2023 ഫെബ്രുവരിയിലാണ് സിട്രോൺ eC3 വിപണിയില്‍ എത്തിയത്. ഈ ഇവി ലൈവ്, ഫീൽ വേരിയന്റുകളിൽ ലഭ്യമാണ്. അടിസ്ഥാന 'ലൈവ്' ട്രിമ്മിന് 11.50 ലക്ഷം രൂപയാണ് ഇവിയുടെ പ്രാരംഭ വില. സമീപകാല വില വർദ്ധനവ് അടിസ്ഥാന ട്രിമ്മിനെ ബാധിക്കില്ല, അതിനാൽ അതിന്റെ വില മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, മുൻനിര മോഡലിന്‍റെ എക്സ്-ഷോറൂം വില 12.13 ലക്ഷം രൂപയിൽ നിന്ന് 12.68 ലക്ഷം രൂപയായി ഉയരുന്നു.
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യയിൽ ഇസി3 ഇലക്ട്രിക് കാറിന്റെ വില വർധിപ്പിച്ചു. സിട്രോൺ eC3 ഇലക്ട്രിക് കാറിന്റെ വില 25,000 രൂപ വരെ വർധിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. അടിസ്ഥാന ട്രിം ഒഴികെ എല്ലാ മോഡലുകൾക്കും വില വർധന ബാധകമാണ്.
2023 ഫെബ്രുവരിയിലാണ് സിട്രോൺ eC3 വിപണിയില്‍ എത്തിയത്. ഈ ഇവി ലൈവ്, ഫീൽ വേരിയന്റുകളിൽ ലഭ്യമാണ്. അടിസ്ഥാന 'ലൈവ്' ട്രിമ്മിന് 11.50 ലക്ഷം രൂപയാണ് ഇവിയുടെ പ്രാരംഭ വില. സമീപകാല വില വർദ്ധനവ് അടിസ്ഥാന ട്രിമ്മിനെ ബാധിക്കില്ല, അതിനാൽ അതിന്റെ വില മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, മുൻനിര മോഡലിന്‍റെ എക്സ്-ഷോറൂം വില 12.13 ലക്ഷം രൂപയിൽ നിന്ന് 12.68 ലക്ഷം രൂപയായി ഉയരുന്നു.
undefined
12.13 ലക്ഷം രൂപ പ്രൈസ് ടാഗിൽ വന്നിരുന്ന സിട്രോൺ ഫീൽ വേരിയന്റിന് ഇപ്പോൾ 12.38 ലക്ഷം രൂപ പുതുക്കിയ വിലയുമായി വരുന്നു. ടോപ് വേരിയന്റായ 'ഫീൽ വൈബ് പാക്ക്', 'ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്' എന്നിവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 12.28 ലക്ഷം രൂപയ്ക്കും 12.43 ലക്ഷം രൂപയ്ക്കും വിറ്റിരുന്ന രണ്ട് മോഡലുകൾക്കും ഇപ്പോൾ യഥാക്രമം 12.53 ലക്ഷം രൂപയും 12.68 ലക്ഷം രൂപയുമാണ് വില. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ അംഗീകൃത ഷോറൂം സന്ദർശിച്ച് വാഹനം വാങ്ങാം, അല്ലെങ്കിൽ സിട്രോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഓൺലൈനിലൂടെയും ചെയ്യാം.
ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
സിട്രോണ്‍ eC3 320 കിമി (ARAI സാക്ഷ്യപ്പെടുത്തിയത്) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 29.2 kWh ബാറ്ററി പാക്കിലാണ് വരുന്നത്. ഈ യൂണിറ്റ് പരമാവധി 56 bhp യും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇവിക്ക് മണിക്കൂറിൽ 107 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്നും ഫുൾ ടോപ്പ്-അപ്പിൽ 320 കിലോമീറ്റർ റേഞ്ച് നൽകുമെന്നും സിട്രോൺ അവകാശപ്പെടുന്നു.
വെറും 6.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ eC3 ന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. 107 കിലോമീറ്ററാണ് കാറിന്റെ ഉയർന്ന വേഗത. ഒരു മണിക്കൂറിനുള്ളിൽ DC ഫാസ്റ്റ് ചാർജറിലൂടെ ഇവി പൂർണ്ണമായും പ്രവർത്തനക്ഷമമാകും. അതേസമയം, ഒരു ഹോം ചാർജർ ഉപയോഗിച്ച്, 10 ശതമാനത്തിൽ നിന്ന് 100 ശതമാനം ബാറ്ററി മാർക്കിലെത്താൻ 10.5 മണിക്കൂർ എടുക്കും. സിട്രോണ്‍ eC3 ക്ക് മൂന്നു വർഷം അല്ലെങ്കില്‍ 1,25,000 കിലോമീറ്റർ വാറന്റി ലഭിക്കുന്നു. അതേസമയം, ബാറ്ററി പാക്കിന് ഏഴ് വർഷം/ 1,40,000 കിലോമീറ്റർ വാറന്റി ലഭിക്കുമ്പോൾ ഇലക്ട്രിക് മോട്ടോറിന് അഞ്ച് വർഷം/ 1,00,000 കിലോമീറ്റർ വാറന്റി ലഭിക്കും. അതേസമയം ഇന്ത്യൻ വിപണിയിൽ EV യുടെ ആവശ്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.