മുതലാളീ... ചങ്ക ചക ചക! തേയിലത്തോട്ട ഉടമയുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് ജീവനക്കാർ, വമ്പൻ ഗിഫ്റ്റ്

By Web Team  |  First Published Nov 5, 2023, 11:06 AM IST

ചില മുതലാളിമാര്‍  അവരുടെ ജീവനക്കാർക്ക് സമ്മാന ബോക്സുകൾ വാഗ്ദാനം ചെയ്യുന്നു. ജീവനക്കാരില്‍ പലർക്കും ബോണസ് ലഭിക്കുന്നു.  എന്നാൽ തമിഴ്നാട്ടിലെ ഒരു ടീ എസ്റ്റേറ്റ് ഉടമ ജീവനക്കാര്‍ക്ക് വമ്പൻ സമ്മാനമാണ് നല്‍കിയിട്ടുള്ളത്.


രാജ്യം ദീപാവലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. സമ്മാനങ്ങളുടെ കൈമാറ്റം കൂടിയാണ് ഈ ഉത്സവകാലത്തിന്‍റെ പ്രത്യേകത. പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ദീപാവലിക്ക് സമ്മാനങ്ങൾ നൽകുന്നു. ചില മുതലാളിമാര്‍  അവരുടെ ജീവനക്കാർക്ക് സമ്മാന ബോക്സുകൾ വാഗ്ദാനം ചെയ്യുന്നു. ജീവനക്കാരില്‍ പലർക്കും ബോണസ് ലഭിക്കുന്നു.  എന്നാൽ തമിഴ്നാട്ടിലെ ഒരു ടീ എസ്റ്റേറ്റ് ഉടമ ജീവനക്കാര്‍ക്ക് വമ്പൻ സമ്മാനമാണ് നല്‍കിയിട്ടുള്ളത്.

ജീവനക്കാര്‍ക്ക് എല്ലാം റോയല്‍ എൻഫീല്‍ഡ് ബൈക്കുകളാണ് സമ്മാനമായി നല്‍കിയത്. 190 ഏക്കറുള്ള തേയിലത്തോട്ടത്തിന്‍റെ ഉടമ പി ശിവകുമാർ തന്‍റെ ജീവനക്കാർക്ക് മുമ്പ് ദീപാവലിക്ക് വീട്ടുപകരണങ്ങളും ക്യാഷ് ബോണസും സമ്മാനിച്ചിരുന്നു. എന്നാല്‍, ഈ വർഷം രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള ബൈക്കുകൾ സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 627 ജീവനക്കാരാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നത്.

Latest Videos

undefined

അതില്‍ മാനേജർ, സൂപ്പർവൈസർ, സ്റ്റോർകീപ്പർ, കാഷ്യർ, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർമാർ എന്നിവരുൾപ്പെടെ 15 ജീവനക്കാർക്ക് അദ്ദേഹം ബൈക്കുകൾ സമ്മാനിച്ചു. പുതിയ ബൈക്കുകളുടെ താക്കോൽ ജീവനക്കാരെ ഏൽപ്പിച്ച അവരോടൊപ്പം ശിവകുമാര്‍ റൈഡിനും പോയി. നേരത്തെ, ഹരിയാനയിലെ ഒരു കമ്പനി ഉടമ കിടിലൻ എസ്‍യുവി കാറുകളാണ് തന്‍റെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയാണ് തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ നൽകിയത്.

പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മിറ്റ്‌സ്കാർട്ടിന്റെ ഉടമയായ എം ​​കെ ഭാട്ടിയയാണ് തന്റെ ജീവനക്കാർക്ക് കാര്‍ നല്‍കിയത്. ടാറ്റയുടെ ജനപ്രിയ മോഡലായ പഞ്ച് മൈക്രോ എസ്‍യുവിയാണ് ആ അപ്രതീക്ഷിത സമ്മാനം. കാർ ലഭിച്ചവരിൽ ഒരു ഓഫീസ് ബോയിയും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. ഏകദേശം മൂന്ന് വർഷം മുമ്പ് ഓഫീസ് ബോയ് ആയി ചേർന്ന ഒരാൾ ഉൾപ്പെടെ 12 ജീവനക്കാരെയാണ് എം ​​കെ ഭാട്ടിയ തന്റെ സ്ഥാപനത്തിൽ നിന്ന്  തിരഞ്ഞെടുത്തത്. 

വിഷുവും തിരുവോണവും ഉൾപ്പെടെ ഞായറാഴ്ച; 2024ലെ 6 അവധികൾ ശനി, ഞായർ ദിവസങ്ങളില്‍, പൂർണ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!