റോക്കിഭായിയുടെ മെഷീൻഗൺ ഉക്രെയിൻ യുദ്ധഭൂമിയിൽ! എത്തിച്ചത് ടെസ്‍ല ട്രക്കുകൾ! ഞെട്ടിക്കും വെളിപ്പെടുത്തൽ

By Web TeamFirst Published Sep 22, 2024, 2:44 PM IST
Highlights

അമേരിക്കൻ വാഹന ഭീമനായ ടെസ്‍ലയുടെ രണ്ട് സൈബർ ട്രക്കുകളെ ഉക്രെയിനിനെതിരായ യുദ്ധക്കളത്തിലേക്ക് ഇറക്കിയതായി റംസാൻ കദിറോവ് അവകാശപ്പെടുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെച്‍നിയൻ നേതാവും യുദ്ധപ്രഭുവും റഷ്യൻ വിശ്വസ്തനുമായ റംസാൻ കദിറോവ്. അമേരിക്കൻ വാഹന ഭീമനായ ടെസ്‍ലയുടെ രണ്ട് സൈബർ ട്രക്കുകളെ യുക്രെയിനിനെതിരായ യുദ്ധക്കളത്തിലേക്ക് ഇറക്കിയതായി റംസാൻ കദിറോവ് അവകാശപ്പെടുന്നു. ഈ വാഹനം ഇതുവരെ സാധാരണക്കാരിലേക്ക് ശരിയായ രീതിയിൽ എത്തിയിട്ടില്ലെങ്കിലും യുദ്ധഭൂമിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ 

എലോൺ മസ്‌ക് തനിക്ക് സൈബർട്രക്ക് സമ്മാനിച്ചതായി കദിറോവ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ മസ്‌ക് ഇത് നിഷേധിച്ചു. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും മസ്‌ക് പറഞ്ഞു. കാദിറോവിനെ കണ്ടിട്ടുമില്ലെന്നും മസ്‍ക് നേരത്തെ പറഞ്ഞിരുന്നു 2024 സെപ്റ്റംബർ 19-നായിരുന്നു കദിറോവ് ഇക്കാര്യം ആദ്യം പറഞ്ഞത്. മസ്‌ക് തൻ്റെ സൈബർട്രക്ക് വിദൂരമായി പ്രവർത്തനരഹിതമാക്കിയതായി കദിറോവ് പറഞ്ഞു. എന്നാൽ ഇതിൽ തനിക്ക് വിഷമമില്ലെന്നും താൻ എൻ്റെ ജോലി ചെയ്തുകൊണ്ടേയിരിക്കുമെന്നും റിമോട്ട് ഇല്ലാതെ പോലും ഈ വാഹനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹ ംപറയുന്നു.

Latest Videos

പടിഞ്ഞാറൻ ഉക്രെയ്‌നിനെതിരായ യുദ്ധത്തിലേക്ക് M2 ബ്രൗണിംഗ് മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച രണ്ട് സൈബർ ട്രക്കുകൾ താൻ അയച്ചിട്ടുണ്ടെന്നായിരുന്നു റംസാൻ കദിറോവിന്‍റെ പുതി.യ പ്രഖ്യാപനം. യുദ്ധത്തിൽ ഇത്തരം വാഹനങ്ങൾക്ക് ആവശ്യക്കാരേറെയാണെന്നും റംസാൻ കദിറോവ് പറയുന്നു. ഉക്രെയ്‌നിലെ യുദ്ധത്തിൽ ഉപയോഗിച്ച സൈബർട്രക്കുകൾ പച്ച നിറത്തിലാണ് കാദിറോവ് ഡിസൈൻ ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 

സൈബർട്രക്കിൻ്റെ പ്രത്യേകത അറിയൂ
എലോൺ മസ്‌കിൻ്റെ ടെസ്‌ലയുടെ ബാറ്ററി ഇലക്ട്രിക് പിക്ക്-അപ്പ് ട്രക്കാണിത്. 2019 ൽ ഒരു കൺസെപ്റ്റ് കാറായി ഇത് പുറത്തിറക്കി. ഒരിക്കൽ ചാർജ് ചെയ്താൽ 400 മുതൽ 545 കിലോമീറ്റർ വരെ സഞ്ചരിക്കും. റേഞ്ച് എക്സ്റ്റെൻഡർ ഇൻസ്റ്റാൾ ചെയ്താൽ, അതിൻ്റെ റേഞ്ച് 710 മുതൽ 755 കിലോമീറ്റർ വരെ വർദ്ധിക്കും. 123 kWh ലിഥിയം അയോൺ ബാറ്ററികൾ ഇതിലുണ്ട്. 

143.11 ഇഞ്ചാണ് ഇതിൻ്റെ വീൽബേസ്. അതായത് ഏത് ഭൂമികയിലും യാത്ര ചെയ്യാൻ ഇത് അനുയോജ്യമാണ്. 18.63 അടി നീളമുള്ള ഈ ട്രക്കിൻ്റെ ഭാരം 3020 മുതൽ 3130 കിലോഗ്രാം വരെയാണ്. വീതി 6.66 അടിയും ഉയരം 5.89 അടിയുമാണ്. ഈ ട്രക്കിന് മണിക്കൂറിൽ 180 മുതൽ 210 കിലോമീറ്റർ വരെ വേഗതയിൽ ഓടാനാകും. ഒരു സ്ഥലത്തും അതിൻ്റെ വേഗത കുറയുന്നില്ല. 

ഇനി നമുക്ക് M2 ബ്രൗണിംഗ് മെഷീൻ ഗണ്ണിൻ്റെ ശക്തി അറിയാം 
1993 മുതൽ ലോകത്തിലെ പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നു. M2HB വേരിയൻ്റാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. അതായത് എം2 ഹെവി ബാരലാണ് ഉപയോഗിക്കുന്നത്. അതിൻ്റെ ഭാരം 38 കിലോ ആണ്. നീളം 65.1 ഇഞ്ച്. ഈ യന്ത്രത്തോക്കിൻ്റെ മറ്റൊരു വകഭേദമായ ബ്രൗണിംഗ് M1919 യഷിന്‍റെ സൂപ്പർഹിറ്റ് സിനിമ KGF2 ൽ ഉപയോഗിച്ചിട്ടുണ്ട്. 

M2 ബ്രൗണിംഗ് മെഷീൻ ഗണ്ണിൻ്റെ ബാരൽ നീളം 45 ഇഞ്ച് ആണ്. ഇത് .50 ബിഎംജി കാട്രിഡ്ജ് ഉപയോഗിക്കുന്നു. ഇത് മിനിറ്റിൽ 450 മുതൽ 600 റൗണ്ടുകൾ വരെ വെടിവയ്ക്കുന്നു. സെക്കൻഡിൽ 890 മീറ്റർ വേഗത്തിലാണ് ബുള്ളറ്റ് ശത്രുവിന് നേരെ നീങ്ങുന്നത്. അതിൻ്റെ പരിധി വളരെ അപകടകരമാണ്. 1.8 കിലോമീറ്റർ മുതൽ 7.4 കിലോമീറ്റർ വരെ ദൂരത്തിൽ വെടിയുതിർക്കാനാകും. ഇതിൽ ബെൽറ്റിൽ നിന്നാണ് വെടിയുണ്ടകൾ പറക്കുന്നത്. 

click me!