പഞ്ചാബിൽ നിന്നും സമാനമായ ഒരു സംഭവം പുറത്തുവന്നിട്ടുണ്ട്. അനു ഗാര്‍ഗ് എന്ന സ്‍ത്രീയാണ് പരാതിക്കാരി. കാർടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ജലന്ധർ ആസ്ഥാനമായുള്ള ഹോണ്ട ഡീലര്‍ഷിപ്പായ ലാലി മോട്ടോഴ്‌സാണ് അനു ഗാർഗിന് പുതിയതാണെന്നു പറഞ്ഞ് പഴയ ഹോണ്ട ഡബ്ല്യുആർ-വി വിറ്റത്. ചതി തിരിച്ചറിഞ്ഞ ഉടമ പിന്നാലെ കോടതിയെ സമീപിക്കുകയും തുടർന്ന്, ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഹോണ്ട ഡബ്ല്യുആർ-വിയുടെ വിലയായ 8,77,050 രൂപ ഉപഭോക്താവിന് റീഫണ്ട് ചെയ്യാൻ ഹോണ്ട കാർസ് ലിമിറ്റഡിനോടും ലാലി മോട്ടോഴ്സിനോടും ഉത്തരവിടുകയും ചെയ്‍തു.
'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ' എന്ന പഴഞ്ചൊല്ല് നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ പഴയ കാർ പുതിയതാണെന്ന് പറഞ്ഞ് വില്‍ക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നമ്മൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ഒരു ഡീലറുടെ അടുത്ത് പോകുന്നു, പക്ഷേ അവര്‍ പഴയ കാർ പുതിയതാണെന്ന് പറഞ്ഞ് നിങ്ങൾക്ക് വിൽക്കുന്നു. അപ്പോൾ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?
പഞ്ചാബിൽ നിന്നും സമാനമായ ഒരു സംഭവം പുറത്തുവന്നിട്ടുണ്ട്. അനു ഗാര്‍ഗ് എന്ന സ്‍ത്രീയാണ് പരാതിക്കാരി. കാർടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ജലന്ധർ ആസ്ഥാനമായുള്ള ഹോണ്ട ഡീലര്‍ഷിപ്പായ ലാലി മോട്ടോഴ്‌സാണ് അനു ഗാർഗിന് പുതിയതാണെന്നു പറഞ്ഞ് പഴയ ഹോണ്ട ഡബ്ല്യുആർ-വി വിറ്റത്. ചതി തിരിച്ചറിഞ്ഞ ഉടമ പിന്നാലെ കോടതിയെ സമീപിക്കുകയും തുടർന്ന്, ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഹോണ്ട ഡബ്ല്യുആർ-വിയുടെ വിലയായ 8,77,050 രൂപ ഉപഭോക്താവിന് റീഫണ്ട് ചെയ്യാൻ ഹോണ്ട കാർസ് ലിമിറ്റഡിനോടും ലാലി മോട്ടോഴ്സിനോടും ഉത്തരവിടുകയും ചെയ്‍തു. ഇതോടൊപ്പം നഷ്‍ടപരിഹാരമായി 50,000 രൂപ കൂടി നൽകാനും ഉത്തരവുണ്ട്. പരാതിക്കാരിയുടെ നിയമ ചെലവുകൾക്കായി 10,000 രൂപ അധികമായി നൽകാനും കമ്മിഷൻ ഉത്തരവിട്ടു.
undefined
ഡീലർഷിപ്പും കമ്പനിയും പഴയ കാർ പുതിയതാണന്ന് പറഞ്ഞ് വിറ്റതായി കമ്മീഷനു മുമ്പാകെ സമർപ്പിച്ച പരാതിയിൽ ഗാർഗ് ആരോപിക്കുന്നു. പുതിയ ഹോണ്ട ഡബ്ല്യുആർ-വിക്കായി താൻ 8,77,050 രൂപ ചെലവഴിച്ചുവെന്നും എന്നാൽ പകരം ലാലി മോട്ടോഴ്‌സ് പഴയ കാർ വിറ്റുവെന്നുമാണ് ആരോപണം. കാർ വാങ്ങി അൽപസമയത്തിനകം റിവേഴ്‌സ് ക്യാമറയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് തനിക്ക് കിട്ടിയത് പഴയ കാറാണെന്ന് തിരിച്ചറിഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു. തുടര്‍ന്ന് ഡീലർഷിപ്പുമായി ബന്ധപ്പെട്ട് പ്രശ്‍നം ഉന്നയിച്ചപ്പോൾ അവർ പ്രശ്നം പരിഹരിച്ചില്ല.
ഫോര്‍ച്യൂണറിന് 'ചെക്ക്' വയ്ക്കാൻ ചെക്ക് റിപ്പബ്ലിക്കിലെ വണ്ടിക്കമ്പനി!
കമ്പനിയുടെയും ഡീലറുടെയും ഭാഗത്തുനിന്ന് അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ നടന്നതായി ഗാർഗ് തന്റെ പരാതിയിൽ ആരോപിച്ചു. വാഹനം വാങ്ങിയതിന്റെയും ഇൻഷുറൻസിന്റെയും രജിസ്ട്രേഷന്റെയും മൊത്തം ചെലവ് മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗാർഗ് ഹർജി സമർപ്പിച്ചത്. അധിക നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ആരോപണം ലാലി മോട്ടോഴ്‌സ് നിഷേധിച്ചു. അതേസമയം കാർ വിൽപ്പനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു ഹോണ്ടയുടെ നിലപാട്. എല്ലാവരുടെയും വാദം കേട്ട കമ്മീഷൻ, 8,77,050 രൂപ ഒമ്പത് ശതമാനം പലിശ സഹിതം പരാതിക്കാരിക്ക് തിരികെ നൽകാനും 50,000 രൂപ അധിക നഷ്‍ടപരിഹാരം നൽകാനും ഡീലർഷിപ്പിന് നിർദ്ദേശം നൽകി.
അതേസമയം പഴയ കാര്‍ പുതിയതാണെന്ന് പറഞ്ഞ് വില്‍ക്കുന്ന സംഭവം രാജ്യത്ത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒരു സ്‌കോഡ ഡീലർഷിപ്പ് റീ പെയിന്റ് ചെയ്‍ത സ്ലാവിയ കാർ ഒരു ഉപഭോക്താവിന് വിറ്റ സംഭവവും വിവാദമായിരുന്നു. ഈ കാറിന്റെ ഉടമയായ രവീന്ദ്ര വാങ്കഡെ അദ്ദേഹത്തിന്‍റെ 60-ാം പിറന്നാൾ ദിനത്തിലാണ് ഡെലിവറി പ്ലാൻ ചെയ്‍തത്. ഡെലിവറി ദിവസം അദ്ദേഹം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനിടെ സ്ലാവിയയുടെ വലത് പിൻ ക്വാർട്ടർ പാനലിൽ ഒരു പരുക്കൻ അടയാളം ശ്രദ്ധിച്ചു. ഡീലർഷിപ്പ് അധികൃതരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അതിൽ പക്ഷി വീണതാണ് പ്രശ്നത്തിന് കാരണമെന്ന് പറഞ്ഞു. ഡീലർഷിപ്പ് സൗജന്യമായി 3M പോളിഷും പാനലിൽ കോട്ടിംഗും ചെയ്യാൻ വാഗ്ദാനം ചെയ്തു. എന്നാൽ, ഇതിനുശേഷം മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് വാങ്കഡെ ഒരു പെയിന്റ് ഗാരേജിൽ കാർ എത്തിച്ചപ്പോഴാണ് റീപെയിന്റ് ചെയ്തതായി കണ്ടെത്തിയത്.