ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് സിഎംഡിയും ചെയർമാനുമായ പവൻ കാന്ത് മുഞ്ജാലിന്റെ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് സ്ഥാവരജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഈ വസ്തുവകകളുടെ മൂല്യം ഏകദേശം 24.95 കോടി രൂപ കണക്കാക്കുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇഡി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോകത്തിലെ ഒന്നാം നിര ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ ഗ്രൂപ്പ് ചെയർമാനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വൻ നടപടി. ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് സിഎംഡിയും ചെയർമാനുമായ പവൻ കാന്ത് മുഞ്ജാലിന്റെ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് സ്ഥാവര സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഈ വസ്തുവകകളുടെ മൂല്യം ഏകദേശം 24.95 കോടി രൂപ കണക്കാക്കുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇഡി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135 പ്രകാരം മുഞ്ജലിനും അദ്ദേഹത്തിന്റെ കമ്പനികൾക്കുമെതിരെ ഇഡി കേസെടുത്തിരുന്നു. 54 കോടി രൂപയുടെ വിദേശ കറൻസി / പണം ഇന്ത്യയിൽ നിന്ന് അനധികൃതമായി കൊണ്ടുപോയി എന്നാരോപിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) ചാർജ് ഷീറ്റ് ശ്രദ്ധയിൽപ്പെട്ടതിന് ശേഷമാണ് ഫയൽ ചെയ്‍തത്.
undefined
പവൻ കാന്ത് മുഞ്ജാലിന് മറ്റ് ആളുകളുടെ പേരിൽ വിദേശ കറൻസി / ഫോറിൻ എക്സ്ചേഞ്ച് ലഭിച്ചുവെന്നും അത് വിദേശത്ത് തന്റെ സ്വകാര്യ ചെലവുകൾക്കായി ഉപയോഗിച്ചതായും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി വിവിധ ജീവനക്കാരുടെ പേരിൽ അംഗീകൃത ഡീലർമാരിൽ നിന്ന് ഫോറിൻ എക്‌സ്‌ചേഞ്ച്/വിദേശ കറൻസി പിൻവലിക്കുകയും പിന്നീട് പവൻ കാന്ത് മുഞ്ജാലിന്റെ റിലേഷൻഷിപ്പ് മാനേജർക്ക് കൈമാറുകയും ചെയ്‍തു.
റിലേഷൻഷിപ്പ് മാനേജർ പവൻ കാന്ത് സ്വകാര്യ/ബിസിനസ് യാത്രകളിൽ മുഞ്ജലിന്റെ സ്വകാര്യ ചെലവുകൾക്കായി പണമായി/കാർഡായി ഇത്തരം വിദേശ കറൻസികൾ രഹസ്യമായി കൊണ്ടുപോകാറുണ്ടായിരുന്നു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ ഒരു വ്യക്തിക്ക് പ്രതിവർഷം 2.5 ലക്ഷം ഡോളർ എന്ന പരിധി ലംഘിക്കുന്നതിനാണ് മുഞ്ജാൽ ഈ രീതി സ്വീകരിച്ചത്.
നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് വിദേശനാണ്യം/കറൻസി കൊണ്ടുപോയി എന്നാരോപിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ഫയൽ ചെയ്ത പിഎംഎൽഎ കേസ് ഫയൽ ചെയ്തതിന് ശേഷം ഓഗസ്റ്റിൽ ഇഡി മുഞ്ജലിനും അദ്ദേഹത്തിന്റെ കമ്പനികൾക്കുമെതിരെ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ 25 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും ഡിജിറ്റൽ തെളിവുകളും മറ്റ് കുറ്റകരമായ തെളിവുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത എല്ലാ സ്വത്തുക്കളുടെയും മൂല്യം 50 കോടിയോളം വരും.
അഞ്ചരലക്ഷം വിലയും 35 കിമി മൈലേജുമുള്ള ഈ മാരുതി ജനപ്രിയന് ഇപ്പോള്‍ വമ്പൻ വിലക്കിഴിവും
ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രൊമോട്ടര്‍ കൂടിയാണ് 69 കാരനായ ശതകോടീശ്വരന്‍ പവന്‍ മുഞ്ജാല്‍. ഓഗസ്റ്റില്‍ അദ്ദേഹത്തിനും കമ്പനിയിലെ മറ്റ് ചിലര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് പവന്‍ മുന്‍ജാല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വീടുകളില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഡല്‍ഹിയിലും ഗുരുഗ്രാമത്തിലുമായിട്ടായിരുന്നു പരിശോധനകള്‍. പവന്‍ മുന്‍ജാലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ക്കെതിരെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച ഒരു പരാതി പിന്തുടര്‍ന്നായിരുന്നു ഈ റെയ്‍ഡ്. ഇയാള്‍ കണക്കില്‍പെടാത്ത വിദേശ കറന്‍സികള്‍ കൈവശം വെച്ചതായാണ് പരാതിയിലെ ആരോപണം.
റെയ്‍ഡ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഹീറോ മോട്ടോര്‍കോര്‍പിന് തിരിച്ചടി നേരിട്ടിരുന്നു. 4.4 ശതമാനം ഇടിവായിരുന്നു കമ്പനിയുടെ ഓഹരികള്‍ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പവന്‍ മുന്‍ജാലിന്റെ വസതിയിലും ഹീറോ മോട്ടോര്‍കോര്‍പ് കമ്പനിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു അന്നത്തെ അന്വേഷണം. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ വില്‍പന നടത്തുന്ന കമ്പനിയാണ് ഹീറോ മോട്ടോര്‍കോര്‍പ്.