ഹൈ സ്‍പീഡ് ഇ-സ്‌കൂട്ടറുമായി ഈവി

By Web Team  |  First Published May 5, 2021, 3:39 PM IST

രാജ്യത്തെ മുഖ്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒന്നായ ഈവി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നു


രാജ്യത്തെ മുഖ്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒന്നായ ഈവി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നു. ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഈവിയില്‍ നിന്ന് നിരത്തുകളില്‍ എത്തുക എന്നും ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഈവി സോള്‍ എന്ന പേരിലാണ് തയ്യാറാകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള റേഞ്ചായിരിക്കും സോളിനെന്നും പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

സോള്‍ ഹൈ-സ്പീഡ് സ്‌കൂട്ടര്‍ നിര്‍മിക്കുന്നതിനുള്ള അനുമതികള്‍ ലഭ്യമായിട്ടുണ്ട്. വാഹനം നിര്‍മാണം വൈകാനുള്ള കാരണം കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ സാമഗ്രികള്‍ എത്താനെടുക്കുന്ന കാലതാമസമാണ്. ഈ പ്രശ്‍നങ്ങളെല്ലാം പരിഹരിച്ച് ജൂണ്‍ മാസത്തോടെ സോള്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് ഈവി മേധാവി കാര്‍ ആന്‍ഡ് ബൈക്കിനോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം കാര്യക്ഷമമാക്കുന്നതിനും ഉത്പാദനം ഉയര്‍ത്തുന്നതിനും ബാറ്ററി ഉത്പാദിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈവിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ സാമഗ്രികളുടെ 45 ശതമാനമാണ് പ്രദേശികമായി നിര്‍മിക്കുന്നത്. ഭാവിയില്‍ ഈവിയുടെ സ്‌കൂട്ടറുകള്‍ 100 ശതമാനവും പ്രദേശികമായി വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

click me!