"എന്താ മിസ്റ്റര്‍ ജീപ്പ് ഇന്ത്യയുടെ ഫ്യൂച്ചര്‍ പ്ലാൻ?" ഇതാ, ഇതൊക്കെയാണ്!

By Web Team  |  First Published Sep 19, 2023, 11:04 AM IST


ജീപ്പിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി കയറ്റുമതിയിൽ ശക്തമായ ഊന്നൽ നൽകുമെന്ന് ജീപ്പ് ഇന്ത്യ ഓപ്പറേഷൻസ് മേധാവിയും സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ആദിത്യ ജയരാജ് വെളിപ്പെടുത്തി.


ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ മെറിഡിയൻ ഓവർലാൻഡ് എഡിഷനോടൊപ്പം ജനപ്രിയ കോംപസ് എസ്‌യുവി മോഡലിന്റെ പുതുക്കിയ ലൈനപ്പ് അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. അമേരിക്കൻ എസ്‌യുവി നിർമ്മാതാവ് ഇപ്പോൾ ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ തന്ത്രം അന്തിമമാക്കുന്നതിന് മുമ്പ് വിവിധ ഓപ്ഷനുകൾ വിലയിരുത്തുന്ന പ്രക്രിയയിലാണ് ജീപ്പ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കോംപസ് എസ്‌യുവിക്ക് 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണം കൈവരിക്കാനും ജീപ്പ് ലക്ഷ്യമിടുന്നു. പൂനെയിലെ രഞ്ജൻഗാവിൽ ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് 50:50 സംയുക്ത സംരംഭ നിർമ്മാണ കേന്ദ്രമാണ് ജീപ്പ് നടത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ജീപ്പിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി കയറ്റുമതിയിൽ ശക്തമായ ഊന്നൽ നൽകുമെന്ന് ജീപ്പ് ഇന്ത്യ ഓപ്പറേഷൻസ് മേധാവിയും സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ആദിത്യ ജയരാജ് വെളിപ്പെടുത്തി. നിലവിൽ, ജീപ്പ് കോംപസ്, മെറിഡിയൻ മോഡലുകൾ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ നിരവധി വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. ജീപ്പ് ഇന്ത്യയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി എസ്‌യുവികളും അവതരിപ്പിക്കുന്നു.

Latest Videos

undefined

കമ്പനിയെ സംബന്ധിച്ച മറ്റ് വാര്‍ത്തകളിൽ, ഹ്യുണ്ടായ് ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിച്ച് ഉയർന്ന മത്സരാധിഷ്ഠിത മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ജീപ്പ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. മാനുവൽ ഗിയർബോക്സും ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയ 110 ബിഎച്ച്പി, 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്ന ഈ പുതിയ എതിരാളി ജീപ്പ് അവഞ്ചർ ആയിരിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ് . 54kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുന്ന, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 1.2L ടർബോ പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ സജ്ജീകരിക്കാം. ഈ സജ്ജീകരണം പരമാവധി 156 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും നൽകുന്നു, അവഞ്ചറിന്റെ ഇലക്ട്രിക് പതിപ്പ് ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

നോർമൽ, ഇക്കോ, സ്‌പോർട്ട്, സ്‌നോ, മഡ് എന്നിവയുൾപ്പെടെ ജീപ്പിന്റെ സെലക് ടെറൈൻ ഓഫ് റോഡ് മോഡുകളും ജീപ്പ് അവഞ്ചർറിന് ലഭിക്കും. മോഡുലാർ സിഎംപി പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മികച്ച ഗ്രൗണ്ട് ക്ലിയറൻസും മികച്ച ബ്രേക്ക് ഓവറും അപ്രോച്ച് ആംഗിളുകളും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ദീർഘചതുരാകൃതിയിലുള്ള എസി വെന്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

youtubevideo

click me!