അംബാനിയും അദാനിയും കൂട്ടിയാല്‍ കൂടില്ല! 400നുമേല്‍ ആഡംബര കാറുകളുടെ ഉടമ, ഈ മനുഷ്യന്‍റെ കഥ നിങ്ങളെ കരയിക്കും!

By Web Team  |  First Published Nov 2, 2023, 2:58 PM IST

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികൾ ആഡംബര കാർ ശേഖരണത്തിൽ ഉത്സാഹികളാണ്. എന്നാൽ അംബാനിയുടെയും അദാനിയുടെയും ഗാരേജിലുള്ള ആഡംബര വാഹനങ്ങളുടെ എണ്ണം ഒരുമിച്ച് ചേർന്നാലും ഉള്ളതിനേക്കാള്‍ കൂടുതൽ ആഡംബര കാറുകൾ സ്വന്തമാക്കിയ ഒരു ഇന്ത്യൻ ശതകോടീശ്വരൻ വ്യവസായിയുണ്ട്.


നിങ്ങൾ കോടീശ്വരൻ ജീവിതം നയിക്കുമ്പോൾ, നിങ്ങൾ ആഡംബരം ശീലിക്കുന്നു. ഒരു തകർപ്പൻ കാർ ശേഖരം നിലനിർത്തുന്നത് ഉൾപ്പെടെ എല്ലാം ആഡംബരത്തിന്‍റെ ഭാഗമാകും. മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികൾ ആഡംബര കാർ ശേഖരണത്തിൽ ഉത്സാഹികളാണ്. എന്നാൽ അംബാനിയുടെയും അദാനിയുടെയും ഗാരേജിലുള്ള ആഡംബര വാഹനങ്ങളുടെ എണ്ണം ഒരുമിച്ച് ചേർന്നാലും ഉള്ളതിനേക്കാള്‍ കൂടുതൽ ആഡംബര കാറുകൾ സ്വന്തമാക്കിയ ഒരു ഇന്ത്യൻ ശതകോടീശ്വരൻ വ്യവസായിയുണ്ട്.

ഒരു കാലത്ത് ബാര്‍ബറും ഇന്ന് ശതകോടീശ്വരനുമായ ബംഗ്ലൂരുവിലെ വ്യവസായി രമേഷ് ബാബു ആണ് ആ അദ്ഭുത മനുഷ്യൻ. ഇദ്ദേഹത്തിന്‍റെ ഗാരേജില്‍ 400-ലധികം ആഡംബര കാറുകൾ ഉണ്ടെന്നാണ് കണക്കുകള്‍. രമേഷ് ബാബുവിന്റെ ആഡംബര കാർ ശേഖരത്തിൽ റോൾസ് റോയ്‌സ്, മെഴ്‌സിഡസ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, ജാഗ്വാർ തുടങ്ങിയ ഉയർന്ന ബ്രാൻഡുകൾ ഉൾപ്പെടുന്നു. ഡിഎൻഎ ഇന്ത്യ പറയുന്നതനുസരിച്ച്, രമേഷ് ബാബുവിന്റെ ആഡംബര കാർ ശേഖരം ഇന്ത്യയിലെ ഏറ്റവും വലുത് മാത്രമല്ല, മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആഡംബര കാർ ശേഖരത്തേക്കാൾ വിപുലമാണ്! 

Latest Videos

undefined

തുടക്കം ഇല്ലായ്‍മയില്‍ നിന്നും
മിക്ക ശതകോടീശ്വരന്മാരെ പോലെയും വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല  രമേഷ് ബാബു. ബാംഗ്ലൂരിൽ ബാർബർ ആയിരുന്നു രമേശ് ബാബുവിന്റെ പിതാവ് പി ഗോപാൽ. രമേഷ് ബാബുവിന് വെറും ഏഴ് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമായി ശേഷിച്ചത് ബാംഗ്ലൂരിലെ ബ്രിഡ്‍ജ് റോഡിലുള്ള ഒരു ചെറിയ ബാർബർഷോപ്പ് മാത്രം. ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തോടെ രമേശ് ബാബുവിന്റെ അമ്മ തകര്‍ന്നു. തന്റെ മക്കളെ പോറ്റാനും മാന്യമായ ജീവിതം നൽകാനും ഒരു വേലക്കാരിയായി ജോലി ചെയ്യേണ്ടിവന്നു അവര്‍ക്ക്. ഒരു മാസം 40 മുതൽ 50 രൂപ വരെയാണ് അമ്മ സമ്പാദിച്ചത്. അതില്‍ നിന്നും വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ഫീസ്, എല്ലാം കണ്ടെത്തേണ്ടിയിരുന്നു.  പിതാവിന്‍റെ ബാര്‍ബര്‍ഷോപ്പ് അഞ്ച് രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിയില്ല. 

സിപിഎമ്മിനെ കരയിച്ചു, മമതയെ പൊള്ളിച്ചു, ഗുജറാത്തിനെ ചിരിപ്പിച്ചു! മരിച്ചിട്ടും ജീവിക്കുന്ന നാനോ!

ഒരു ദിവസം ഒരു സമയം മാത്രമാണ് രമേഷ് ബാബും അന്ന് ആഹാരം കഴിച്ചിരുന്നത്.അമ്മയെ സഹായിക്കാനായി രമേഷ് ബാബു ചെറുപ്പത്തില്‍ തന്നെ തന്നെക്കൊണ്ട് കഴിയുന്ന ജോലിയെല്ലാം ചെയ്തിരുന്നു. പത്രം, പാല്‍ ഇവയെല്ലാം വിറ്റിരുന്നു. അതേസമയം തന്നെ പത്താം ക്ലാസ് വരെ പഠിക്കുകയും ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ കട ഏറ്റെടുക്കാന്‍ രമേഷ് ബാബു തീരുമാനിച്ചു. 'ഇന്നര്‍ സ്പേസ്' എന്നായിരുന്നു കടയുടെ പേര്. വളരെ വൈകാതെ തന്നെ അത് അവിടെയുള്ള ട്രെന്‍ഡിംഗ് ഔട്ട്ലെറ്റ് ആയി ഈ ബാർബര്‍ ഷോപ്പ് മാറി. 

ബാർബർ രമേഷ് ബാബുവിന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അയാൾ ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടു. രമേഷ് ബാബു തന്റെ സലൂണിൽ നിന്ന് കുറച്ച് പണം ലാഭിക്കുകയും കഷ്ടപ്പെട്ട് സമ്പാദിച്ചതും അമ്മാവന്‍റെ സഹായവും ഉപയോഗിച്ച് ഒരു മാരുതി ഓംനി വാൻ വാങ്ങി. കടയില്‍ നല്ല തിരക്കിലായിരുന്നതിനാൽ മിക്കപ്പോഴും അത് ഓടാതെ കിടക്കുകയായിരുന്നു. തന്റെ ബാർബർഷോപ്പിൽ, അത് ഉപയോഗത്തിലില്ലാത്തപ്പോൾ കാർ വാടകയ്ക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഈ ബിസിനസ് ഒരുനാൾ തന്നെ കോടീശ്വരനാക്കുമെന്ന് രമേഷ് ബാബു അപ്പോള്‍ അറിഞ്ഞതേയില്ല.

രമേശ് ബാബുവിന്‍റെ അമ്മ ജോലി ചെയ്തിരുന്ന കുടുംബത്തില്‍ നിന്നുമാണ് അദ്ദേഹത്തിന് ആദ്യം ബിസിനസ് കരാര്‍ ലഭിക്കുന്നത്. പതുക്കെ അദ്ദേഹത്തിന് ബിസിനസ് കൂടുകയും ഓട്ടോ മൊബൈല്‍ റെന്‍റല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്‍തു. ഇപ്പോൾ അദ്ദേഹം രമേശ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഉടമയാണ്. 30 വർഷത്തിലേറെയായി വിലകൂടിയ കാറുകൾ ശേഖരിക്കുന്നു. 1990 -കളുടെ അവസാനത്തിൽ തുടങ്ങിയ ബിസിനസ് വളരെവേഗം പന്തലിച്ചു. ഇപ്പോള്‍ അദ്ദേഹം വർഷങ്ങളായി ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുന്നു. ദില്ലി, ചൈന്നൈ, ബംഗളൂരു എന്നിവിടെയെല്ലാം രമേഷ് ബാബുവിന് ബിസിനസ് ഔട്ട്ലെറ്റുകള്‍ ഉണ്ട്. 

2004 -ൽ സർക്കാർ ടൂറിസം മേഖല തുറന്നതിനുശേഷം ആഡംബര കാര്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസും തുടങ്ങി രമേശ് ബാബു. രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രമേശ് ബാബു ആദ്യമായി ഒരു ആഡംബര കാറിൽ നിക്ഷേപിച്ചത് മെഴ്സിഡസ് ഇ ക്ലാസ് ആഡംബര സെഡാനായിരുന്നു. അതിന് 38 ലക്ഷം രൂപ ചിലവ് വന്നു. മൂന്ന് മെഴ്‌സിഡസ് കാറുകളും നാല് ബിഎംഡബ്ല്യു കളും ഉപയോഗിച്ച് ഈ ബിസിനസ് വളർന്നു. ഇപ്പോൾ, അദ്ദേഹത്തിന് , ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഉൾപ്പെടെ 400 കാറുകൾ, വാനുകൾ, മിനി ബസുകൾ തുടങ്ങിയവ ഉണ്ട്.   മുംബൈയിൽ ആദ്യമായി ആഡംബര കാറുകൾ വാടകയ്‌ക്ക് കൊടുത്തു തുടങ്ങിയത് ഇദ്ദേഹമാണെന്നാണ് റിപ്പോർട്ടുകള്‍. ഡിഎൻഎ ഇന്ത്യയും ഇക്കണോമിക് ടൈംസും പറയുന്നതനുസരിച്ച്, അദ്ദേഹം മൂന്നു കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റും 2017 ൽ 3.2 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്ബാക്ക് എസ് 600 ഉം വാങ്ങി. ഏകദേശം 1200 കോടി രൂപയാണ് രമേഷ് ബാബുവിന്റെ ആസ്തി. ഐശ്വര്യ റായ് ബച്ചൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ സെലിബ്രിറ്റി ഇടപാടുകാരാണ് രമേഷ് ബാബുവിന്റെ കാറുകള്‍ കൂടുതലും വാടകയ്‌ക്കെടുക്കുന്നവരെന്നാണ് റിപ്പോർട്ടുകള്‍. 

youtubevideo

click me!