സബ്സിഡി വെട്ടിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അധിക കിഴിവ് തിരികെ നൽകാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടാനുള്ള സാധ്യത പരിശോധിക്കാൻ ഇന്ത്യൻ സർക്കാരിനോട് ഈ കമ്പനികള്‍ ആവശ്യപ്പെട്ടതായിട്ടാണ് പുതിയ റിപ്പോർട്ട്.
ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II അഥവാ ഫെയിം 2 സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്‍സിഡി വെട്ടിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അധിക കിഴിവ് തിരികെ നൽകാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടാനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് ഈ കമ്പനികള്‍ ആവശ്യപ്പെട്ടതായിട്ടാണ് പുതിയ റിപ്പോർട്ട്. പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്‍തത്. ഇതിനർത്ഥം ഈ കമ്പനികളുടെ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുമ്പോൾ നിങ്ങൾ സബ്‌സിഡി നേടിയിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് നിർമ്മാതാവിന് തിരികെ നൽകേണ്ടി വന്നേക്കാം എന്നാണ്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി നേടിയ ഉപഭോക്താക്കളോട് ഇവ തിരികെ നൽകാൻ ആവശ്യപ്പെടാമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന് അയച്ച കത്തിൽ രാജ്യത്തെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (എസ്എംഇവി) നിർദ്ദേശിച്ചതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഫെയിം2 മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻസെന്റീവ് നേടിയതായി ആരോപിക്കപ്പെടുന്ന ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക് തുടങ്ങിയ പ്രമുഖ ഒഇഎമ്മുകൾ ഉൾപ്പെടെ ഏഴ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് 469 കോടി രൂപ തിരികെ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആംപിയർ ഇവി, റിവോൾട്ട് മോട്ടോഴ്‌സ്, ബെൻലിംഗ് ഇന്ത്യ, അമോ മൊബിലിറ്റി, ലോഹ്യ ഓട്ടോ തുടങ്ങിയവരാണ് സബ്‌സിഡികൾ റീഫണ്ട് ചെയ്യാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ട മറ്റ് കമ്പനികൾ. ഇതോടെയാണ് ഉപഭോക്താക്കളില്‍ നിന്നും പണം തിരികെ വാങ്ങണമെന്ന ആവശ്യവുമായി വാഹന നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
undefined
സ്കീമിന്റെ നിയമങ്ങൾ ലംഘിച്ച് മേല്‍പ്പറഞ്ഞ കമ്പനികൾ ഇൻസെന്റീവുകൾ (സബ്സിഡി) എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഘനവ്യവസായ മന്ത്രാലയത്തിന്റെ (എംഎച്ച്‌ഐ) അന്വേഷണത്തിൽ ഈ കമ്പനികൾ മാനദണ്ഡങ്ങൾ ലംഘിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയെന്ന് കണ്ടെത്തിയിരുന്നു. സ്‌കീമിന്റെ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിർമ്മിച്ച ഘടകങ്ങൾ ഉപയോഗിച്ച് ഇവികൾ നിർമ്മിക്കുന്നതിനാണ് പ്രോത്സാഹനം നല്‍കിയതെന്നും എന്നാൽ ഈ ഏഴ് സ്ഥാപനങ്ങളും ഇറക്കുമതി ചെയ്‍ത ഘടകങ്ങൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും നേരത്തെ ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് ഹീറോ ഇലക്ട്രിക്കിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഈ തുക ആനുകൂല്യം ലഭിച്ച ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കണമെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസിന്‍റെ നിലപാട്. ഒരു ഉപഭോക്താവിന് ശരിയായ വിലയേക്കാൾ കൂടുതൽ കിഴിവ് ലഭിച്ചിട്ടുണ്ടെങ്കിൽ, തിരുത്തൽ മുൻകാലാടിസ്ഥാനത്തിൽ വന്നാലും അധികതുക തിരികെ നൽകേണ്ടത് വാഹന ഉപഭോക്താവാണെന്ന് സംഘടന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു.
എത്തി ദിവസങ്ങള്‍ മാത്രം, ഈ ബൈക്ക് വാങ്ങാൻ കൂട്ടയിടി, പൂട്ടുമോ ബുള്ളറ്റിന്‍റെ 'കട'?
10,000 കോടി രൂപയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ൽ ആണ് ഫെയിം 2 പദ്ധതി പ്രഖ്യാപിച്ചുത്. 2015 ഏപ്രിൽ 1-ന് ആരംഭിച്ച ഫെയിം ഇന്ത്യ 1 (ഹൈബ്രിഡ്) ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള അഡോപ്‌ഷനും നിർമ്മാണവും, മൊത്തം 895 കോടി അടങ്കലിന്റെ വിപുലീകരിച്ച പതിപ്പാണിത്. സബ്‌സിഡി തട്ടിയെടുത്ത കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.