ഒരു മാസത്തിനുള്ളിൽ തേടിയെത്തിയത് ഇത്രയും പേര്‍, വമ്പൻ ബുക്കിംഗുമായി കരിസ്‍മ

By Web Team  |  First Published Oct 6, 2023, 9:14 AM IST

ഓഗസ്റ്റ് അവസാനം പുറത്തിറക്കിയ ഈ പ്രീമിയം മോട്ടോർബൈക്ക് നാല് വർഷത്തിന് ശേഷം ഹീറോയുടെ ഉൽപ്പന്ന നിരയിലേക്ക് വിജയകരമായ 'കരിസ്‍മ' എന്ന നാമകരണം തിരികെ കൊണ്ടുവന്നു. 2003-ൽ അവതരിപ്പിച്ച യഥാർത്ഥ മോഡലിൽ നിന്ന് ചില സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ പുതിയ മോഡലില്‍ കമ്പനി നിലനിർത്തിയിരിക്കുന്നു.


ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളിലൊരാളായ ഹീറോ മോട്ടോകോര്‍പ്, പുതുതായി അവതരിപ്പിച്ച ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിൾ കരിസ്മ എക്‌സ് എം ആറിന് ഇതുവരെ ലഭിച്ചത് 13,688 ബുക്കിംഗുകൾ. 1,72,900 രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഓഗസ്റ്റ് 29ന് ആരംഭിച്ച കരിസ്മ എക്‌സ് എം ആറിന്റെ ആദ്യ ബുക്കിംഗ് സെപ്റ്റംബർ 30നാണ് അവസാനിച്ചത്.  പുതിയ ബുക്കിംഗ് തീയതി ഉടനെ പ്രഖ്യാപിക്കും. 210 സി സി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിൻ, 6-സ്പീഡ് ട്രാന്‍സ്മിഷൻ, സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സവിശേഷതകളാണ് ഏറ്റവും ഉയര്‍ന്ന ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന കരിസ്മ എക്‌സ് എം ആറിന്.

ഓഗസ്റ്റ് അവസാനം പുറത്തിറക്കിയ ഈ പ്രീമിയം മോട്ടോർബൈക്ക് നാല് വർഷത്തിന് ശേഷം ഹീറോയുടെ ഉൽപ്പന്ന നിരയിലേക്ക് വിജയകരമായ 'കരിസ്‍മ' എന്ന നാമകരണം തിരികെ കൊണ്ടുവന്നു. 2003-ൽ അവതരിപ്പിച്ച യഥാർത്ഥ മോഡലിൽ നിന്ന് ചില സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ പുതിയ മോഡലില്‍ കമ്പനി നിലനിർത്തിയിരിക്കുന്നു.

Latest Videos

undefined

അഗ്രസീവ് സ്‌റ്റൈലിംഗ്, സ്‌പോർടിംഗ് ഷാർപ്പ്, സ്ലീക്ക് ലുക്കിംഗ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് ബൈക്കിന്‍റെ സവിശേഷത. ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലാമ്പും എല്‍ഇഡി ടച്ച് ലഭിക്കുന്നു. ബൈക്കിന് സ്പ്ലിറ്റ് സീറ്റ് ലേഔട്ട് ലഭിക്കുന്നു.പിലിയൻ സ്റ്റെപ്പ് അപ്പ്, വീതി കുറഞ്ഞ സ്ലീക്ക് ടെയിൽ സെക്ഷൻ എന്നിവ ബൈക്കിന് കൂടുതൽ സ്റ്റൈല്‍ നൽകുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ടെക്നുമായി വരുന്ന പൂർണ്ണമായ ഡിജിറ്റൽ കളർ എൽസിഡി ഡിസ്പ്ലേ ഇത് അവതരിപ്പിക്കുന്നു. ഐക്കോണിക് യെല്ലോ, മാറ്റ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

25.15 ബിഎച്ച്‍പി പീക്ക് പവറും 20.4 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സുസുക്കി ജിക്സര്‍ SF 250 , കെടിഎം ആര്‍സി 200, യമഹ R15 V4 എന്നിവയ്‌ക്കെതിരെയാണ്  പുതിയ ഹീറോ കരിസ്‍മ XMR മത്സരിക്കുന്നത്. 

അസാധാരണമായ ഈ ബുക്കിംഗ് കണക്കിൽ നിന്ന് ഉപഭോക്താക്കള്‍ക്ക് ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളുകളിലുള്ള  വിശ്വാസം മനസ്സിലാക്കാമെന്ന്  ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ (ഇന്ത്യാ ബിസിനസ് യൂണിറ്റ്) രണ്‍ജിവ്ജിത്ത് സിംഗ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ, ഓരോരുത്തർക്കും പ്രീമിയം റൈഡിങ്ങ് അനുഭവം നൽകാൻ ഞങ്ങൾ പ്രതിബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

youtubevideo

click me!