ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്ക് സിഎശ്‍ഡി വഴി രാജ്യത്തെ സൈനികർക്ക് കമ്പനി ലഭ്യമാക്കിയതായി റിപ്പോര്‍ട്ട്. സിഎസ്ഡി വഴി ഈ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജിഎസ്ടിയിൽ വൻ കിഴിവ് ലഭിക്കും.
ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്ക് സിഎസ്‍ഡി സ്റ്റോറുകൾ വഴി രാജ്യത്തെ സൈനികർക്ക് കമ്പനി ലഭ്യമാക്കിയതായി റിപ്പോര്‍ട്ട്. സിഎസ്ഡി വഴി ഈ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജിഎസ്ടിയിൽ വൻ കിഴിവ് ലഭിക്കും. ഇതുവഴി ഏകദേശം 1.37 ലക്ഷം രൂപ നേരിട്ട് ലാഭിക്കുകയും ചെയ്യുന്നു. സ്റ്റാൻഡേർഡ് എക്‌സ്-ഷോറൂം വിലയേക്കാൾ ഏകദേശം 1.21 ലക്ഷം മുതൽ 1.37 ലക്ഷം രൂപ വരെ കുറവാണ് സിഎസ്‍ഡിയിൽ എന്നാണ് റിപ്പോര്‍ട്ടുകൾ.
ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് i20 ഫെയ്‌സ്‌ലിഫ്റ്റ് 2023 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എറ, മാഗ്‌ന, സ്‌പോർട്‌സ്, ആസ്റ്റ, ആസ്റ്റ (ഒ) എന്നീ ട്രിമ്മുകളില്‍ ഇത് വാങ്ങാം. 6.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. സുരക്ഷയ്ക്കായി 26 ഫീച്ചറുകളാണ് ഈ കാറിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 6 എയർബാഗുകളും ഉൾപ്പെടുന്നു. ഈ ട്രിമ്മുകൾക്കെല്ലാം 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭിക്കും. അതേ സമയം, സ്‌പോർട്‌സ്, ആസ്റ്റ ട്രിം എന്നിവയും സിവിടി ഓപ്ഷനിൽ വാങ്ങാം. ഫെയറി റെഡ്, ആമസോൺ ഗ്രേ, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ് എന്നിങ്ങനെ 6 മോണോടോൺ നിറങ്ങളാണ് കമ്പനി ഈ ഹാച്ച്ബാക്കിനായി വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ, നിങ്ങൾക്ക് രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും ഇത് വാങ്ങാം.
undefined
ആഗോളവിപണിയിൽ ഐ20ക്ക് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ ഫോളോവേർഡ് അസിസ്റ്റൻസ് എന്നിവയാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ 2024 ഹ്യുണ്ടായ് i20 ഫേസ്‌ലിഫ്റ്റിൽ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഉപകരണ ചാർജർ, ബ്ലൂലിങ്ക് ടെലിമാറ്റിക്‌സ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, എൽഇഡി ടെക്‌നോളജി (ലൈറ്റ് ബൾബുകൾക്ക് പകരം), ആംബിയന്റ് ലൈറ്റുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.