എല്ലാവര്‍ക്കും ടൂവീലറെന്ന സ്വപ്‍നം യാതാര്‍ത്ഥ്യമാകുമോ? എല്ലാം ഗഡ്‍കരിയുടെ മനസിലുണ്ട്!

By Web Team  |  First Published Sep 19, 2023, 12:33 PM IST

ഓട്ടോ റീട്ടെയിൽ കോൺക്ലേവ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയുടെ സാന്നിധ്യത്തിലായിരുന്നു സിംഘാനിയയുടെ പ്രസ്‍താവന. 100 സിസി, 125 സിസി വിഭാഗത്തിലുള്ള എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്‍ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ സഹായിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും സിംഘാനിയ പറഞ്ഞു


രാജ്യത്തെ എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‍ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ). കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതത്തിൽ നിന്ന് ഈ വിഭാഗം ഇതുവരെ കരകയറിയിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിൽ മൊത്തം വാഹനങ്ങളുടെ ചില്ലറ വിൽപ്പനയിൽ 7 ശതമാനം വർധനവുണ്ടായിട്ടുണ്ടെങ്കിലും എൻട്രി ലെവൽ ടൂവീലർ വിഭാഗത്തിന് ശക്തമായ വളർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഓട്ടോ റീട്ടെയിൽ കോൺക്ലേവിൽ എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. 

ടൂ വീലർ സെഗ്‌മെന്റ് വാര്‍ഷിക വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, ഈ വിഭാഗം ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ 20 ശതമാനം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഓട്ടോ റീട്ടെയിൽ കോൺക്ലേവ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയുടെ സാന്നിധ്യത്തിലായിരുന്നു സിംഘാനിയയുടെ പ്രസ്‍താവന. 100 സിസി, 125 സിസി വിഭാഗത്തിലുള്ള എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്‍ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ സഹായിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും സിംഘാനിയ പറഞ്ഞു. 

Latest Videos

undefined

തമ്മില്‍ക്കണ്ട് ഗഡ്‍കരിയും പിണറായിയും, ദേശീയപാതാ വികസനത്തിന് ഇതൊക്കെ ഒഴിവാക്കാൻ തയ്യാറെന്ന് കേരളം

ഇത് ഒരു നയ ക്രമീകരണം മാത്രമല്ല, ഒരു സാമൂഹിക സാമ്പത്തിക ഉത്തേജകമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും മൊത്തം വാഹന വിൽപ്പനയുടെ 75 ശതമാനം ഈ വിഭാഗമാണ്. എഫ്എഡിഎ നൽകിയ കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇരുചക്രവാഹന വിൽപ്പന 62,35,642 യൂണിറ്റിൽ നിന്ന് 65,15,914 യൂണിറ്റായിരുന്നു, ഇത് 4.49 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ വിറ്റ 86,15,337 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 91,97,045 യൂണിറ്റുകളായിരുന്നു ഇതേ കാലയളവിലെ മൊത്തം വാഹന വിൽപ്പന, 6.75 ശതമാനം വളർച്ച കൈവരിച്ചു.

ഇതേ ആവശ്യം എഫ്എഡിഎ ആവര്‍ത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് ആദ്യം  ഓട്ടോ റീട്ടെയിൽ കോൺക്ലേവിലേക്ക് ഗഡ്‍കരിയെ ക്ഷണിക്കാൻ പോയപ്പോഴും എഫ്എഡിഎ നേതാക്കള്‍ ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം ബൈക്കുകളുടെ വില വര്‍ദ്ധനവും ഇന്ധന വിലയിലെ വര്‍ദ്ധനവും മറ്റും കാരണം ഈ സെഗ്മെന്റില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഒരു എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങണമെങ്കില്‍ ഇക്കാലത്ത് പലര്‍ക്കും താങ്ങാനാവാത്ത അവസ്ഥയാണ്.  എൻട്രി-ലെവൽ മോട്ടോർസൈക്കിള്‍ ടൂവീലറുകളുടെ ജിഎസ്‍ടി നികുതി വളരെ കൂടുതലായതിനാലാണ് സാധാരണക്കാര്‍ക്കുപോലും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് ഈ ടൂവീലര്‍ സെഗ്മെന്‍റ് എത്തിയത്. നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്‍ടിയാണ് ഈടാക്കുന്നത്. അഥവാ ജിഎസ്‍ടി വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ഈ ബൈക്കുകളുടെ വിലയിലും വൻ കുറവുണ്ടാകും. എല്ലാ സാധാരണക്കാര്‍ക്കും സ്വന്തമായിട്ടൊരു ബൈക്കെന്ന സ്വപ്‍നം ഇതോടെ പൂവണിയുകയും ചെയ്യും. 

youtubevideo

click me!