്ള പുതിയ ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് സൂം എത്തുന്നത്.

Latest Videos

undefined

ഹീറോയുടെ സവിശേഷമായ ‘എക്സ് സെൻസ് ടെക്നോളജി’, പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‍ക് എന്നീ മൂന്ന് വിഭാഗങ്ങല്‍ എത്തുന്ന സൂമിന് യഥാക്രമം 68,599 (എൽഎക്സ് - ഷീറ്റ് ഡ്രം), 71,799 (വിഎക്സ് - കാസ്റ്റ് ഡ്രം) 76,699 (ഇസെഡ്എക്സ് - കാസ്റ്റ് ഡ്രം) എന്നിങ്ങനെയാണ് വില.

ഹീറോ സൂം ആകർഷകമായ അഞ്ച് സ്‌പോർട്ടി  നിറങ്ങളിൽ ലഭ്യമാണ്.  ഷീറ്റ് ഡ്രം വേരിയൻറ് പോൾ സ്റ്റാർ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക് , പേൾ സിൽവർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കാസ്റ്റ് ഡിസ്ക് വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക്, സ്പോർട്സ് റെഡ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും ലഭ്യമാണ്.

click me!