ഹാർലി-ഡേവിഡ്‌സൺ X440ന്‍റെ ഡെലിവറി നവരാത്രിയുടെ ആദ്യ ദിവസം തുടങ്ങും

By Web Team  |  First Published Oct 6, 2023, 1:26 PM IST

പുതുതായി ലോഞ്ച് ചെയ്‍ത ഹാർലി-ഡേവിഡ്‌സൺ X440ന്‍റെ ഡെലിവറി നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം, അതായത് 2023 ഒക്‌ടോബർ 15-ന് ആരംഭിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. 


പുതുതായി ലോഞ്ച് ചെയ്‍ത ഹാർലി-ഡേവിഡ്‌സൺ X440ന്‍റെ ഡെലിവറി നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം, അതായത് 2023 ഒക്‌ടോബർ 15-ന് ആരംഭിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. ഹാർലിയുടെ ഏറ്റവും താങ്ങാനാവുന്ന ഈ മോട്ടോർസൈക്കിൾ നിർമ്മിക്കുന്നത് ഹീറോ മോട്ടോകോർപ്പിന്റെ രാജാസ്ഥാനിലെ പ്ലാന്‍റിലാണ്.

2023 സെപ്റ്റംബർ 1 മുതൽ ഹീറോ മോട്ടോകോർപ്പ് മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കൾക്കായി ടെസ്റ്റ് റൈഡുകൾ സംഘടിപ്പിക്കുന്നു. ബൈക്കിന്‍റെ ബുക്കിംഗ് വിൻഡോ ഒക്ടോബർ 16 മുതൽ തുറക്കും. ഉപഭോക്താക്കൾക്ക് പുതിയ മോട്ടോർസൈക്കിൾ രാജ്യത്തുടനീളമുള്ള എല്ലാ ഹാർലി-ഡേവിഡ്‌സൺ ഡീലർഷിപ്പുകളിലും ഹീറോ ഔട്ട്ലെറ്റുകളിലും ബൈക്കുകള്‍ ബുക്ക് ചെയ്യാം.  പുതിയ മോട്ടോർസൈക്കിൾ ഓൺലൈനായി ഹാർലി-ഡേവിഡ്‌സൺ വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം.

Latest Videos

undefined

പുതിയ ഹാർലി-ഡേവിഡ്‌സൺ X440-ന് ഒരു മാസത്തിനുള്ളിൽ 25,000 ബുക്കിംഗുകൾ ലഭിച്ചു. തുടര്‍ന്ന് ഹീറോ മോട്ടോകോർപ്പിന് ഓൺലൈൻ ബുക്കിംഗ് വിൻഡോ താൽക്കാലികമായി അടയ്ക്കേണ്ടി വന്നു. ഇത്  ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.

ലോഞ്ചിനൊരുങ്ങി 40 കിമി മൈലേജുള്ള പുത്തൻ സ്വിഫ്റ്റ്; വിശ്വസിക്കാനാവാതെ കയ്യില്‍ നുള്ളി, കണ്ണുതള്ളി ഫാൻസ്!

6,000 ആർപിഎമ്മിൽ 27 ബിഎച്ച്‌പിയും 4,000 ആർപിഎമ്മിൽ 38 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എൻജിനാണ് പുതിയ ഹാർലി എക്സ്440 ന് കരുത്ത് പകരുന്നത്. ഹാർലി പാൻ അമേരിക്കയിൽ നമ്മൾ കണ്ടതുപോലെ മോട്ടോർസൈക്കിളിന് ചെയിൻ ഡ്രൈവ് ഉണ്ട്. ആറ്-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സസ്‌പെൻഷൻ ഡ്യൂട്ടിക്കായി മോട്ടോർസൈക്കിളിന് 43എംഎം യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ലഭിക്കും. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിക്കുന്നു. 

youtubevideo

click me!