അസ്പാര്‍ക്കിന്‍റെ ഔൾ എന്ന മോഡല്‍ ഇലക്ട്രിക് കാറാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. പൂജ്യം മുതല്‍ 60 മൈല്‍ വരെ വേഗതയിലെത്താനായി ഔളിന് ആവശ്യമായി വരുന്നത് വെറും 1.72 സെക്കന്‍ഡുകള്‍ മാത്രമാണ്
ആല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡ്: ഇലക്ട്രിക് വാഹനങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിന്തകളിലൊന്ന് വേഗത സംബന്ധിച്ചാണ്. ഇത്തരം സംശയങ്ങള്‍ക്ക് അന്ത്യം കുറിക്കുകയാണ് ജാപ്പനീസ് കമ്പനിയായ അസ്പാര്‍ക്ക്. മണിക്കൂറിൽ 321 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് റെക്കോഡ് കൈവരിച്ചാണ് അസ്പാര്‍ക്കിന്‍റെ നേട്ടം. വടക്കന്‍ ഇംഗ്ലണ്ടിലെ ആല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ മെയ് 23ന് നടന്ന പരീക്ഷണ ഓട്ടത്തിലാണ് അസ്പാര്‍ക്കിന്‍റെ മിന്നുന്ന നേട്ടം.
അസ്പാര്‍ക്കിന്‍റെ ഔൾ എന്ന മോഡല്‍ ഇലക്ട്രിക് കാറാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. പൂജ്യം മുതല്‍ 60 മൈല്‍ വരെ വേഗതയിലെത്താനായി ഔളിന് ആവശ്യമായി വരുന്നത് വെറും 1.72 സെക്കന്‍ഡുകള്‍ മാത്രമാണ്. 40 മിനിറ്റ് മാത്രമാണ് ഔള്‍ റീ ചാര്‍ജ് ചെയ്യാനായി ആവശ്യമായി വരുന്ന സമയം. 1980 എച്ച്പിയും 1475 പൌണ്ട് ഫീറ്റ് ടോര്‍ക്കുമാണ് ഔളിന് ലഭ്യമാകുന്നത്. എട്ട് മൈല്‍ ദൂരം 192.03 എംപിഎച്ചിലും 25 മൈല്‍ 198.12 എംപിഎച്ചിലും ഔളിന് പിന്നിടാന്‍ കഴിയും. ചെറിയ ദൂരത്തിലേക്കുള്ള മാറ്റം കാറിന്‍റെ ക്ഷമതയേയാണ് കാണിക്കുന്നതെന്നാണ് കമ്പനി വിശദമാക്കുന്നത്.
undefined
2015 മുതലാണ് അസ്പാർക്ക് ഔൾ കാറുകൾ നിർമിച്ച് തുടങ്ങിയത്. എന്നാല്‍ പോക്കറ്റില്‍ അത്രയെളുപ്പം ഒതുങ്ങില്ല ഈ കാറുകളെന്നാണ് ലഭ്യമാകുന്ന വിവരം. 50 കാറുകളാണ് ഈ മോഡലില്‍ പുറത്തിറങ്ങുന്നത്. ഇവയിലൊന്ന് സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞത് 25 കോടിയോളം രൂപയാണ് ഔളിന്‍റെ വിലയായി പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാനിലെ ഒസാക അടിസ്ഥാനമാക്കിയാണ് അസ്പാര്‍ക്കിന്‍റെ പ്രവര്‍ത്തനം. ലോകമെമ്പാടുമായി 25ഓളം ഓഫീസുകളിലായി 3500 ജീവനക്കാരാണ് അസ്പാര്‍ക്കിനുള്ളത്.