ഇലക്‌ട്രോണിക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളിലെ സോഫ്റ്റ്‌വെയർ ബ്രേക്ക് എലമെൻ്റിലെ തകരാർ മൂലമാണ് കമ്പനി ഈ തിരിച്ചുവിളിക്കൽ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.
അമേരിക്കൻ വാഹന ബ്രാൻഡായ ജനറൽ മോട്ടോഴ്‌സ് സാങ്കേതിക തകരാറിനെ തുടർന്ന് തങ്ങളുടെ 449,000-ലധികം എസ്‌യുവികളും പിക്കപ്പ് ട്രക്കുകളും തിരിച്ചുവിളിച്ചു. ഇലക്‌ട്രോണിക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളിലെ സോഫ്റ്റ്‌വെയർ ബ്രേക്ക് എലമെൻ്റിലെ തകരാർ മൂലമാണ് കമ്പനി ഈ തിരിച്ചുവിളിക്കൽ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ മോഡലുകളിൽ 2023-2024 കാഡിലാക് എസ്‌കലേഡ്, എസ്‌കലേഡ് ഇഎസ്‌വികൾ, 2023 ഷെവർലെ സിൽവറഡോ 1500, 2023-2024 ഷെവർലെ സിൽവറഡോ 1500, 2023-2024 ഷെവർബൻ ടാഹോ, ജി2015020, 23-2024 GMC യൂക്കോൺ, യൂക്കോൺ XL പോലുള്ള മോഡലുകൾ ഉൾപ്പെടുന്നതായി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA) അറിയിച്ചു.
ഈ വാഹനങ്ങളിലെ ചില ബ്രേക്ക് ഘടകങ്ങൾ ബ്രേക്കിംഗ് പ്രകടനം കുറയ്ക്കുമെന്നും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ ഏജൻസി പറഞ്ഞു. ഇത് അപകട സാധ്യത വർധിപ്പിച്ചേക്കാം. ഈ തിരിച്ചുവിളിയിൽ ബാധിച്ച എല്ലാ മോഡലുകളുടെയും വാഹന ഉടമകൾക്ക് അത് പരിഹരിക്കുന്നതിനായി ഒരു അറിയിപ്പ് അയയ്ക്കും. സോഫ്റ്റ്‌വെയർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഒക്ടോബർ 28-നകം വാഹന ഉടമകൾക്ക് അറിയിപ്പ് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന ഉടമകൾക്ക് ജിഎംസി കസ്റ്റമർ കെയർ നമ്പറായ 1-800-462-8782, ഷെവർലെ കസ്റ്റമർ സർവീസ് 1-800-222-1020 അല്ലെങ്കിൽ കാഡിലാക് കസ്റ്റമർ സർവീസ് 1-800-458-8006 എന്നിവയിൽ ബന്ധപ്പെടാം.
undefined
ലോകമെമ്പാടുമുള്ള നിരവധി ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഉടമസ്ഥതയുള്ള അമേരിക്കൻ വാഹന ഭീമനാണ് ജനറൽ മോട്ടോഴ്‌സ്. ഷെവർലെ, ജിഎംസി, കാഡിലാക്, ഓൺസ്റ്റാർ, ജിഎം കാനഡ തുടങ്ങിയ കമ്പനികൾ ജനറൽ മോട്ടോഴ്‌സ് കമ്പനിയുടെ ഉപ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. അതേസമയം ജനറൽ മോട്ടോഴ്സിൻ്റെ സബ് ബ്രാൻഡായ ഷെവർലെ ഇന്ത്യൻ വിപണിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. എന്നാൽ 2017 ഡിസംബറിൽ കമ്പനി ഇന്ത്യൻ വിപണിയിൽ വാഹനങ്ങൾ വിൽക്കുന്നത് നിർത്തി.