ആഗോളതലത്തിൽ ഇതിനകം വിൽക്കുന്ന ഇടത്തരം എസ്‌യുവിയായ 'ടെറിട്ടറി'ക്കായി ഫോർഡ് ഇന്ത്യയിൽ അടുത്തിടെ ഒരു വ്യാപാരമുദ്ര ഫയൽ ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഐക്കണിക്ക് അമേരിക്കൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ ഈ പദ്ധതികൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, രാജ്യത്ത് നിർമ്മാതാവിൻ്റെ തിരിച്ചുവരവിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ ഡിസൈനുകൾക്കും നെയിംപ്ലേറ്റുകൾക്കുമായി വ്യാപാരമുദ്രകൾ ഫയൽ ചെയ്യുന്ന തിരക്കിലാണ് കമ്പനി. ആഗോളതലത്തിൽ ഇതിനകം വിൽക്കുന്ന ഇടത്തരം എസ്‌യുവിയായ 'ടെറിട്ടറി'ക്കായി ഫോർഡ് ഇന്ത്യയിൽ അടുത്തിടെ ഒരു വ്യാപാരമുദ്ര ഫയൽ ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഫോർഡ് ടെറിട്ടറിയുടെ എഞ്ചിൻ സവിശേഷതകളിൽ, 1.8 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിനാണ് ഫോർഡ് ടെറിട്ടറിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന് 189 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും, 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.ഫ്രണ്ട്-വീൽ ഡ്രൈവിൽ മാത്രം ഇത് വാഗ്ദാനം ചെയ്യുന്നു. ഫോർഡ് നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു കൂടാതെ 15.9 കിമി ഇന്ധനക്ഷമത അവകാശപ്പെടുന്നു.
undefined
ഫോർഡ് ടെറിട്ടറി ആഗോളതലത്തിൽ ഒരു ക്രോസ്ഓവർ ആയാണ് അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിനും ഇത് അനുയോജ്യമാകും. ഇത് ഇവിടെ അവതരിപ്പിക്കുകയാണെങ്കിൽ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര XUV700 തുടങ്ങിയ കാറുകളോട് മത്സരിക്കും.
ടെറിട്ടറിക്ക് പുറമെ, ആഗോളതലത്തിൽ അവരുടെ ഇലക്ട്രിക് ക്രോസ്ഓവറായ മസ്താങ് മാക്-ഇയ്‌ക്കായി ഫോർഡ് ഒരു വ്യാപാരമുദ്രയും ഫയൽ ചെയ്തു. ഫോഡ് ഇന്ത്യ വിടുമ്പോൾ, പലരും ഇവിടെ ഇലക്ട്രിക് വാഹനങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഇതുവരെ നടന്നിട്ടില്ല. ഇന്ത്യയിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് W605 മോഡലിന് സമാനമായ രണ്ട് എസ്‌യുവികൾക്കായി അവർ പേറ്റൻ്റ് നേടിയിരുന്നു. വരാനിരിക്കുന്ന ഈ എസ്‌യുവികളുടെ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ഇല്ല. പക്ഷേ അവയ്ക്ക് പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യാൻ കഴിയും.
അതേസമയം ഫോർഡിൻ്റെ ഈ നീക്കങ്ങളൊക്കെ ഇന്ത്യൻ വിപണിയിലുള്ള കമ്പനിയുടെ താൽപ്പര്യത്തെ സൂചിപ്പിക്കുന്നു, എന്നാൽ യഥാർത്ഥ ലോഞ്ചുകളും വിശദാംശങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഫോർഡ് എങ്ങനെയാണ് തിരിച്ചുവരുന്നത് എന്നും പ്രതീക്ഷിച്ചതുപോലെ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്നുമൊക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.