ഫോർഡിനെ നെഞ്ചോട് ചേർത്ത് തമിഴ്നാട്, ഒറ്റയടിക്ക് 3000 തൊഴിലുകൾ! ഉന്നതരെ കണ്ട് ഫോർഡ് മേധാവി!

By Web Team  |  First Published Apr 1, 2024, 12:27 PM IST

ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ  ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറൈമലൈ നഗർ ഉൽപാദന കേന്ദ്രവുമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്‌നാട് സംസ്ഥാന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. 


ക്കണിക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ  ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറൈമലൈ നഗർ ഉൽപാദന കേന്ദ്രവുമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്‌നാട് സംസ്ഥാന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. 

ഇന്ത്യയിൽ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യത ഫോർഡ് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം കേ ഹാർട്ടിൻ്റെ കൃത്യമായ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോർഡ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് വിസമ്മതിച്ചു. എന്നാൽ ഫോർഡിലെ മുതിർന്ന നേതാക്കൾ കണ്ടുമുട്ടിയെന്നും ഭാവിയിലെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി ഒരു പഠനം നടത്തുകയാണെന്നും ഇതിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിലമതിക്കാനാവാത്ത പിന്തുണക്ക് തങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചുവെന്നും ഫോർഡ് വൃത്തങ്ങൾ പറയുന്നു. തങ്ങളുടെ ആസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 മുതൽ 3,000 വരെ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നുവെന്നും ഫോർഡ് അധികൃതർ പറയുന്നു.

Latest Videos

undefined

2021-ൽ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫോർഡിൻ്റെ ചെന്നൈ പ്ലാൻ്റിലെ വാഹന ഉൽപ്പാദനം അവസാനിപ്പിച്ചിരുന്നു. പ്രാദേശികമായി അസംബിൾ ചെയ്യാവുന്ന എൻഡവറിൻ്റെ റീലോഞ്ച് മുതൽ ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഫോർഡ് നോക്കുന്നതായി സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. 

അതേസമയം ഫോർഡ് അതിൻ്റെ ചെന്നൈ ടെക് ഹബ് വിപുലീകരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയും ഒരു റിപ്പോർട്ട് ചെയ്യുന്നു. അതിൻ്റെ ആഗോള ഇവി പ്ലാറ്റ്‌ഫോമുകൾക്കായി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 3,000 ജീവനക്കാരെ കൂടി നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു . ചെന്നൈ ഹബ്ബിൽ നിലവിൽ 12,000 ജീവനക്കാരുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ നിർമ്മാണ ലൈനുകൾ രൂപകല്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ചെന്നൈ ടീമുകൾക്കാണ്. പുതിയ ഇവി പ്ലാറ്റ്ഫോം നിർമ്മാണത്തിനായി അസംബ്ലി ലൈൻ ഫ്ലോ മാതൃകയാക്കാനും അനുകരിക്കാനും അവർ വെർച്വൽ റിയാലിറ്റിയും ഓഗ്മെൻ്റഡ് റിയാലിറ്റി സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഫ്ലോർ പ്ലാനുകൾ സൃഷ്ടിക്കൽ, മെറ്റീരിയലുകളുടെ ഒഴുക്ക് നിയന്ത്രിക്കൽ, അസംബ്ലി ലൈനുകൾ സജ്ജീകരിക്കൽ, ടൂൾ സ്റ്റേഷനുകൾ സംഘടിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

youtubevideo

click me!