ഇലക്‌ട്രിക് ടൂവീലർ വിൽപ്പന കുതിക്കുന്നു! പക്ഷേ ഒലയ്ക്ക് കഷ്‍ടകാലം

By Web Team  |  First Published Jul 6, 2024, 1:19 PM IST

ഏപ്രിലിൽ ഇൻസെൻ്റീവുകൾ പകുതിയായി കുറച്ചതിന് ശേഷം ആദ്യമായാണ് ഈ നേട്ടം. എന്നാൽ ഇലക്ട്രിക്ക് വിപണിയിലെ അതികായരായ ഒല ഇലക്ട്രിക്കിന് വിപണി വിഹിതം നഷ്ടപ്പെട്ടു എന്നതാണ് ശ്രദ്ധേയം. അതേസമയം ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ് (ടിവിഎസ്എൽ) നേട്ടമുണ്ടാക്കി.


കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ ഇരുചക്ര വാഹന മേഖലയിലെ ഇലക്ട്രിക് വെഹിക്കിൾ കച്ചവടം മെച്ചപ്പെട്ടതായി റിപ്പോർട്ട്. ഏപ്രിലിൽ ഇൻസെൻ്റീവുകൾ പകുതിയായി കുറച്ചതിന് ശേഷം ആദ്യമായാണ് ഈ നേട്ടം. എന്നാൽ ഇലക്ട്രിക്ക് വിപണിയിലെ അതികായരായ ഒല ഇലക്ട്രിക്കിന് വിപണി വിഹിതം നഷ്ടപ്പെട്ടു എന്നതാണ് ശ്രദ്ധേയം. അതേസമയം ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ് (ടിവിഎസ്എൽ) നേട്ടമുണ്ടാക്കി.

മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മികച്ച വിൽപ്പന വളർച്ച ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ടിവിഎസ്എൽ തുടർച്ചയായ രണ്ടാം മാസവും വിപണി വിഹിതം നേടിയപ്പോൾ ഒലയ്ക്ക് നഷ്ടം സംഭവിച്ചുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

Latest Videos

undefined

ഇലക്‌ട്രിക് പാസഞ്ചർ വെഹിക്കിൾ വിൽപ്പന പ്രതി മാസം നേരിയ തോതിൽ കുറഞ്ഞു. പക്ഷേ ടാറ്റ മോട്ടോഴ്‌സിന് വിപണി വിഹിതം നഷ്‌ടമായപ്പോൾ എംജി നേട്ടമുണ്ടാക്കി. ഇലക്ട്രിക് ത്രീ-വീലർ (E3W) വിൽപ്പന ഉയർന്നു . എന്നാൽ ജൂണിൽ പ്രതിമാസ വിൽപ്പന കുറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാർ വീണ്ടും ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (ഫെയിം) പദ്ധതി സർക്കാർ വീണ്ടും പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും ഇതിനായി 10,000 കോടി രൂപ വകയിരുത്താനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടുകൾ. 2024 ബജറ്റിൽ സർക്കാർ ഫെയിം 3 പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌‍തിരുന്നു.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സബ്‌സിഡി മാർച്ചിൽ സർക്കാർ നിർത്തലാക്കിയിരുന്നു. ഇതുമൂലം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിലും വൻ ഇടിവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ ഈ സബ്‌സിഡി നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ വീണ്ടും വലിയ വ്യത്യാസമുണ്ടാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില ഒരു കിലോവാട്ടിന് സബ്‌സിഡി നൽകാം.

2024 മാർച്ചിൽ സർക്കാരിൻ്റെ ഫെയിം-II ഉം സംസ്ഥാനങ്ങൾ നൽകുന്ന സബ്‌സിഡിയും നിർത്തിയതിനാൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി വർദ്ധിച്ചിരുന്നു. ഇതുമൂലം ഏപ്രിലിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും ഗണ്യമായി കുറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങളുടെ വിലക്കയറ്റം നേരിടാൻ കമ്പനികൾ നിരവധി ലോ റേഞ്ച് മോഡലുകളും പുറത്തിറക്കിയിരുന്നു. കൂടാതെ, നിരവധി സവിശേഷതകളും വെട്ടിക്കുറച്ചു. അതിനാൽ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചില്ല. കുറഞ്ഞ വിലയുള്ള മോഡലുകൾ അവതരിപ്പിച്ചതോടെ കമ്പനികളുടെ വിൽപ്പനയും മെച്ചപ്പെട്ടു. എന്നാൽ ടോപ്പ്-സ്പെക്ക് മോഡലുകളുടെ ആവശ്യകത ഇതോടെ കുറഞ്ഞു.

click me!