ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിക്കാൻ ഉപയോഗിച്ച ഈ ഹാംഗ് ഗ്ലൈഡറുകൾ ചൈനീസ് നിർമ്മിതാമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ല ഹമാസ് നേതാക്കൾക്കും ഇപ്പോഴത്തെ ആക്രമണ പദ്ധതികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിവിധ ഹമാസ് വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലന സമയത്ത്, ആക്രമണത്തിൽ വിന്യസിച്ച 1,000 പോരാളികൾക്ക് അഭ്യാസത്തിന്റെ കൃത്യമായ ഉദ്ദേശ്യത്തെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേൽ-ഹമാസ് യുദ്ധം ഒരാഴ്ചയാകുമ്പോൾ ഇരുഭാഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. ഹാംഗ് ഗ്ലൈഡറുകൾ അല്ലെങ്കിൽ മോട്ടറൈസ്ഡ് പാരാഗ്ലൈഡറുകളില്‍ പറന്നാണ് ആദ്യ ഹമാസ് സംഘം ഇസ്രയേലിന് അകത്തേക്ക് പ്രവേശിച്ചത്.
ഹമാസ് ഇസ്രായേലിനെ ആക്രമിക്കാൻ ഉപയോഗിച്ച ഈ ഹാംഗ് ഗ്ലൈഡറുകൾ ചൈനീസ് നിർമ്മിതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റർനാഷണൽ പ്രസ് അസോസിയേഷൻ അംഗവും ചൈനീസ് പൗരനുമായ ജെന്നിഫർ ഷെങ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇൻകണ്‍വീനയന്‍റ് ട്രൂത്ത് ഓഫ് ജെന്നിഫർ ഷെംഗ് എന്ന തന്റെ X ഹാൻഡിലിലാണ് അവൾ ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഈ ഗ്ലൈഡറുകൾ ചൈനയിൽ നിർമ്മിച്ചതാണെന്ന് ജെന്നിഫറിന് ഉറപ്പില്ല. എന്നാൽ ഈ ഗ്ലൈഡറുകൾ ഹുനാൻ പ്രവിശ്യയിലെ സുഷൗവിൽ നിർമ്മിച്ചതാണെന്ന് ചൈനയിലെ ചില പൗരന്മാർ പറയുന്നതായി ഷെംഗ് അവകാശപ്പെട്ടു. സുഷൂവിലെ ഫാക്ടറിയുടെ വെബ്‌സൈറ്റിൽ സമാനമായ ഗ്ലൈഡറുകളുടെ എല്ലാ വിശദാംശങ്ങളും ലഭ്യമാണെന്നും ഷെംഗ് പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഓഫീസ് ഹമാസുമായും ഇറാനുമായും നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഷെംഗ് പറയുന്നു. ഹമാസ് കമാൻഡർ മുഹമ്മദ് ദയേഫിന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി പരിശീലനം നൽകിയിട്ടുണ്ടെന്നും ഷെംഗ് അവകാശപ്പെടുന്നു.
undefined
എന്തൊക്കെ സംഭവിക്കും? അമേരിക്കയും ജര്‍മ്മനിയും ഇസ്രയേലിലേക്ക് ഈ മാരകായുധങ്ങള്‍ ഒഴുക്കുന്നു!
അതേസമയം ഇപ്പോള്‍ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അയവുവരുത്താൻ ഈജിപ്റ്റുമായിച്ചേർന്ന് പ്രവർത്തിക്കാൻ ചൈന വഴിതേടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപക്ഷവും വെടിനിർത്തണമെന്ന് പശ്ചിമേഷ്യയിലെ ചൈനയുടെ പ്രതിനിധി സായി ജുൻ കഴിഞ്ഞദിവസം പറഞ്ഞു. ഈജിപ്റ്റിന്റെ ഉപമന്ത്രിയുമായി അദ്ദേഹം ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു. പലസ്‍തീൻ ജനതയ്ക്ക് മാനുഷികസഹായം എത്തിക്കാൻ അന്താരാഷ്ട്രസമൂഹം ഒന്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഫലസ്‍തീൻ രാജ്യത്വത്തിനുള്ള പിന്തുണ ആവർത്തിച്ചിട്ടുണ്ട്. അതേസമയം ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും വെടിനിർത്താനും സംയമനം പാലിക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുകയും ചെയ്‍തു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) പലസ്‍തീനുമായി സൗഹൃദ ബന്ധത്തിന്റെ ദീർഘകാല ചരിത്രമുണ്ട്. 1964-ൽ പലസ്‍തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) സ്ഥാപിതമായതുമുതൽ, ചൈന സംഘടനയെ അംഗീകരിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്‍തിട്ടുണ്ട്. മാവോ സേതുങ്ങിന്റെയും ഡെങ് സിയാവോപിങ്ങിന്റെയും കാലത്ത് ചൈന പിഎൽഒ നേതാവ് യാസർ അറാഫത്തിനെ പഴയ സുഹൃത്ത് എന്ന് വിളിച്ചിരുന്നു. പണവും ആയുധവും നൽകി ചൈന പലസ്‍തീനെ പലപ്പോഴും പരസ്യമായി സഹായിച്ചിട്ടുണ്ട്.
1971ൽ ഐക്യരാഷ്ട്രസഭയിൽ ചേർന്നതിന് ശേഷം പലസ്‍തീൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ മാറണമെന്ന് ചൈന നിരന്തരം പറഞ്ഞിരുന്നു. 1988-ൽ പലസ്‍തീനെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ചൈന. ഒരു വർഷത്തിനുശേഷം ചൈന ഫലസ്‍തീനുമായി സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചു. 1990 മുതൽ ചൈനയ്ക്ക് വികസിത രാജ്യങ്ങളുമായുള്ള ബന്ധം സ്ഥാപിക്കേണ്ടിവന്നു. പിന്നീട് പരിഷ്‍കരണങ്ങളുടെയും വിപണിയുടെയും അടിസ്ഥാനത്തിൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി.
വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഇസ്രായേൽ കെട്ടിടങ്ങളും സ്ഥാപനങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 2020 ൽ ചൈന പറഞ്ഞിരുന്നു. 2023ൽ പലസ്‍തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഞ്ചാം തവണയാണ് അബ്ബാസ് ചൈന സന്ദർശിച്ചത്.
അതേസമയം പല ഹമാസ് നേതാക്കൾക്കും ഇപ്പോഴത്തെ ആക്രമണ പദ്ധതികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിവിധ ഹമാസ് വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലന സമയത്ത്, ആക്രമണത്തിൽ വിന്യസിച്ച 1,000 ത്തോളം ഹമാസുകാര്‍ക്ക് അഭ്യാസത്തിന്റെ കൃത്യമായ ഉദ്ദേശ്യത്തെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓപ്പറേഷൻ നാല് ഭാഗങ്ങളായി തിരിച്ചിരുന്നുവെന്നും വിവിധ ഘടകങ്ങളെ വിവരിച്ചുകൊണ്ട് ഹമാസ് വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിൽ നിന്ന് 3,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായിരുന്നു ആദ്യ നീക്കം. ഈ റോക്കറ്റ് വര്‍ഷം അതിർത്തിക്ക് മുകളിലൂടെ ഹാംഗ് ഗ്ലൈഡറുകൾ അല്ലെങ്കിൽ മോട്ടറൈസ്ഡ് പാരാഗ്ലൈഡറുകൾ പറത്തിയവരുടെ നുഴഞ്ഞുകയറ്റത്തിന് സഹായകമായി. ആദ്യം 2500 റോക്കറ്റുകൾ ഹമാസ് വിക്ഷേപിച്ചതായി ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു.
ഹാംഗ്-ഗ്ലൈഡറുകളിലുള്ള ഹമാസുകാര്‍ നിലത്തിറങ്ങിക്കഴിഞ്ഞ ഉടൻ തന്നെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇസ്രായേൽ സ്ഥാപിച്ചിരിക്കുന്ന ഉറപ്പുള്ള ഇലക്ട്രോണിക്, സിമൻറ് ഭിത്തികളുടെ സുരക്ഷാ കവചങ്ങളെ സ്ഫോടകവസ്‍തുക്കള്‍ ഉപയോഗിച്ച് നിര്‍വ്വീര്യമാക്കി. തടസങ്ങൾ ഭേദിച്ച ശേഷം മോട്ടോർ ബൈക്കുകളില്‍ ആദ്യ ഹമാസ് സംഘം ഇസ്രയേലിന്‍റെ തെരുവുകളിലേക്ക് കുതിച്ചു. പിന്നാലെ ബുൾഡോസറുകൾ ഉപയോഗിച്ച് തടസങ്ങള്‍ നീക്കിയ കൂടുതൽ സംഘാംഗങ്ങള്‍ എസ്‍യുവികളിലും മറ്റും ഇസ്രയേലിലേക്ക് കടക്കുകയായിരുന്നു.