ഇപ്പോഴിതാ സാധ്യമായ ഒരു സംയുക്ത സംരംഭത്തിനായി ഫോർഡ് ടാറ്റ മോട്ടോഴ്‌സുമായി ചർച്ച നടത്തിവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകൾ തുടർച്ചയായി വരുനനുണ്ട്. പുതിയ എൻഡവർ, മസ്‍താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ, ഇന്ത്യയിലെ ഒരു പുതിയ ഇടത്തരം എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് കമ്പനി പേറ്റൻ്റ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ സാധ്യമായ ഒരു സംയുക്ത സംരംഭത്തിനായി ഫോർഡ് ടാറ്റ മോട്ടോഴ്‌സുമായി ചർച്ച നടത്തിവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഇന്ത്യൻ വിപണിയിൽ ഫോർഡിൻ്റെ പുനഃപ്രവേശനത്തിന് ഈ സംയുക്ത സംരംഭം സഹായകമാകും. ഇന്ത്യൻ വിപണിയിൽ പുതിയ യാത്ര ആരംഭിക്കാൻ ഫോർഡ് മോട്ടോർ കമ്പനിയെ ടാറ്റ മോട്ടോഴ്സ് സഹായിക്കാൻ സാധ്യതയുണ്ട്. നിലവിൽ 70 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇവി വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത് ആഭ്യന്തര യുവി നിർമ്മാതാക്കളാണ് ടാറ്റ. അമേരിക്കൻ വാഹന നിർമ്മാതാവ് രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനിക്ക് ഇന്ത്യയിൽ രണ്ട് നിർമ്മാണ സൗകര്യങ്ങളുണ്ടായിരുന്നു. സാനന്ദിലും ചെന്നൈയിലും ആയിരുന്നു അത്. സാനന്ദ് പ്ലാൻ്റ് ടാറ്റ മോട്ടോഴ്‌സാണ് ഏറ്റെടുത്തത്. ഈ ഇടപാട് തടസ്സമില്ലാതെ നടന്നു. ഫോർഡ് തങ്ങളുടെ ചെന്നൈ പ്ലാൻ്റിൻ്റെ വിൽപ്പനയ്ക്കായി ജെഎസ്ഡബ്ലയു ഗ്രൂപ്പുമായി ചർച്ച നടത്തി. പക്ഷേ അവസാന ഘട്ടത്തിൽ കരാർ റദ്ദാക്കി.
undefined
ഇന്ത്യയ്ക്കും മറ്റ് അന്താരാഷ്ട്ര വിപണികൾക്കുമായി ആഗോള എസ്‌യുവികൾക്കൊപ്പം ഇവികളും ഹൈബ്രിഡുകളും പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനോ നിർമ്മിക്കുന്നതിനോ ഫോർഡ് മോട്ടോർ കമ്പനി ചെന്നൈ ആസ്ഥാനമായുള്ള പ്ലാൻ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്നുള്ള സമീപകാല പേറ്റൻ്റ് അപേക്ഷകളും എൻഡവർ, മസ്‍താങ് മാക്-ഇ ഇലക്ട്രിക് എസ്‌യുവി എന്നിവയ്‌ക്കൊപ്പം സാധ്യമായ റീ-എൻട്രിയിലേക്ക് സൂചന നൽകുന്നു.
ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാവുന്ന ഒരു കോംപാക്റ്റ് എസ്‌യുവിയുടെ ഡിസൈൻ പേറ്റൻ്റും ഫോർഡ് ഫയൽ ചെയ്തിട്ടുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകൾക്ക് എതിരാളിയായി കമ്പനിക്ക് ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, പുതിയ എസ്‌യുവിക്ക് കരുത്ത് പകരാൻ ഫോർഡ് ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് പവർട്രെയിനുകൾ ഉപയോഗിക്കാനും സാധ്യതയുണ്ട്. പുതിയ എസ്‌യുവിയെ പുതിയ ഇക്കോസ്‌പോർട്ട് എന്ന് വിളിക്കാനും സാധ്യതയുണ്ട്. എങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.