വമ്പൻ വിലക്കുറവിൽ ഇലക്ട്രിക്ക് കാറുകൾ സ്വന്തമാക്കാം

By Web Team  |  First Published Feb 17, 2024, 11:21 PM IST

 ഇവി മോഡലുകളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനും ഇവി കാറുകളുടെ പഴയ സ്റ്റോക്ക് വർധിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് കമ്പനികളുടെ ഈ നീക്കത്തിന് പിന്നിൽ.


രാജ്യത്തെ ഇവി മേഖല കുതിച്ചുയരുകയാണ്. കാർ നിർമ്മാതാക്കൾ ഈ മേഖലയിലേക്ക് സ്ഥിരമായി ചുവടുവെക്കുന്നു. ടാറ്റ മോട്ടോഴ്‌സ്, എംജി തുടങ്ങിയ ഇവി നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇവി മോഡലുകളുടെ വില കുറച്ചു. അതുപോലെ, ഇരു നിർമ്മാതാക്കളും 2023 മുതൽ വിൽക്കപ്പെടാത്ത സ്റ്റോക്കുകൾക്ക് വൻ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.  ഇവി മോഡലുകളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനും ഇവി കാറുകളുടെ പഴയ സ്റ്റോക്ക് വർധിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് കമ്പനികളുടെ ഈ നീക്കത്തിന് പിന്നിൽ.

ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ നെക്‌സോൺ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ചു. നിലവിൽ നെക്‌സോൺ ഇവിയുടെ വില 14.49 ലക്ഷം രൂപയിൽ തുടങ്ങി 19.29 ലക്ഷം രൂപ വരെ ഉയരുന്നു. 20,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. 2023-ലെ പ്രീ-ഫേസ്‌ലിഫ്റ്റ് നെക്സോൺ ഇവി, കൂടാതെ 2023 സ്റ്റോക്കും യഥാക്രമം 2.8 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വരെ കിഴിവോടെ ലഭ്യമാണ്.

Latest Videos

undefined

ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോൾ 70,000 രൂപ വരെ വിലക്കുറവ് ലഭിക്കും. ഏറ്റവും പുതിയ കിഴിവ് നടപ്പിലാക്കിയതോടെ ഇവിയുടെ വില 7.99 ലക്ഷം മുതൽ 11.89 ലക്ഷം രൂപ വരെയാണ്. അതുപോലെ ടിയാഗോ ഇവിയുടെ MY2023-ന്‍റെ വിൽക്കാത്ത യൂണിറ്റുകൾ 97,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. പ്രതിമാസം ശരാശരി 2900 യൂണിറ്റ് വിൽപ്പനയാണ് ഹാച്ച്ബാക്കിനുള്ളത്.

എംജി ഈ മാസം ഇവി മോഡലുകളുടെ വിലയും കുറച്ചിട്ടുണ്ട്. എംജി കോമറ്റ്, എംജി ഇസെഡ്എസ് എന്നിവയുടെ ഇവി മോഡലുകൾക്ക് ഒരു ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. കോമറ്റ് ഇവിയുടെ വില 6.99 ലക്ഷം രൂപയിൽ തുടങ്ങി 9.98 ലക്ഷം രൂപ വരെ ഉയരുന്നു. കോമറ്റ് ഇവി പേസ് വേരിയന്‍റിന് 99,000 രൂപയും പ്ലേ, പ്ലഷ് വേരിയന്‍റുകൾക്ക് 1.40 ലക്ഷം രൂപയുമാണ് വിലക്കുറവ്. എംജി ZS ഇവി ഇപ്പോൾ 18.98 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 24.98 ലക്ഷം രൂപ വരെ ഉയരുന്നു. 92,000 രൂപ മുതൽ 2.90 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. പുതിയ എക്സിക്യൂട്ടീവ് ട്രിം 18.98 ലക്ഷം രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. 

youtubevideo

click me!